Image

ഞാന്‍ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല, പതിനെട്ട്‌ വയസുള്ള ഒരു പെണ്‍കുട്ടിയെ സഹായിക്കുക മാത്രമായിരുന്നു; ആരോപണത്തിന്‌ മറുപടിയുമായി നടി മായ

Published on 01 November, 2018
ഞാന്‍ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല, പതിനെട്ട്‌ വയസുള്ള ഒരു പെണ്‍കുട്ടിയെ സഹായിക്കുക മാത്രമായിരുന്നു; ആരോപണത്തിന്‌ മറുപടിയുമായി നടി മായ


അനന്യ രാമപ്രസാദ്‌ ഫെയ്‌സ്‌ബുക്കിലൂടെ ഉന്നയിച്ച ലൈംഗികാരോപണത്തിന്‌ മറുപടിയുമായി നടി മായ കൃഷ്‌ണന്‍. അനന്യ പറയുന്ന കാര്യങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും അത്‌ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിന്‌ വേണ്ടി ഉന്നയിച്ചതാണെന്നും ഫെയ്‌സ്‌ബുക്ക്‌ കുറിപ്പില്‍ മായ പറഞ്ഞു.

മഗളിര്‍ മട്ടും , തൊടരി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക്‌ സുപരിചിതയായ നടിയാണ്‌ മായ എസ്‌ കൃഷ്‌ണന്‍. ശങ്കറിന്റെ രജനീകാന്ത്‌ ചിത്രം 2.0യിലും മായ പ്രധാനവേഷത്തിലെത്തുന്നുണ്ട്‌. മായയ്‌ക്കെതിരെ മീ ടൂ ആരോപണവുമായി തിയേറ്റര്‍ കലാകാരി അനന്യ രാമപ്രസാദാണ്‌ രംഗത്ത്‌ വന്നത്‌. ഫെയ്‌സ്‌ബുക്ക്‌ പേജിലൂടെയാണ്‌ മായ തന്നെ ലൈംഗികമായും മാനസികമായും പീഡിപ്പിച്ചുവെന്ന്‌ അനന്യ വെളിപ്പെടുത്തിയിരിക്കുന്നത്‌.

മായയുടെ വിശദീകരണ കുറിപ്പ്‌

അനന്യ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ഞാന്‍ നിഷേധിക്കുന്നു. ഞാന്‍ അവരെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല. പതിനെട്ട്‌ വയസ്സുള്ള ഒരു പെണ്‍കുട്ടിയെ സഹായിക്കുക മാത്രമാണ്‌ ഞാന്‍ അന്ന്‌ ചെയ്‌തത്‌. അല്ലാതെ ഉപദ്രവിച്ചിട്ടില്ല. ഇനി ഒരിക്കലും ഞാന്‍ അതിന്‌ മുതിരുകയുമില്ല.

എന്റെ പ്രതിഛായ നശിപ്പിക്കാന്‍ വേണ്ടി മാത്രമാണ്‌ അനന്യ ആരോപണം ഉന്നയിച്ചിരിക്കുന്നത്‌. പറയുന്നതെല്ലാം അസത്യമാണ്‌. അനന്യയുടെ ഈ നീക്കം എനിക്കും കുടുംബത്തിനും കടുത്ത മാനസികാഘാതമാണ്‌ ഏല്‍പ്പിച്ചിരിക്കുന്നത്‌. അതിനെ ഞാന്‍ നിയമപരമായി നേരിടും- മായ വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക