Image

ഊര്‍ജ്ജിത്‌ പട്ടേല്‍ രാജിയ്‌ക്കൊരുങ്ങുന്നതായി അഭ്യൂഹം

Published on 31 October, 2018
ഊര്‍ജ്ജിത്‌ പട്ടേല്‍ രാജിയ്‌ക്കൊരുങ്ങുന്നതായി അഭ്യൂഹം


കേന്ദ്രവും ആര്‍ ബി ഐ യും തമ്മിലുള്ള യുദ്ധം മുറുകുമ്പോള്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ ധനകാര്യമന്ത്രി പി ചിദംബരം. റിസര്‍വ്‌ ബാങ്ക്‌ നടപടികളെ വിമര്‍ശിച്ച കേന്ദ്രസര്‍ക്കാര്‍ നീക്കം ശുഭസൂചനയല്ലെന്ന്‌ ചിദംബരം വ്യക്കതമാക്കി.

`ആര്‍.ബി.ഐ ആക്ട്‌ സെക്ഷന്‍ 7 ന്റെ ബലത്തില്‍ റിസര്‍വ്‌ ബാങ്കിന്‌ സര്‍ക്കാര്‍ ശുഭകരമല്ലാത്ത മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നു എന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌. ഇന്ന്‌ കൂടുതല്‍ മോശം വാര്‍ത്തകള്‍ പുറത്തു വന്നേക്കാമെന്ന്‌ ഞാന്‍ ഭയപ്പെടുന്നു.'-ജെയ്‌ റ്റ്‌ലി ട്വിറ്ററില്‍ കുറിച്ചു.

എന്നാല്‍ റിസര്‍വ്‌ ബാങ്കുമായി സര്‍ക്കാര്‍ തുറന്ന ഏറ്റമുട്ടലിന്‌ തയ്യാറാകുന്നു എന്ന സൂചനകള്‍ക്ക്‌ പിന്നാലെ ബാങ്ക്‌ ഗവര്‍ണര്‍ ഊര്‍ജ്ജിത്‌ പട്ടേല്‍ രാജിക്കൊരുങ്ങുന്നുവെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌. ആര്‍.ബി.ഐ ഗവര്‍ണര്‍ രാജിയെ കുറിച്ച്‌ ആലോചിക്കുന്നുണ്ടെന്ന്‌ ഊര്‍ജ്ജിതുമായി അടുത്ത വൃത്തങ്ങളും സൂചിപ്പിക്കുന്നു.

നേരത്തെ ബാങ്കുകളുടെ കിട്ടാക്കടം വര്‍ധിച്ചതിന്റെ ഉത്തരവാദിത്വം റിസര്‍വ്‌ ബാങ്കിനാണെന്ന്‌ അരുണ്‍ ജെയ്‌റ്റ്‌ലി കുറ്റപ്പെടുത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക