Image

ജോസ് മെതിക്കളം: അത്മായ പ്രേഷിതരംഗത്തെ അനുകരണീയ വ്യക്തിത്വം

ജോര്‍ജ് നടവയല്‍ Published on 01 November, 2018
ജോസ് മെതിക്കളം: അത്മായ പ്രേഷിതരംഗത്തെ അനുകരണീയ വ്യക്തിത്വം
ഫിലഡല്‍ഫിയ: ജോസഫ് മെതിക്കളം ഫിലഡല്‍ഫിയയില്‍ നിര്യാതനായി. 

അത്മായ പ്രേഷിതരംഗത്തെ അനുകരണീയ വ്യക്തിത്വമായ ജോസ് മെതിക്കളത്തിന്റെ വേര്‍പാട് നല്ല ശമരിയാക്കാരിലൊരുവന്റെ വിട ചൊല്ലലാണ് എന്ന് ഫാ. ജോണ്‍ മേലേപ്പുറം (വികാര്‍, സെന്റ് മേരീസ് സീറോ മലബര്‍ കാത്തലിക് ചര്‍ച്, ലോങ്ങ് ഐലന്റ് ന്യൂയോര്‍ക്ക്), ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടില്‍ (വികാര്‍, സെന്റ് ജോര്‍ജ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച്, പറ്റേഴ്‌സണ്‍, ന്യൂജേഴ്‌സി), ഫാ. ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ ( വികാര്‍ ജനറാള്‍, സീറോ അലബാര്‍ കാത്തലിക് ചര്‍ച്ച് ചിക്കാഗോ രൂപത), ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശ്ശേരി ( ചാന്‍സ്ലര്‍, സീറോ അലബാര്‍ കാത്തലിക് ചര്‍ച്ച് ചിക്കാഗോ രൂപത), ഫാ. വിനോദ് ജോര്‍ജ് മഠത്തിപ്പറമ്പില്‍ ( വികാര്‍, സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ചര്‍ച്ച്, ഫിലഡല്‍ ഫിയ) എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ജോസഫ് മെതിക്കളം 1975 മുതല്‍ 30 വര്‍ഷം ന്യൂയോര്‍ക്കില്‍ ബിസിനസ് രംഗത്ത് ശോഭിച്ചു. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കാത്തലിക് അസ്സോസ്സിയേഷന്റെ ഊര്‍ജ്ജ കേന്ദ്രമായിരുന്നു. 2004ല്‍ ഫിലഡല്‍ഫിയയിലേയ്ക്ക് താമസ്സം മാറ്റി. ഫിലഡല്‍ഫിയയിലെ സീറോ മലബാര്‍ പള്ളി പ്രവര്‍ത്തങ്ങളില്‍ മുതിര്‍ന്ന കാര്യദര്‍ശിയായി ലബ്ധ പ്രതീതനായി. പ്രായഭേദമന്യേ അളവറ്റ സുഹൃദ് വലയ സമ്പന്നതയാണ് ജോസ് മെതിക്കളത്തിന്റെ സവിശേഷ വ്യക്തിത്വം. ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തില്‍ ട്രൈസ്റ്റേറ്റ് ഏരിയയില്‍ മത സാഹോദര്യത്തിനും എക്യൂമെനിസ്സത്തിനും സീറോ മലബാര്‍ സഭാ വളര്‍ച്ചയ്ക്കും രാസത്വരകവും ഇന്ധന ശേഖരവുമായിരുന്നു പരേതന്‍.

എടത്വാ തൈശ്ശേരി കുടുംബാംഗമാ ണ് ജോസ് മെതിക്കളം. പരേതരായ ചാക്കോ വര്‍ഗീസ്സിന്റെയും ഏലിയാമ്മ ചാക്കോയുടെയും ഇളയമകന്‍. ഭാര്യ പരേതയായ കത്രിക്കുട്ടി തൊട്ടിയില്‍. മക്കള്‍; ഡോ. ബ്ലസ്സി മെതിക്കളം (പീഡീയാട്രീഷ്യന്‍), ഡോ. ബിന്ദു മെതിക്കളം (സൈക്കോളജിസ്റ്റ്), ജാമാതാവ്: ഡോ. സാജു ചാക്കോ വിളിങ്ങോലില്‍. കുഞ്ഞു മക്കള്‍: ജയിംസ്, ജോസഫ്, ജെസ്സിക്ക. സഹോദരങ്ങള്‍: പരേതരായ വര്‍ഗീസ് മെതിക്കളം, മേരി പാറേക്കളം.

പൊതു ദര്‍ശനം: നവംബര്‍ 2 വെള്ളിയാഴ്ച്ച വൈകുന്നേരം 6 മുതല്‍ 9 വരെ സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ചര്‍ച്ചില്‍. (608 ണലഹവെ ഞീമറ, ജവശഹമറലഹുവശമ, ജഅ, 19115)

സംസ്‌കാര ശിശ്രൂഷകള്‍: നവംബര്‍ 3 ശനിയാഴ്ച്ച രാവിലെ 8:30 ന് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോന ചര്‍ച്ചില്‍. സംസ്‌കാരം നവംബര്‍ 3 ശനിയാഴ്ച്ച രാവിലെ 10:30ന് ഫിലഡല്‍ഫിയ ഔര്‍ ലേഡി ഓഫ് ഗ്രെയ്‌സ് സെമിത്തേരിയില്‍. 
Join WhatsApp News
ഏ. സി. ജോർജ് , ഹ്യൂസ്റ്റൻ, ടെക്സാസ് 2018-11-01 21:16:29

ഈ  നല്ല  സുഹൃത്തു  ശ്രീ  ജോസ്  മെതിക്കളത്തിന്റ  ദേഹ  വിയോഗത്തിൽ  അതിയായി ദുഃഖിക്കുന്നു.  ഞങ്ങളുടെ  അഗാധമായ  അനുശോചനം  അറിയിക്കുന്നു .

പ്രാർത്ഥനയോടെ  ആദരാഞ്ജലികൾ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക