Image

ഫൈന്‍ ആര്‍ട്ട്‌സ് നാടകം നാളെ

ജോര്‍ജ് തൂമ്പയില്‍ Published on 02 November, 2018
ഫൈന്‍ ആര്‍ട്ട്‌സ് നാടകം നാളെ
ടീനെക്ക് (ന്യൂജേഴ്‌സി): കുടിയേറ്റ മണ്ണിലെ കലയുടെ ശ്രീകോവിലില്‍ ഒരു കുഞ്ഞുതിരിനാളമാകാന്‍ കഴിഞ്ഞ ഫൈന്‍ ആര്‍ട്‌സ് മലയാളത്തിന്റെ ഏറ്റവും പുതിയ സാമൂഹ്യ നാടകം നാളെ (ശനി) ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍ മിസിന്‍ സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ 6 മണിക്ക് നടക്കും.

പതിനെട്ടാം  വയസിന്റെ നിര്‍വൃതിയില്‍ എന്ന് നില്‍ക്കുന്ന ഫൈന്‍ ആര്‍ട്ട്‌സിന്റെ ഈ കലാരൂപം കലാമൂല്യമുള്ള കഥാതന്തു, അവസരോചിതമായ ഹാസ്യ രംഗങ്ങള്‍, സംഭവ ബഹുലമായ നാടകീയ മുഹൂര്‍ത്തങ്ങള്‍, വൈകാരിക ഭാവങ്ങള്‍ മിന്നി മായുന്ന അഭിനയ പാടവം, വികാര തീവ്രത തെല്ലും നഷ്ടപ്പെടുത്താതെയുള്ള ലൈവായ ഡയലോഗ് പ്രസന്റേഷന്‍, സന്ദര്‍ഭത്തിന്് അനുയോജ്യമായ പശ്ചാത്തല സംഗീതം, വൈകാരിക ഭാവങ്ങള്‍ അനുസരിച്ച് മിന്നി മറയുന്ന പ്രകാശ സുവിധാനങ്ങള്‍, കഥക്കനുയോജ്യമായ രംഗപടം ഗാനരംഗത്തിനായി ചിത്രീകരിച്ച വീഡിയോ പ്രസന്റേഷന്‍ ഇവയെല്ലാം പരമാവധി ഒത്ത് ചേരുന്ന നാടകമാണ് 'കടലോളം കനിവ്' എന്ന് രക്ഷാധികാരി പി ടി ചാക്കോ, പ്രസിഡന്റ് എഡിസന്‍ ഏബ്രഹാം, സെക്രട്ടറി റോയി മാത്യു ട്രഷറര്‍ ടീനോ തോമസ് എന്നിവര്‍ അറിയിച്ചു.

സമയ ക്ലിപ്തയുടെ കാര്യത്തില്‍ വിട്ടു വീഴ്ചക്ക് ഇതുവരെയും തയ്യാറായിട്ടില്ലാത്ത ചരിത്രം കൂടി കണക്കിലെടുത്ത് പ്രിയപ്പെട്ട നാടക പ്രേമികളും സഹൃദയരും 6 മണിക്ക് മുന്‍പായി തന്നെ ആഡിറ്റോറിയത്തില്‍ എത്തേച്ചേരണമെന്ന് പ്രൊഡ്യൂസര്‍ ഷൈനി ഏബ്രഹാം അറിയിച്ചു.

അഡ്രസ്സ്: (1315, TAFT Road, Teaneck, NJ)
വിവരങ്ങള്‍ക്ക്: www.fineartsmalayalam.com
ഫൈന്‍ ആര്‍ട്ട്‌സ് നാടകം നാളെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക