Image

ഇറ്റാലിയന്‍ പൗരത്വം നല്‍കുന്നതിന്റെ കാലാവധി നീട്ടി

ജോര്‍ജ് ജോണ്‍ Published on 01 November, 2018
ഇറ്റാലിയന്‍ പൗരത്വം നല്‍കുന്നതിന്റെ കാലാവധി നീട്ടി
റോം:  ഈ ഒക്‌ടോബര്‍ മാസം പാര്‍ലമെന്റില്‍ ഇറ്റാലിയന്‍ പൗരത്വം നല്‍കുന്നതിന്റെ കാലാവധി 4 വര്‍ഷമായി നീട്ടികൊണ്ടുള്ള ഉത്തരവ് പാസ്സാക്കിയിരുന്നു. എന്നാല്‍ ഈ നിയമം 2018 നവംബര്‍ 5 മുതല്‍ നിലവില്‍ വരുന്നതായുള്ള ഓര്‍ഡര്‍ ഇറ്റലിയിലുള്ള എല്ലാ പ്രഫെതുറ, കൊസ്തുറയിലേക്കും ഗവണ്മെന്റ് ഒഫീഷ്യല്‍ ഉത്തരവ് ഇറങ്ങിയതായി അധികൃതര്‍ അറിയിച്ചു.
 
2007 ന് ശേഷം എത്തിയ 90 % വിദേശികളും ഇറ്റാലിയന്‍ പൗരത്വത്തിനായി അപേക്ഷകള്‍ നല്‍കുന്നതായാണ് റിപ്പോര്‍ട്ട്. ആയിരക്കണക്കിന് അപേക്ഷകളാണ് ഓരോ പ്രഫെതുറവഴി കെട്ടിക്കിടക്കുന്നത്. അപേക്ഷകള്‍ നല്‍കിയവര്‍ക്കും, ഇനി അപേക്ഷ നല്‍കാനിരിക്കുന്നവര്‍ക്കും ഇറ്റാലിയന്‍ പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് ചുരുങ്ങിയത് 4 വര്‍ഷം വേണമെന്നുള്ള ഉത്തരവാണ് നവംബര്‍ 5 മുതല്‍ നിലവില്‍ വരുന്നതത്.

നിയമപരമായി ഇറ്റലിയില്‍ താമസിക്കുന്ന 18 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം പൂര്‍ണ്ണമായും ഇവിടെത്തന്നെയാകണം, അല്ലാത്ത പക്ഷം മാതാപിതാക്കളോടൊത്തു സിറ്റിസണുള്ള അപേക്ഷ നല്‍കണമെങ്കില്‍ ഇറ്റാലിയന്‍ ഭാഷയിലുള്ള പരീക്ഷ പാസ്സാകാതെ അപേക്ഷ സ്വീകരിക്കുന്നതല്ല എന്നുള്ള ഒഫീഷ്യല്‍ ഉത്തരവും ഇറക്കിയതായി അധിക്യുതര്‍ അറിയിച്ചു.

ഇറ്റാലിയന്‍ പൗരത്വം നല്‍കുന്നതിന്റെ കാലാവധി നീട്ടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക