Image

ലൈംഗികാരോപണം: ന്യു യോര്‍ക്കില്‍ ബിഷപ്പിനെ ചുമതലയില്‍ നിന്നു നീക്കി

Published on 31 October, 2018
ലൈംഗികാരോപണം: ന്യു യോര്‍ക്കില്‍ ബിഷപ്പിനെ ചുമതലയില്‍ നിന്നു നീക്കി
ന്യു യോര്‍ക്ക്: ലൈംഗിക ആരോപണത്തെത്തുടര്‍ന്നു ന്യൂ യോര്‍ക്ക് ബ്രോങ്ക്‌സിലെ ചര്‍ച്ച് ഓഫ് ഔവര്‍ ലേഡി ഓഫ് റെഫ്യൂജ് പാസ്റ്ററും സഹായ മെത്രാനുമായജോണ്‍ ജെനിക്കിനെ ചുമതലകളില്‍ നിന്ന് തല്ക്കാലം നീക്കിയതായിന്യു യോര്‍ക്ക് ആര്‍ച്ച് ബിഷപ്പ്കര്‍ദിനാള്‍ തിമത്തി ഡോളന്‍ അറിയിച്ചു.
വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ സംഭവത്തെപറ്റി പരാതി കിട്ടിയപ്പോള്‍ അത് പരിശൊധനാ സമിതിക്കു വിട്ടുവെന്നും പരാതിയില്‍ കഴമ്പുണ്ടെന്നു സമിതി കണ്ടെത്തിയെന്നും കര്‍ദിനാളിന്റെ സന്ദേശത്തില്‍ പറയുന്നു.പ്രായപൂര്‍ത്തിയാകാത്ത ആളെ ഉപ്ദ്രവിച്ചു എന്നാണു ആരോപണം.
എന്നാല്‍ താന്‍ നിരപരാധി ആണെന്നു ബിഷപ്പ് അവകാശപ്പെട്ടു. ഒരിക്കലും ആരെയും ലൈംഗികമായി ഉപദ്രവിച്ചിട്ടില്ല. എങ്കിലും ആര്‍ച്ച് ഡയോസിസിന്റെ നയമനുസരിച്ച് താന്‍ പരസ്യമായി ഇനി തിരുക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കില്ല. പാസ്റ്റര്‍ സ്ഥാനത്തു നിന്നുഅന്വേഷണം തീരും വരെ മാറി നില്‍ക്കും.
ഇടുപ്പെല്ല് (ഹിപ്പ്) മാറ്റി വയ്ക്കല്‍ ശാസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുകയാണു ബിഷപ്പ്. തനിക്കു വേണ്ടിയും ആരോപണം ഉന്നയിച്ച വ്യക്തിക്കു വേണ്ടിയും പ്രാര്‍ഥിക്കണമെന്നു അദ്ധേഹം ആവശ്യപ്പെട്ടു.

Dear Member of the Family of the Archdiocese of New York: 

I regret once again having to be the bearer of bad news, but I write to inform you that the archdiocese has received an allegation of sexual abuse of a minor brought against Bishop John Jenik, an auxiliary bishop of the archdiocese.  

The Lay Review Board has carefully examined the allegation, which concerns incidents from decades ago, and concluded that the evidence is sufficient to find the allegation credible and substantiated. Although Bishop Jenik continues to deny the allegation, he has stepped aside from public ministry and has moved out of his parish.  

For additional information, please see my letter to Bishop Jenik’s parishioners, along with a letter from Bishop Jenik, on the archdiocesan website at https://archny.org/news/bishop-jenik.

 Please keep all those whose lives have been touched by the crime and sin of sexual abuse in your prayers. 

Faithfully in Christ,

Timothy Michael Cardinal Dolan

Archbishop of New York

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക