Image

സെന്റ് ആന്റണീസ് കൂടാരയോഗത്തിന് നവനേതൃത്വം

ജോയിച്ചന്‍ പുതുക്കുളം Published on 31 October, 2018
സെന്റ് ആന്റണീസ് കൂടാരയോഗത്തിന് നവനേതൃത്വം
ചിക്കാഗോ : മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിന്റെ കീഴിലുള്ള സെന്റ് ആന്റണീസ് കൂടാരയോഗത്തിന്റെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജസ്റ്റിന്‍ വണ്ടന്നൂരിന്റെ ഭവനത്തില്‍ നടന്ന കൂടാരയോഗ പ്രാര്‍ഥന യോഗത്തിനു ശേഷമാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നത് .

അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ജനറല്‍ കോര്‍ഡിനേറ്റര്‍ ആയി ബിനു വാക്കേലും സെക്രട്ടറി ആയി തങ്കമ്മ മുകളേലും തെരഞ്ഞെടുക്കപ്പെട്ടു . ഖജാന്‍ജി ആയി ടോമി പ്ലാത്തോട്ടവും കൂടാരയോഗത്തില്‍ നിന്നുള്ള പാരിഷ് കൌണ്‍സില്‍ പ്രധിനിധി ആയി സിന്ധു മറ്റത്തിപ്പറമ്പിലും തെരഞ്ഞെടുക്കപ്പെട്ടു. ഷാജന്‍ മച്ചാനിക്കല്‍ മെന്‍സ് മിനിസ്ട്രി കോര്‍ഡിനേറ്റര്‍ ആയും ആല്‍ഫി വാക്കേല്‍ വിമന്‍സ് മിനിസ്ട്രി കോര്‍ഡിനേറ്റര്‍ ആയും തെരഞ്ഞെടുക്കപ്പെട്ടു.

സേവ്യര്‍ നടുപറമ്പില്‍ ആണ് വിന്‍സെന്റ് ഡി പോള്‍ പ്രധിനിധി. വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ സ്തുത്യര്‍ഹമായ സേവനങ്ങള്‍ക്ക് ശേഷമാണ് നവീന്‍ കണിയാംപറമ്പിലിന്റെ നേതൃത്വത്തിലുള്ള ടീം പുതിയ ഭാരവാഹികള്‍ക്ക് സ്ഥാനമാറ്റം നല്‍കിയത് . പുതിയ ഭാരവാഹികളെ വികാരി ഫാ. തോമസ് മുളവനാലും അസിസ്റ്റന്റ് വികാരി ഫാ. ബിന്‍സ് ചേത്തലിലും അഭിനന്ദിച്ചു .

സ്റ്റീഫന്‍ ചൊള്ളമ്പേല്‍ ( പി. ആര്‍.ഒ.) സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച്, മോര്‍ട്ടണ്‍ഗ്രോവ് അറിയിച്ചതാണിത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക