Image

മെല്‍ബണ്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ചാപ്പലില്‍ പരി. പരുമല തിരുമേനിയുടെ പെരുനാള്‍

Published on 01 November, 2018
മെല്‍ബണ്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ചാപ്പലില്‍ പരി. പരുമല തിരുമേനിയുടെ പെരുനാള്‍

മെല്‍ബണ്‍: മെല്‍ബണ്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ പരി. പരുമല തിരുമേനിയുടെ പെരുനാളിന് കൊടിയേറി. ക്ലേറ്റണ്‍ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചാപ്പലില്‍ ഒക്ടോ: 28ന് ഇടവക വികാരി റവ. ഫാ. പ്രദീപ് പൊന്നച്ചന്‍ പ്രാര്‍ഥനയോടെ പെരുനാള്‍ കൊടിയേറ്റു കര്‍മ്മം നിര്‍വഹിച്ചു. 

കോബര്‍ഗ് സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലും ക്ലേറ്റന്‍ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചാപ്പലിലും നവംബര്‍ ഒന്നിന് വൈകിട്ട് 6.30ന്‌നമസ്‌കാരവും തുടര്‍ന്ന് വി. കുര്‍ബാനയും ഉണ്ടായിരിക്കുന്നതാണ്. നവംബര്‍ രണ്ട് വെള്ളിയാഴ്ച വൈകിട്ട് 6.30ന് സമര്‍പ്പണ പ്രാര്‍ഥന, 7.30ന് സന്ധ്യാ നമസ്‌കാരം. തുടര്‍ന്ന് മധ്സ്ഥ പ്രാര്‍ഥന എന്നിവ കത്തീഡ്രല്‍ പള്ളിയില്‍ നടത്തപ്പെടും. നവംബര്‍ മൂന്ന് ശനിയാഴ്ച രാവിലെ 8.30ന് പ്രഭാത നമസ്‌കാരവും തുടര്‍ന്നു വി. കുര്‍ബാനയും കത്തീഡ്രലില്‍ ഉണ്ടായിരിക്കുന്നതാണ്. 

പരി. പരുമല തിരുമേനിയുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചിട്ടുള്ള വിക്ടോറിയായിലെ ഏക ദേവാലയമായ ക്ലേറ്റന്‍ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചാപ്പലില്‍ വച്ചു പ്രധാന പെരുനാള്‍ നവംബര്‍ 3, 4 തീയതികളില്‍ നടത്തപ്പെടും. മൂന്നിന് വൈകുന്നേരം 6ന് സന്ധ്യാനമസ്‌കാരം, തിരുവചന ധ്യാനം, പെരുനാള്‍ പ്രദക്ഷിണം, നേര്‍ച്ചവിളന്പ് മുതലായവ ഉണ്ടായിരിക്കുന്നതാണ്. നാലിന് ഞായറാഴ്ച രാവിലെ 7.45ന് പ്രഭാതനമസ്‌കാരവും തുടര്‍ന്ന് വി. കുര്‍ബാനയും പെരുനാള്‍ ശുശ്രൂഷകളും നടത്തപ്പെടും. 

പെരുനാള്‍ പ്രദക്ഷിണം സമാപിക്കുന്‌പോള്‍ നേര്‍ച്ചവിളന്പും തുടര്‍ന്ന് പതിനൊന്നൊടെ ആദ്യഫലപ്പെരുനാളും ഉണ്ടായിരിക്കുന്നതാണ്. മെല്‍ബണിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിനാളുകള്‍ കാല്‍നടയായും അല്ലാതെയും പെരുനാളില്‍ സംബന്ധിക്കുവാനായി കടന്നുവരും. അന്നേദിവസം കത്തീഡ്രല്‍ പള്ളിയില്‍ വി. കുര്‍ബാന രാവിലെ 6.30ന് പ്രഭാത നമസ്‌കാരത്തെ തുടര്‍ന്നു ആരംഭിക്കുന്നതാണ്. ഇടവക വികാരി റവ. ഫാ. പ്രദീപ് പൊന്നച്ചന്‍, സഹവികാരി റവ. ഫാ. സജു ഉണ്ണൂണ്ണി ഇടവക മാനേജിംഗ് കമ്മിറ്റി എന്നിവരുടെ നേതൃത്വത്തില്‍ പെരുനാള്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ചു വരുന്നു.

റിപ്പോര്‍ട്ട്: തോമസ് പണിക്കര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക