Image

ഫാമിലി പ്ലാസ്റ്റിക്ക്‌ കമ്പനിക്കെതിരെ നടപടിക്കൊരുങ്ങി മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌

Published on 02 November, 2018
ഫാമിലി പ്ലാസ്റ്റിക്ക്‌ കമ്പനിക്കെതിരെ നടപടിക്കൊരുങ്ങി മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌

തിരുവനന്തപുരം:മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്ക്‌ കമ്പനിക്കെതിരെ നിയമനടപടിക്കൊരുങ്ങി മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌. ഇന്ന്‌ കമ്പനിക്ക്‌, ബോര്‍ഡ്‌ കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‍കും.

തീ പിടിക്കാന്‍ സാധ്യതയുള്ള വസ്‌തുക്കള്‍ കൂട്ടിയിടുകയും മുന്‍പ്‌ കമ്പനിയില്‍ തീപിടിച്ച വിവരം അധികൃതരെ അറിയികാത്തിരിക്കുകയും ചെയ്യ്‌തു.

മാത്രമല്ല സുരക്ഷമാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല തുടങ്ങിയ കാര്യങ്ങള്‍ക്കാണ്‌ കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‍കുന്നത്‌. ഏഴ്‌ ദിവസത്തിനുള്ളില്‍ നോട്ടീസിന്‌ മറുപടി നല്‍കണം. അഞ്ഞൂറ്‌ കോടിയുടെ നഷ്ടമാണ്‌ കണക്കാക്കുന്നത്‌.

തീപിടുത്തത്തില്‍ കമ്പനി പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക