Image

ജന്മാവകാശ പൗരത്വം (ബി ജോണ്‍ കുന്തറ)

Published on 31 October, 2018
ജന്മാവകാശ പൗരത്വം (ബി ജോണ്‍ കുന്തറ)
അമേരിക്കന്‍ ഭരണഘടനയില്‍ 1868ല്‍ കൂട്ടിച്ചേര്‍ത്ത 14ആം ഭേദഗതിയില്‍ ആദ്യഭാഗം അമേരിക്കന്‍ പൗരന്‍ ആര് എന്നതിന്‍റ്റെ നിര്‍വചനമാണ് .

"All persons born or naturalized in the United States, and subject to the jurisdiction thereof, are citizens of the United States and of the state wherein they reside. No state shall make or enforce any law which shall abridge the privileges or immunities of citizens of the United States; nor shall any state deprive any person of life, libetry, or propetry, without due process of law; nor deny to any person within its jurisdiction the equal protection of the laws."

ഈനിയമത്തിന് മാറ്റം വരുത്തണമെന്നു ആദ്യമേ സെനറ്റില്‍ ബില്‍ അവതരിപ്പിച്ചത് 1993ല്‍ ഡെമോക്രാറ്റ് സെനറ്റ് തലവനായിരുന്ന സെനറ്റര്‍ ഹാരി റീഡ് ആയിരുന്നു എന്നാല്‍ ആബില്‍ മുന്നോട്ടു നീങ്ങിയില്ല. ഇപ്പോള്‍ വീണ്ടും ജനന പൗരത്വം വീണ്ടും രാഷ്ട്രീയ തലത്തില്‍ ഉയര്‍ന്നിരിക്കുന്നു ഇത്തവണ പ്രസിഡന്‍റ്റ് ട്രംപാണിത് അവതരിപ്പിക്കുന്നത്.

ഇതുപോലുള്ള നിയമങ്ങള്‍ ഏതാനും രാജ്യങ്ങളില്‍ ഉണ്ടെങ്കില്‍ത്തന്നെയും വികസിത രാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്കയിലും കാനഡയിലും മാത്രം. കാനഡയും ഈ ജനനാവകാശം എടുത്തുമാറ്റുവാന്‍ ശ്രമിക്കുന്നു.

കാലം മാറിയ സാഹചര്യത്തില്‍ ഈ വകുപ്പ് പലേ രാജ്യങ്ങളും അമേരിക്കയിലേയ്ക്കും കാനഡയിലേയ്ക്കും കുടിയേറ്റം നടത്തുന്നതിനുള്ള ഒരു തന്ത്രീ അഥവാ "ലൂപ്‌ഹോള്‍" ആക്കിമാറ്റിയിരിക്കുന്നു. കൂടാതെ ഇത് നിരവധി ഏഷ്യന്‍, ഈസ്റ്റ് യൂറോപ്യന്‍, ആഫ്രിക്കന്‍, തെക്കനമേരിക്കന്‍ രാജ്യങ്ങളിലും ഒരു ബിസിനസ്സ് കൂടിയാണ്.

പ്രസവ വിനോദസഞ്ചാരം "ബര്‍ത്ത് ടൂറിസം" ഏഷ്യയില്‍ നല്ലൊരു വരുമാനമാര്‍ഗം ഇതിനു സ്ത്രീകളെ ഒരുക്കുന്നതിന് നിരവധി ഇടനിലക്കാരുണ്ട്. ആറുമാസം ഗര്‍ഭമായവര്‍ വിസക്ക് അപേഷിക്കും വിസ കിട്ടുന്നവര്‍ക്ക് അമേരിക്കയില്‍ ആറു മാസമെങ്കിലും തങ്ങാമല്ലോ ഈകാലയളവില്‍ ഗര്‍ഭം പൂര്‍ത്തിയാകും പ്രസവം അമേരിക്കയില്‍ നടക്കും കുഞ് സ്വയമേ അമേരിക്കന്‍ പൗരനുമായി. കുഞ്ഞിന്‍റ്റെ സംരക്ഷണത്തിനായി അമ്മക്ക് പലേ കാരണങ്ങള്‍ കാട്ടി വീണ്ടും ഇവിടെ തങ്ങാം.
കാലിഫോര്‍ണിയായില്‍ ഇതിനായി പലേടത്തും മറ്റേര്‍ണിറ്റി ഹോട്ടലുകളുണ്ട്. ഇവ അധികവും മറ്റു കുടുംബങ്ങള്‍ ഒരുക്കിക്കൊടുക്കുന്ന സൗകര്യങ്ങള്‍ ഇവര്‍ക്കും ഇതൊരു നല്ല വരുമാനം. തെക്കനമേരിക്കന്‍ നാടുകളില്‍ നിന്നും ഒട്ടനവധി ഗര്‍ഭിണികള്‍ ഒരു വിസയും ഇല്ലാതെ നുഴഞ്ഞു കയറും അല്ലാ എങ്കില്‍ ഇവിടെത്തി ഗര്‍ഭിണിയാകും .

പ്യു എന്ന, അന്വേഷണ സ്ഥാപനത്തിന്‍റ്റെ കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ ഓരോ വര്‍ഷവും 340000 ത്തിലധികം കുഞ്ഞുങ്ങള്‍ ഇതുപോലെ പിറക്കുന്നു എന്നാണ്. ഇവര്‍ക്കാര്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാല്‍ പ്രസവത്തിനു പോകുന്നത് ഗോവെര്‍ന്മെന്‍റ്റ് ആശുപത്രികളിലേയ്ക്. ചിലവുകളെല്ലാം പൊതുജനത്തിന്‍റ്റെ നികുതികളില്‍ നിന്നും.

ടെക്‌സസ്സിലും, കാലിഫോര്‍ണിയയിലുമുള്ള പലേ താലൂക്ക് ആശുപതികളും അവരുടെ ബജറ്റില്‍ ഒരു നല്ല ഭാഗം ഇതുപോലുള്ള ഗര്‍ഭിണികളെയും, പുതുതായി പിറക്കുന്ന കുഞ്ഞുങ്ങളുടെയും അനന്തരശുശ്രൂഷകള്‍ക്കായി വേണ്ടിവരുന്നു എന്നതാണ്.

ഈ ഇടക്കാല തിരഞ്ഞെടുപ്പു സമയം പ്രസിഡന്‍റ്റ് ട്രംപ് വീണ്ടുമൊരു വിവാദ വിഷയം പൊതു വേദിയില്‍ അവതരിപ്പിച്ചിരിക്കുന്നു. ഒരു എക്‌സിക്യൂട്ടിവ് ഓര്‍ഡര്‍ കൊണ്ട് നിയമത്തിനു ഭേദഗതി നടത്തുമെന്ന പ്രഖ്യാപനം കുറച്ചു കടന്നുപോയി.ട്രംപ് ഇതവതരിപ്പിക്കുമ്പോള്‍ അതിനെ മാധ്യമങ്ങളും മറ്റു രാഷ്ട്രീയക്കാരും നിശിതമായി വിമര്‍ശിക്കും എന്നതില്‍ സംശയിക്കേണ്ട.

ഇതേ ച്ചോല്ലി ഒരുപാട് തെറ്റായ ധാരണകള്‍ പുറത്തുവരും പലരും രാഷ്ട്രീയ മുതലെടുപ്പുകള്‍ക്ക് ഒരുങ്ങും. ട്രംപ് എല്ലാ ലീഗലായി ഇവിടെ ഗ്രീന്‍ കാര്‍ഡില്‍ താമസിക്കുന്നവരുടെയും ജനിക്കുന്ന കുഞ്ഞുങ്ങളുടെ പൗരത്വം എടുത്തുകളയും. ഇവിടുന്നു എല്ലാവരെയും കെട്ടുകെട്ടിക്കും എന്നെല്ലാം.
മുകളില്‍ സൂചിപ്പിച്ചതുപോലെ, അമേരിക്കും കാനഡയും നേരിടുന്ന ഒരു പ്രശ്‌നമാണ് അതിന് പൊടുന്നനവെ, ഒരുത്തരവുവഴിയല്ല പരിഹാരം കാണേണ്ടത്. ഡെമോക്രാറ്റ്‌സും നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് മുന്‍കാലങ്ങളില്‍ ആവശ്യപ്പെട്ടിട്ടുണ്ട് അതിന്‍റ്റെ വെളിച്ചത്തില്‍ ഈ വസ്തുതയൂ .സ് കോണ്‍ഗ്രസ് വേണം ചര്‍ച്ചക്ക് കൊണ്ടുവരേണ്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക