Image

തീവ്ര പ്രണയത്തിന്റെ ഓര്‍മ്മകള്‍ ബാക്കിയാക്കി വിഷ്ണുവും മീനാക്ഷിയും വിട ചൊല്ലി

Published on 02 November, 2018
തീവ്ര പ്രണയത്തിന്റെ ഓര്‍മ്മകള്‍ ബാക്കിയാക്കി വിഷ്ണുവും മീനാക്ഷിയും വിട ചൊല്ലി
സാന്‍ ഹോസെ, കാലിഫോര്‍ണിയ: ജീവിത യാത്രയില്‍ ഒന്നിച്ചവര്‍ അന്ത്യയാത്രയിലും ഒന്നായി. സാഹസിക പാതകളില്‍ തീവ്ര പ്രണയത്തിന്റെ ചിറകുകളില്‍ പറന്നു നടന്നവര്‍ മരണത്തിലേക്കു വഴുതി വീണപ്പോള്‍ അനശ്വര പ്രേമത്തിന്റെ ഓര്‍മകള്‍ ബാക്കിയായി.

യോസെമിറ്റി പാര്‍ക്കിലെ ടാഫ്ട് പോയിന്റില്‍ നിന്നു വീണു മരിച്ച വിഷ്ണു വിശ്വനാഥനും ഭാര്യ മീനാക്ഷി മൂര്‍ത്തിക്കും ചാപ്പല്‍ ഓഫ് ഫ്‌ലവേഴ്‌സ് ഫ്യൂണറല്‍ ഹോമില്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ ദുഖഭരിതരായ ജനാവലി എത്തി.
പല ലോകങ്ങള്‍ കണ്ട് ജീവിത്തെ സംത്രുപ്തമായ യാത്രയാക്കിയ ആ കൊച്ചു ജീവിതങ്ങള്‍ ഇനിയില്ല എന്ന ഓര്‍മ്മ അപരിതരില്‍ കൂടി കണ്ണീര്‍ കണങ്ങളായി. 

തന്റെ നിരുപാധിക സ്‌നേഹമെന്നു മീനാക്ഷി വിശേഷിപ്പിച്ച വിഷ്ണുവും തന്റെ ജീവിതം തന്നെ ആയി വിഷ്ണു നെഞ്ചോടു ചേര്‍ത്ത മീനാക്ഷിയും അകലങ്ങളിലേക്കു പറന്നു പോയപ്പോള്‍ ഓര്‍മ്മകളില്‍ സജീവ ചിത്രങ്ങളായി രണ്ടു ഇണക്കിളികള്‍...അവര്‍ക്കും അവരുടെ ഓമ്മകള്‍ക്കും മരണമില്ല.

ചാപ്പലിലെ ഭിത്തിയില്‍ ഇര്‍വരുടെയും ജീവിതതിലെ ചില ഏടുകളുടെ ചിത്രങ്ങള്‍. കാസ്‌കറ്റുകളില്‍ ചുവപ്പും വെള്ളയും റോസും നിറങ്ങളിലുള്ള പുഷ്പങ്ങള്‍. അവിശ്വസനീയമായ എന്തോ ഒന്ന് കാണും പോലെ അന്ത്യോപചരമര്‍പ്പിക്കാന്‍ എത്തിയവര്‍. ആദരാഞ്ഞലി അര്‍പ്പിച്ചവര്‍ വാക്കുകള്‍ക്കു വേണ്ടി പരതി.
ആശ്വസിപ്പിക്കാനായി അടുത്തുണ്ടായിരുന്നത് മീനാക്ഷിയുടെ അമ്മയുടെ ഏക സഹോദരന്‍ ചിക്കാഗോയില്‍ നിന്നു വന്ന വെങ്കട്ട് ശ്രീറാം. കൂടെ വിഷ്ണുവിന്റെയും മീനാക്ഷിയുടെയും ക്ലാസ്‌മെറ്റ് മഹേഷ് മോഹനും.

സാന്‍ ഫ്രാന്‍സിസ്‌കോ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നു ഡപ്യുട്ടി കോണ്‍സല്‍ ജനറല്‍ രോഹിത് രതീഷ് ഐ.എഫ്.എസ്. എത്തി. മങ്ക പ്രസിഡന്റ് സാജന്‍ മൂലേപ്ലാക്കലും. ആദ്യന്തം തുണയായി നിന്ന് ഫോമാ ജോ. സെക്രട്ടറി സാജു ജോസഫും. സാജുവിനോടുള്ള നന്ദി പറഞ്ഞാല്‍ തീരില്ലെന്നു ശ്രീറാം പരഞ്ഞു.

കമ്പനി സഹായമൊന്നും നല്കിയില്ലെങ്കിലും വിഷ്ണു ജോലി ചെയ്തിരുന്ന സിസ്‌കോയില്‍ നിന്നു ചില സഹപ്രവര്‍ത്തകരും അഞ്ജ്ഞ്ഞലി അര്‍പ്പിക്കാനെത്തി.
വിഷ്ണുവിന്റെയും മീനാക്ഷിയുടെയുംചില അകന്ന ബന്ധുക്കള്‍ അമേരിക്കയിലുണ്ടെങ്കിലും അവരാരും എത്തുകയുണ്ടായില്ല.

മതപരമായചടങ്ങുകള്‍ ഒന്നും ഉണ്ടായില്ല. ചിതാഭസ്മം നാട്ടില്‍ എത്തിക്കഴിഞ്ഞാല്‍ അവിടെ മതാചാരപ്രകാരമുള്ള ചടങ്ങുകള്‍ നടത്തുമെന്നു ശ്രീറാം പറഞ്ഞു.
മൂന്നു മണിക്ക് ആരംഭിച്ച് ആറുമണിയോടെ അന്ത്യോപചാര ചടങ്ങ് അവസാനിച്ചു. ഇരുന്നുറോളം പേര്‍ എത്തി.
തുടര്‍ന്ന് കാസ്‌കറ്റുകള്‍ ശവദാഹത്തിനായി നീക്കം ചെയ്തു. രണ്ട് മണിക്കൂറിനുളില്‍ എല്ലാം കഴിഞ്ഞു.

ചിതാ ഭസ്മം ഫ്യൂണറല്‍ ഹോം നേരിട്ട് അയക്കുമെന്നു ശ്രീറാം അറിയിച്ചു.

തലശേരി കതിരൂരിലെ ഡോ. വിശ്വനാഥന്റേയും ഡോ. സുഹാസിനിയുടേയും പുത്രനാണ് വിഷ്ണു. സഹോദരന്‍ ജിഷ്ണു.

കോട്ടയത്ത് മെഡിക്കല്‍ പ്രൊഫഷണലായ എസ്. ആര്‍. മൂര്‍ത്തിയുടേയും, ബാങ്ക് മാനേജര്‍ സുബ്ബലക്ഷ്മിയുടേയും പുത്രിയാണ് മീനാക്ഷി (വാണി). എക സഹോദരി മഞ്ജു.

ഇരുവരും ചെങ്ങന്നൂര്‍ എന്‍ജിനീയറിംഗ് കോളജില്‍ ഒരുമിച്ച് പഠിച്ചവരാണ്. 

Join WhatsApp News
A Mallu 2018-11-02 10:13:19
Rest In Peace!!
വിദ്യാധരൻ 2018-11-02 19:18:31
ക്ഷണഭംഗുരമീ ജീവിതമെന്നറിയിച്ചുകൊണ്ട-
നുദിനം നടക്കുന്നു സംഭവങ്ങൾ നമുക്കു മുന്നിൽ 
ഒരു പുതുമഴയ്ക്ക് പൊന്തിടും ചിതലുപോലെ 
പൊങ്ങിപറക്കുന്നു നിലംപരിശാകുന്നു പൊടുന്നനെ
ബുദ്ധിക്കതീതമാണ് പലതും പേർത്തു ചിന്തിച്ചിടിൽ
മരണാന്തര ജീവിതമങ്ങെവിടെ യെങ്കിലും ഉണ്ടന്നതാകിൽ,
അവിടം  സെൽഫിയിൽ നിന്നും മുക്തമെങ്കിൽ  
അവിടെയീ യുവമിഥുനങ്ങൾ അനന്ത തുന്ദിലരായി കഴിഞ്ഞിടട്ടെ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക