Image

ശബരിമലയിലെ തിരുവാഭരണങ്ങള്‍ നഷ്ടപ്പെട്ടുവെന്ന ആരോപണവുമായി സ്വാമി സന്ദീപാനന്ദ ഗിരി

Published on 02 November, 2018
ശബരിമലയിലെ തിരുവാഭരണങ്ങള്‍  നഷ്ടപ്പെട്ടുവെന്ന ആരോപണവുമായി  സ്വാമി സന്ദീപാനന്ദ ഗിരി
ശബരിമല അയ്യപ്പന്റെ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ പലതും നഷ്ടപ്പെട്ടുവെന്ന ആരോപണവുമായി സ്വാമി സന്ദീപാനന്ദ ഗിരി.

വിശിഷ്ടമായ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായും ചില വില പിടിപ്പുള്ള ആഭരണങ്ങള്‍ വിഗ്രഹത്തില്‍ ചാര്‍ത്തുന്നില്ലെന്നുമാണ്‌ അഷ്ടമംഗല്യ പ്രശ്‌നത്തില്‍ കണ്ടത്‌.

മരതകവും വൈഡൂര്യവും പതിച്ച ആഭരണങ്ങളാണിവ. വാചി എന്ന സ്വര്‍ണക്കുതിര നഷ്ടമായതായി അഷ്ടമംഗല്യ പ്രശ്‌നത്തില്‍ തെളിഞ്ഞതായും തിരുവനന്തപുരം പ്രസ്‌ ക്ലബ്ബ്‌ നടത്തിയ `മുഖാമുഖം' പരിപാടിയില്‍ പങ്കെടുക്കവേ സന്ദീപാനന്ദഗിരി ആരോപിച്ചു.

അഷ്ടമംഗല്യ പ്രശ്‌നത്തിന്റെ രേഖകളും അദ്ദേഹം പത്രസമ്മേളനത്തില്‍ ഹാജരാക്കി. ഇതേ കുറിച്ച്‌ നിയമപരമായ അന്വേഷണം ഉണ്ടാവണമെന്നും സന്ദീപാനന്ദ ഗിരി ആവശ്യപ്പെട്ടു.

സംഘപരിവാറിന്‍റെ മുമ്പില്‍ അടിയറ വെയ്‌ക്കുന്ന കാവിയല്ല താനിട്ടിരിക്കുന്നതെന്നും അവരുടെ മുന്നില്‍ തോറ്റു കൊടുക്കാന്‍ താന്‍ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആര്‍എസ്‌എസിനാണെന്ന്‌ അദ്ദേഹം ആവര്‍ത്തിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക