Image

കേരള-തമിഴ്‌നാട്‌ അതിര്‍ത്തിയിലെ കണികാ പരീക്ഷണത്തിന്‌ സ്റ്റേ

Published on 02 November, 2018
കേരള-തമിഴ്‌നാട്‌ അതിര്‍ത്തിയിലെ  കണികാ പരീക്ഷണത്തിന്‌ സ്റ്റേ

ന്യൂഡല്‍ഹി:കണികാ പരീക്ഷണത്തിന്‌ സ്റ്റേ പ്രഖ്യാപിച്ച്‌ ദേശീയ ഹരിത ട്രിബ്യൂണല്‍. കേരള-തമിഴ്‌നാട്‌ അതിര്‍ത്തിയിലെ കണികാ പരീക്ഷത്തിനാണ്‌ സ്റ്റേ. പരീക്ഷത്തെ തുടര്‍ന്നുണ്ടായേക്കാവുന്ന പാരിസ്ഥിതിക പ്രത്യാഘാതം ചൂണ്ടിക്കാട്ടിയുളള പൊതു താല്‍പര്യ ഹരജികള്‍ പരിഗണിച്ചാണ്‌ പദ്ധതി സ്റ്റേ ചെയ്‌തത്‌.

കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അന്തിമ കരട്‌ ഇതുവരെ പുറത്ത്‌ വന്നിട്ടില്ല. മാത്രമല്ല പദ്ധതിക്ക്‌ ദേശീയ വന്യജീവി ബോര്‍ഡിന്റെ അനുമതി ഇല്ലെന്നും ഹരജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

തമിഴ്‌നാട്ടില്‍ നിന്നുള്ള സന്നദ്ധ സംഘടന അടക്കമുള്ളവരാണ്‌ ഹരിത ട്രിബ്യൂണലിനെ സമീപിച്ചത്‌.

തുടര്‍ന്ന്‌ കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ കരട്‌ വന്ന ശേഷം പരിസ്ഥിതിയെ മനസിലാക്കി അതിനനുസരിച്ച്‌ വേണം പദ്ധതി നടപ്പാക്കാനെന്നും ദേശീയ വന്യജീവി ബോര്‍ഡിന്റെ അനുമതി ഇതിനായി ആവശ്യമെന്നും ദേശീയ ഹരിത ട്രിബ്യൂണല്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക