Image

ജന്മനാ പൗരത്വം ലഭിക്കുന്നത് ഇല്ലാതാക്കാന്‍ പ്രസിഡന്റിന്റെ ഉത്തരവ് പോര (ഏബ്രഹാം തോമസ്)

Published on 01 November, 2018
ജന്മനാ പൗരത്വം ലഭിക്കുന്നത് ഇല്ലാതാക്കാന്‍ പ്രസിഡന്റിന്റെ ഉത്തരവ് പോര (ഏബ്രഹാം തോമസ്)
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അനവസരത്തിലാണ് പല പ്രഖ്യാപനങ്ങളും തീരുമാനങ്ങളും എടുക്കുക എന്നു രാഷ്ട്രീയ നിരീക്ഷകര്‍ ആരോപിക്കാറുണ്ട്. ഇപ്പോള്‍ കുടിയേറ്റക്കാരായ പൗരന്മാരുടെ കുട്ടികള്‍ക്ക് പൗരത്വം ലഭിക്കുന്നതു വിലക്കി എക്‌സിക്യുട്ടീവ് ഓര്‍ഡര്‍ പുറത്തിറക്കും എന്ന് പറയുന്നത് അനവസരത്തിലെ മറ്റൊരു പ്രഖ്യാപനമായാണ് നിരീക്ഷകര്‍ വ്യാഖ്യാനിക്കുന്നത്.

അമേരിക്കയില്‍ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുകയാണ്. ജനപ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നില നിര്‍ത്തുകയില്ലെന്നാണ് പ്രവചനങ്ങള്‍. സെനറ്റ് സീറ്റുകളിലും ഗവര്‍ണര്‍ മത്സരങ്ങളിലും കടുത്ത പോരാട്ടമാണ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ ഇങ്ങനെയുള്ള പ്രഖ്യാപനങ്ങളും അവയെ പിന്തുടര്‍ന്ന് ഒരു എക്‌സിക്യുട്ടീവ് ഓര്‍ഡറും വന്നാല്‍ രാഷ്ട്രീയമായി വലിയ നഷ്ടത്തിന് കാരണമാവും. ജനങ്ങളില്‍ ഒരു വിഭാഗത്തിന് ഇതു സ്വീകാര്യമായേക്കാം. എന്നാല്‍ അതിനെക്കാള്‍ വലിയ വിഭാഗത്തിന് ഇത് തീരെ സ്വീകാര്യമാവുകയില്ല. വലിയ പ്രതിഷേധത്തിന് കാരണമായി എന്നും വരാം.
ഇത് രാഷ്ട്രീയമായ വിലയിരുത്തല്‍. നിയമപരമായി പരിശോധിച്ചാല്‍ അമേരിക്കന്‍ പൗരത്വം സംബന്ധിക്കുന്ന വകുപ്പ് പറയുന്നത് ഇങ്ങനെയാണ്. അമേരിക്കയില്‍ ജനിച്ചവരും നാച്വറലൈസ്ഡ് ആയവരും അങ്ങനെ അധികാരതിര്‍ത്തിയില്‍പെട്ടവരുമായ എല്ലാവരും യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെയും അവര്‍ താമസിക്കുന്ന സംസ്ഥാനത്തിന്റെയും പൗരന്മാരാണ്.
അടുത്ത വാചകത്തില്‍ അമേരിക്കന്‍ ഭരണഘടനയിലെ ഉചിതമായ നടപടികളെയും സംരക്ഷണത്തെയും സംബന്ധിക്കുന്ന വകുപ്പുകള്‍ ചേര്‍ത്തിരിക്കുന്നു. ഇത് പൗരന്മാര്‍ക്ക് മാത്രമല്ല , അമേരിക്കയിലുള്ള എല്ലാവര്‍ക്കും ബാധകമായ കാര്യമാണ്. ഒരു സംസ്ഥാനവും യുണൈറ്റഡ് സ്റ്റേറ്റ് പൗരന്മാരെ, ഒഴിവാക്കുവാനോ പ്രത്യേകാനുകൂല്യം സ്വീകരിക്കുവാനോ ഉള്ള അവകാശത്തെ വെട്ടിക്കുറയ്ക്കുവാന്‍, ഒരു നിയമവും നിര്‍മ്മിക്കുവാനോ നടപ്പാക്കുവാനോ പാടില്ല. ഇതിന് പുറമെ ഒരു സംസ്ഥാനവും ഒരു വ്യക്തിയുടെ ജീവനോ വസ്തുവകകളോ നഷ്ടപ്പെടുത്തുവാന്‍ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുവാന്‍ പാടില്ല. അതോടൊപ്പം ഒരു സ്റ്റേറ്റും തങ്ങളുടെ അധികാരാതിര്‍ത്തിയിലുള്ള ഒരു വ്യക്തിക്കും നിയമപരമായി ലഭിക്കുന്ന തുല്യ സംരക്ഷണം നിഷേധിക്കുകയുമില്ല. കുടിയേറി എല്ലാ നടപടികളും പൂര്‍ത്തിയാക്കി (നാച്വറലൈസഡ്) പൗരത്വം നേടിയവരുടെ മക്കള്‍ക്ക് ഭരണഘടന വാഗ്ദാനം നല്‍കുന്ന വാഗ്ദാനം നിറവേറ്റാതെ ഇരിക്കുവാനാവില്ല എന്ന വാദം ശക്തമാണ്. ഇത്തരം ഒരു എക്‌സിക്യുട്ടീവ് ഓര്‍ഡര്‍ ഉണ്ടായാല്‍ അത് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടേക്കും.
ട്രംപ് ഭരണകൂടം ഇങ്ങനെ ഒരു എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ തയാറാക്കി, വരികയാണെന്നാണ് റിപ്പോര്‍ട്ട് ഓര്‍ഡറില്‍ പൗരത്വം ഇല്ലാത്ത മാതാപിതാക്കളുടെ കുട്ടികള്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് സ്വയം പ്രവര്‍ത്തകമായി ലഭിക്കുന്ന പൗരത്വമാണ് ഇപ്പോള്‍ നിഷേധിക്കുവാന്‍ ഉദേശിക്കുന്നത് എന്നാണ് അറിയുവാന്‍ കഴിഞ്ഞത്.
ഇത് ആക്ഷേപകരമാണ്. ഒരാള്‍ രാജ്യത്തേയ്ക്ക് വരുന്നു. ഒരു കുട്ടിയുണ്ടാവുന്നു. ആ കുട്ടി യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ പൗരനായി 85 വര്‍ഷം എല്ലാ ആനുകൂല്യങ്ങളും നേടുന്നു. മറ്റൊരു രാജ്യത്തും സംഭവിക്കാത്ത കാര്യമാണ്. ഇത് ആക്ഷേപകരമാണ്. ഇത് അവസാനിച്ചേ മതിയാകൂ. കോണ്‍ഗ്രസിന്റെ ഒരു നടപടിയിലൂടെ ഇത് ചെയ്യാനാവും. പക്ഷെ പലരും പറയുന്നത് ഒരു എക്‌സിക്യുട്ടീവ് ഓര്‍ഡറിലൂടെ എനിക്ക് ചെയ്യാനാവും എന്നാണ്, ട്രംപ് പറഞ്ഞു.
എന്നാല്‍ വിദഗ്ദ്ധരും പൗരാവകാശ നേതാക്കളും ഏകപക്ഷീയമായി ഭരണ ഘടനയില്‍ ഭേദഗതി വരുത്താന്‍ ട്രംപിന് അധികാരമില്ലെന്നാണ്. തന്റെ അനുകൂലികളെ ഇടക്കാല തിരഞ്ഞെടുപ്പില്‍ ഉത്തേജിതരാക്കുവാന്‍ വേണ്ടി നടത്തിയ പ്രസ്താവനയായാണ് അവര്‍ ഇതിനെ കാണുന്നത്. അങ്ങനെ ഒരു ഓര്‍ഡര്‍ ഉണ്ടായാല്‍ അത് വര്‍ഷങ്ങളോളം കോടതി കേസുകളില്‍ കുടുങ്ങി കിടക്കുമെന്ന് ഇവര്‍ പറയുന്നു.
കക്ഷി താല്പര്യം അനുസരിച്ചാണ് നേതാക്കള്‍ പ്രതികരിച്ചത്. ടെക്‌സസ് ഗവര്‍ണര്‍ സ്ഥാനാര്‍ത്ഥി ഡെമോക്രാറ്റ് ലു പെ വാല്‍ഡെസിന്റെ അഭിപ്രായത്തില്‍ നമ്മുടേത് ഒരു കുടിയേറ്റക്കാരുടെ രാജ്യമാണ്. ഈ മണ്ണില്‍ ഓരോരുത്തരം അമേരിക്കക്കാരാണ്. ടെക്‌സസിന്റെ സാമ്പത്തികാവസ്ഥയില്‍ കുടിയേറ്റ സമൂഹം സുപ്രധാന ഘടകമാണ്.
വീണ്ടും ഗവര്‍ണറാകാന്‍ മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ ഗ്രെഗ് ആബട്ട് കുടിയേറ്റ സംവിധാനം തകരാതിരിക്കുവാന്‍ കോണ്‍ഗ്രസ് ഉടനെ നടപടി എടുക്കണം എന്ന് പറഞ്ഞു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് മാത്രമേ എന്തെങ്കിലും ചെയ്യാനാവൂ എന്ന അഭിപ്രായക്കാരനാണ് ടെക്‌സസ് ഗവര്‍ണര്‍.
Join WhatsApp News
truth and justice 2018-11-01 10:08:55
what is this authors misinterpret what mr president said. He said the children born to illegal migrants like coming tourist visa,h1b visa such is not legal residency like green card holders.US citizen and green card holders children will not affected.Pl read 14th amendment of constitution
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക