Image

ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനാ വികാരി ഫാ. എബ്രാഹം മുത്തോലത്തിന്റെ ജന്മദിനം ആഘോഷിച്ചു

ബിനോയി സ്റ്റീഫന്‍ കിഴക്കനടി (പി. ആര്‍. ഒ.) Published on 01 November, 2018
ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനാ വികാരി ഫാ. എബ്രാഹം മുത്തോലത്തിന്റെ ജന്മദിനം ആഘോഷിച്ചു
ഷിക്കാഗോ: പ്രാര്‍ത്ഥനാ ജീവിതം നയിക്കുകയും അനാഥരിലും, അംഗവൈകല്യമുള്ളവരിലും, മാറാരോഗികളിലും യേശുക്രിസ്തുവിനെ കണ്ട് അവര്‍ക്കുവേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ ജന്മദിനം വളരെ ലളിതമായ ചടങ്ങുകളോടെ ഒക്ടോബര്‍ 21 ഞായറാഴ്ച ആഘോഷിച്ചു.

ഫൊറോനാ എക്സ്സിക്കൂട്ടീവും, പ്രീ - മാര്യേജ് കോഴ്‌സില്‍ പങ്കെടുത്തവരും, എല്ലാ ഇടവാംഗങ്ങളോടൊത്ത് ആഹ്ലാദപൂര്‍വ്വം കേക്ക് മുറിച്ചാണ് ജന്മദിനം ആഘോഷിച്ചത്. മിഷനറിമാരെ അളവറ്റു സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ബഹു. മുത്തോലത്തച്ചന്റെ ജന്മദിനം, മിഷന്‍ ഞായറാഴ്ചയാണ് ആഘോഷിച്ചത്.

ചര്‍ച്ച് എക്സ്സിക്കൂട്ടീവും, ഇടവകാംഗങ്ങളും ചെയ്യുന്ന എല്ലാ സഹകരണങ്ങള്‍ക്കും മുത്തോലത്തച്ചന്‍ പ്രത്യേകം നന്ദി പറഞ്ഞു 
ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനാ വികാരി ഫാ. എബ്രാഹം മുത്തോലത്തിന്റെ ജന്മദിനം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക