Image

ഒക്കലഹോമ ഗവര്‍ണര്‍ പദം വ്യവസായിക്കോ, അറ്റോര്‍ണി ജനറലിനോ ? ഏര്‍ലി വോട്ടിങ്ങ് നവംബര്‍ 1 മുതല്‍

പി പി ചെറിയാന്‍ Published on 01 November, 2018
ഒക്കലഹോമ ഗവര്‍ണര്‍ പദം വ്യവസായിക്കോ, അറ്റോര്‍ണി ജനറലിനോ ? ഏര്‍ലി വോട്ടിങ്ങ് നവംബര്‍ 1 മുതല്‍
ഒക്കലഹോമ: നവംബര്‍ 6 ന് ഒക്കലഹോമ സംസ്ഥാന വോട്ടര്‍മാര്‍ ഗവര്‍ണറെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് പൂര്‍ത്തീകരിക്കുമ്പോള്‍ പുതിയ ഗവര്‍ണറായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും വ്യവസായിയുമായ കെവിന്‍ സ്റ്റിറ്റിനെയാണോ, അതോ വോട്ടര്‍മാര്‍ക്ക് സുപരിചിതനായ മുന്‍ അറ്റോര്‍ണി ജനറലും ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയുമായ ഡ്രു എഡ്മണ്ട്‌സാണൊ വിജയിക്കുന്നത് എന്നറിയുവാന്‍ ആറ് ദിവസം കൂടി കാത്തിരിക്കേണ്ടി വരും.

ഏര്‍ലി വോട്ടിങ്ങ് നവംബര്‍ 1 ന് ആരംഭിക്കുമ്പോള്‍ ആദ്യ ദിനങ്ങളില്‍ വന്‍ പോളിങ്ങാണ് പ്രതീക്ഷിക്കുന്നത്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറു വരേയും ശനിയാഴ്ച 9 മുതല്‍ 2 വരെയും മാത്രമാണ് സമ്മതിദാനാവകാശം ഉപയോഗിക്കുന്നതിനുള്ള അവസരം ലഭിക്കുക, തൊട്ടടുത്ത സംസ്ഥാനമായ ടെക്‌സസില്‍ ഏര്‍ലി വോട്ടിങ്ങ് ആരംഭിച്ചതു ഒക്ടോബര്‍ 22 നായിരുന്നു.

ഗവര്‍ണര്‍ സ്ഥാനം ഒഴിയുന്ന മേരി ഫോളിന്റെ പിന്തുടര്‍ച്ചാവകാശം കെവിനു തന്നെയായിരിക്കുമെന്നാണ് പ്രഥമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇരു പാര്‍ട്ടികളേയും മാറി മാറി പിന്തുണച്ച വോട്ടര്‍മാര്‍ ഊഴമനുസരിച്ചു ഡമോക്രാറ്റിക് പാര്‍ട്ടിയെയാണ് വിജയിപ്പിക്കേണ്ടത്. 2003 മുതല്‍ 2011 വരെ ഡമോക്രാറ്റിക് ഗവര്‍ണറായിരുന്ന ബ്രാണ്ട് ഹെന്‍ട്രിയെ പരാജയപ്പെടുത്തിയാണ് മേരി ഫോളിന്‍ ഗവര്‍ണറായത്. 2011 മുതല്‍ ഗവര്‍ണറായിരുന്ന മേരിയുടെ ഭരണ പരിഷ്‌ക്കാരങ്ങള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കനുകൂലമാകാനാണ് സാധ്യത. 1964  ലിനുശേഷം അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെയാണ് ഒക്കലഹോമ പിന്തുണച്ചിട്ടുള്ളത്. ലിന്‍ഡന്‍ ബി ജോണ്‍സനായിരുന്നു (1964) അവസാന ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി. ഒക്കലഹോമയില്‍ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ സ്ഥാനാര്‍ഥി വിജയിച്ചാല്‍ ട്രംപ് ഭരണത്തിന് ലഭിക്കുന്ന മറ്റൊരു അംഗീകാരമായിരിക്കുമത്.
ഒക്കലഹോമ ഗവര്‍ണര്‍ പദം വ്യവസായിക്കോ, അറ്റോര്‍ണി ജനറലിനോ ? ഏര്‍ലി വോട്ടിങ്ങ് നവംബര്‍ 1 മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക