Image

ഒരുനവകേരളം (ആന്‍ഡ്രൂസ് അഞ്ചേരി)

Published on 01 November, 2018
ഒരുനവകേരളം (ആന്‍ഡ്രൂസ് അഞ്ചേരി)
ഒരുനവകേരളത്തിന്‍ പുനര്‍സൃഷ്ടിക്കൊരുങ്ങീടാം
പരസ്പരംകൈകോര്‍ത്തിടാംകേരളത്തിനായ്
പ്രളയത്തിന്‍ കെടുതിയതില്‍വലയുന്നജനത്തിന്
തണലേകിടാംതാങ്ങായിടാം

വീടുകള്‍തകര്‍ന്നോര്‍ക്കുനാംതണല്‍മരമായിടാം
അശരണര്‍ക്കാലംബമേകിനന്മചെയ്തീടാം
കേണിടുന്നകേരളത്തിന്‍പുനരുദ്ധാരണത്തിനായ്
പങ്കുചേരാംനാമൊന്നായ്‌കേരളത്തിനായ്
കൈകോര്‍ക്കാംനാമൊന്നായ്‌കേരളത്തിനായ്

സപ്തമഹാസമുദ്രവുംമരുഭൂമിയതുംതാണ്ടി
കടന്നുവന്നവര്‍നമ്മള്‍മലയാളികള്‍
പ്രവാസികളാകുംനമ്മള്‍പ്രകാശിതരായിതീര്‍ന്നീടാം
കേരളത്തിന്‍കണ്ണുനീര്‍തുടച്ചുനീക്കാം
നമ്മള്‍തുടച്ചുനീക്കാം

പ്രകൃതിയെസ്‌നേഹിച്ചീടാംജനത്തെആദരിച്ചീടാം
മനുഷ്യത്വംമരിക്കാത്തമനുഷ്യരാകാം
പ്രളയത്തില്‍തകരട്ടെവേര്‍തിരിവിന്‍മതിലുകള്‍
മലയാളിയായ്മാത്രംമാറീടാംനാം
നല്ലമനുഷ്യരായ്മാത്രംമാറീടാംനാം

ഒരുമനമോടെനമ്മള്‍ഒരുകുടക്കീഴിനുള്ളില്‍
സഹജീവിസ്‌നേഹത്തിന്റെമാതൃകയാകാം
മാമലനാടിന്റെമക്കളാംമലയാളികള്‍നമ്മള്‍
ദൈവത്തിന്റെസ്വന്തംനാടാംകേരളമക്കള്‍
നമ്മള്‍ കേരളമക്കള്‍.

2018 കേരളപ്പിറവിയുടെ നവസുദിനത്തില്‍ ലോകമെമ്പാടും ഉള്ള മലയാളികള്‍ക്കായി ഈഗാനോപഹാരം സമര്‍പ്പിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക