Image

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന്‌ തന്നെയാണ്‌ സംഘടനയുടെ നിലപാടെന്ന്‌ ആര്‍.എസ്‌.എസ്‌

Published on 02 November, 2018
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന്‌ തന്നെയാണ്‌ സംഘടനയുടെ നിലപാടെന്ന്‌ ആര്‍.എസ്‌.എസ്‌
ന്യൂദല്‍ഹി: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന്‌ തന്നെയാണ്‌ സംഘടനയുടെ നിലപാടെന്ന്‌ ആര്‍.എസ്‌.എസ്‌ സര്‍കാര്യവാഹ്‌  ആര്‍എസ്‌എസ്‌ കാര്യവാഹക്‌ ഭയ്യാജി ജോഷി. താനെയിലെ ആര്‍.എസ്‌.എസ്‌ സമ്മേളനത്തിന്‌ ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയില്‍ യുവതികള്‍ക്ക്‌ പ്രവേശനം അനുവദിക്കണമെന്ന്‌ തന്നെയാണ്‌ സംഘടനയുടെ നിലപാട്‌. സമവായത്തിലൂടെയാണ്‌ ഇത്‌ നടപ്പാക്കേണ്ടത്‌.

വിശ്വാസികളുടെ മേല്‍ ഒന്നും അടിച്ചേല്‍പ്പിക്കാനാവില്ല. ഭക്തരുടെ വികാരം മാനിക്കണം എന്നായിരുന്നു ചോദ്യത്തിന്‌ മറുപടിയായി  ഭയ്യാജി ജോഷി പറഞ്ഞത്‌.

ആര്‍.എസ്‌.എസ്‌ സമ്മേളനത്തിന്‌ എത്തിയ അമിത്‌ ഷായുമായി ആര്‍.എസ്‌.എസ്‌ അധ്യക്ഷന്‍ മോഹന്‍ ഭാഗവത്‌ കൂടിക്കാഴ്‌ച നടത്തിയ ശേഷമായിരുന്നു  പത്രസമ്മേളനം.

രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന്‌ അടിയന്തിരമായി കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ്‌ ഉറപ്പാക്കണമെന്നും ആവശ്യമെങ്കില്‍ 1992 മോഡല്‍ പ്രക്ഷോഭം നടത്തുമെന്നും  ജോഷി വ്യക്തമാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക