Image

ഹാലോവീന്‍ ദിനത്തില്‍ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Published on 31 October, 2018
ഹാലോവീന്‍ ദിനത്തില്‍ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
ഒക്ടോബര്‍അന്ത്യത്തില്‍ ഹാലോവിന്‍ ഘോഷത്തില്‍
പൈതങ്ങളെക്കാത്തീവാതിലില്‍ നിന്ിതേന്‍,

കയ്യിലൊരുകൂടചോക്ലേറ്റുംപേറി യെന്‍
കണ്ണുംകഴച്ചുദുഃഖാര്‍ത്തയായ് മേവിതേന്‍ !

പൈതങ്ങളെത്തിടും പാദപതനത്തില്‍
കാതോര്‍ത്തുകാതര നിമിഷങ്ങള്‍ നീക്കവേ

ആêംവêന്നില്ല ആരുംവരാനില്ല
ആêടെവീട്ടിലുംæട്ടികളിന്നില്ല,

æട്ടികളാകെരണ്ടെണ്ണമേവന്നുള്ളു
കഷ്ടമാണീഗതിഎന്തൊരനാഥത്വം!

കൈനിറയെവാരി മന്ദസ്മയതാര്‍ദ്രമായ്
‘കാന്റി’കളാ കുഞ്ഞിന്‍ സഞ്ചിയില്‍വീഴ്ത്തവേ,

വര്‍ഷദശങ്ങളെന്‍ചിത്തത്തില്‍ നീളുന്നു
വീട്ടിലിന്നില്ലെന്റെ കുഞ്ഞുങ്ങളാരുമേ,

ഹാലോവീന്‍ കോസ്റ്റ്യൂമുംകൈകളില്‍സഞ്ചിയും
നാലുദിനം തൊട്ടേ ആനന്ദചിത്തരായ്

ഹാലോവീന്‍ ‘കാന്റി’കളാവോളം തിന്നുവാന്‍
ഹാലിളകിനിന്നെന്‍ æഞ്ഞിന്‍ മന്ദസ്മിതം

മങ്ങാതെയോര്‍മ്മയിലിന്നും തുടിക്കുന്നു,
ഇങ്ങിനി വന്നിടാത്തോരാ ദിനങ്ങളെ ,

ഓര്‍ത്തിന്നുമാനന്ദ ദുന്ദിലയാര്‍ന്നിതേന്‍.
ഈവിധം കാലംകഴിയവേ ഹാലോവീന്‍
എവിധമാæമോ? ഓര്‍മ്മയായ് ശേഷിപ്പോ?,

(ഹാലോവീന്‍ ദിനത്തില്‍ കുട്ടികള്‍ വേഷഭൂഷാദികളോടെവരുന്നതുംകാ.ത്ത് വാതില്‍തുറന്നിട്ടു ചോക്ലേറ്റ് കൂടയുമായ്ഇരുന്നപ്പോള്‍, കുട്ടികളെകാണാത്ത ദഃഖത്തില്‍ രചിച്ച കവിത)
Join WhatsApp News
ജോൺ കുന്നത്ത് 2018-11-01 09:35:13
സുന്ദരമായ കവിത 
വിദ്യാധരൻ 2018-11-01 12:50:54
ഹാലോവിൻ ചെകുത്താനെ ഘോഷിക്കലാണെന്ന് 
കോലാഹലമെല്ലാരും  കൂട്ടിടുമ്പോൾ'  
കൊച്ചൊരാശയം   കൊണ്ടങ്ങാ ഘോഷത്തെ 
മെച്ചമാക്കിയതിൽ നന്ദിയാദ്യം !
ലോകത്തിൻ കാപട്യം ഒട്ടുമേ തീണ്ടാത്ത 
ബാല്യകാലമിനി വന്നിടില്ല 
എന്നാൽ ഇങ്ങനെയുള്ളൊരു ഘോഷങ്ങൾ 
തന്നിടുമാ ഓർമ്മ തീർച്ചതന്നെ 
നമ്മുടെ പൂർവ്വികർ പോയോരാപാതയിൽ 
നമ്മളും പോകണം നൂനമത്രെ 
മക്കടെ കത്തിനായ് കാത്തിരുന്നൊരവർ 
ദുഃഖിച്ചിട്ടുണ്ടാവും നമ്മെപ്പോലെ
കുട്ടികൾ ഇങ്ങോട്ടു വന്നില്ലെങ്കിലെന്താ 
കുട്ടികളുണ്ടല്ലോ നമുക്കു ചുറ്റും (മാത്ത്യു 25 )
ആരോരുമില്ലാതെ അനാഥരായുള്ളോർ 
ചേരുക അവരുമായ് താങ്ക്സ്ഗിവിങ്ങിൽ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക