Image

ശബരിമല: കേരള സര്‍ക്കാറിനെതിരെ ചിക്കാഗോയില്‍ ഹൈന്ദവ പ്രതിഷേധം ഇരമ്പി

ജോയിച്ചന്‍ പുതുക്കുളം Published on 02 November, 2018
ശബരിമല: കേരള സര്‍ക്കാറിനെതിരെ ചിക്കാഗോയില്‍ ഹൈന്ദവ പ്രതിഷേധം ഇരമ്പി
ചിക്കാഗോ: അമേരിക്കന്‍ ഹൈന്ദവ സമൂഹവും വടക്കേ അമേരിക്കയിലെ അയ്യപ്പ ഭക്തരും എന്നും മാതൃകയായി കാണുന്ന ചിക്കാഗോ മലയളി ഹൈന്ദവ സംഘടനകളുടെ മാതാവായ ഗീതാമണ്ഡലം, ശബരിമല ആചാര അനുഷ്ടാന സംരക്ഷണത്തിനായും, കേരളത്തിലെ സംസ്ഥാന ഭരണകൂടത്തിന്റെ ഹൈന്ദവ വിരുദ്ധ നടപടികള്‍ക്കെതിരായും ആരംഭിച്ച നാമജപ സഹന സമര പരമ്പരയിലെ രണ്ടാമത്തെ പ്രതിഷേധ സഹന മാര്‍ച്ച് ഈ കഴിഞ്ഞ ശനിയാഴ്ച്ച റാണാ റീഗന്‍ സെന്ററിന് മുന്‍പില്‍ സംഘടിപ്പിച്ചു.

അമേരിക്കയിലെ വിവിധ ഹൈന്ദവ സംഘടനകളുടെ സാരഥികള്‍ ഒന്നിച്ച് ഇതരണത്തില്‍ ഒരു വലിയ പ്രതിഷേധ മാര്‍ച്ചും, സമ്മേളനവും സംഘടിപ്പിക്കുന്നത് ഇത് നാടാടെയാണ്. ജാതിമത രാഷ്ട്രീയ ഭേദങ്ങള്‍ക്ക് അപ്പുറം മനുഷ്യനെ ഈശ്വരനായി ദര്‍ശിക്കുവാന്‍ പഠിപ്പിക്കുന്ന ലോകത്തിലെ ഒരേ ഒരു തീര്‍ത്ഥാടന കേന്ദ്രമായ ശബരിമല, എല്ലാ കാലവും മനുഷ്യരെ ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പിച്ച് ഭരിച്ചു കൊണ്ടിരിക്കുന്ന ഭരണവര്‍ഗ്ഗത്തിന്റെയും, മതപരിവര്‍ത്തന ലോബിയുടെയും കണ്ണിലെ   കരടായിരുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ ആയി ശബരിമലയെ തകര്‍ക്കുവാനുള്ള മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി, മുന്‍ കാല സര്‍ക്കാര്‍ നല്‍കിയ സത്യവാങ് മൂലം തിരുത്തി, ശബരിമലക്ക് എതിരായും തങ്ങള്‍ക്ക് അനുകൂലവുമായ വിധി നേടുകയായിരുന്നു. എന്നാല്‍ സുപ്രീം കോടതിയുടെ ഈ വിധിക്കെതിരെ സ്ത്രീ പുരുഷ ഭേദമെന്യേ ആബാല വൃദ്ധ ജനങ്ങളും തെരുവില് ഇറങ്ങി സമാധാനപരമായി മാര്‍ച്ച് നടത്തിയപ്പോള്‍, കടുത്ത സ്റ്റാലിനിസ്‌റ് മാതൃകയില്‍ പ്രായമായ അമ്മമാരേ അടക്കം ക്രൂരമായി തല്ലിച്ചതച്ച്, തലയില്‍ വൃത്തിഹീനമായ നാപ്കിനുമായി മലകയറുവാന്‍ ശ്രമിച്ച ചുംബന സമര ആക്ടിവിസ്റ്റുകളായ അന്യമതസ്തരായ യുവതികള്‍ക്ക് മലകയറുവാന്‍ ഒത്താശ ചെയ്തു കൊടുക്കുകയായിരുന്നു ഭരണകൂടം. ഒന്നോ രണ്ടോ മാധ്യമങ്ങള്‍ ഒഴിച്ച് ബാക്കി എല്ലാ മാധ്യമങ്ങളും ശബരിമല വിഷയത്തെ പൂര്‍ണമായി അവഗണിച്ചെങ്കിലും, നിശ്ചയധാര്‍ഢ്യത്തോടെ അമ്മമാരുടെ നേതൃത്വത്തില്‍ നടന്ന നാമജപ മാര്‍ച്ചിനു ലോകം മുഴുവനുമുള്ള അയ്യപ്പ ഭക്തരുടെയും അകമഴിഞ്ഞ പിന്തുണയാണ് ലഭിച്ചത്.

കേരളത്തിലെ ഈ ജപയാത്രകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഗീതാമണ്ഡലം സംഘടിപ്പിച്ച രണ്ടാമത്തെ പ്രതിഷേധ നാമജപ മാര്‍ച്ചില്‍ ചിക്കാഗോ ഗീതാമണ്ഡലത്തോടൊപ്പം, ഗ്ലോബല്‍ ഹിന്ദു ഹെറിറ്റേജ് ഫൌണ്ടേഷന്‍, വി എച്ച് പി എ, ഭാരതീയ സീനിയര്‍ സിറ്റിസണ്‍ ഗ്രൂപ്പ്, ഗുജറാത്ത് ഹിന്ദു കമ്മ്യൂണിറ്റി, തെലുഗു അയ്യപ്പ മണ്ഡലം, ഒ. എഫ്  ബി ജെ പി , തമിഴ് അയ്യപ്പ സേവാ മണ്ഡലം   എന്നി സംഘടനകളും അണിചേര്‍ന്നിരുന്നു. 

തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ഹേമന്ത് പട്ടേല്‍, കേരളത്തില്‍ ന്യൂനപക്ഷമായിക്കൊണ്ടിരിക്കുന്ന ഹിന്ദു സമൂഹത്തെ ഒരു രണ്ടാം തരം പൗരന്മാര്‍ ആയി ആണ് കേരള സര്‍ക്കാര്‍ കാണുന്നത് എന്നും ഇതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും വിവരിച്ചു. 

പറവൂര്‍ യാക്കോബായ പള്ളിക്കായുള്ള കേസില്‍ സുപ്രീം കോടതി വിധി വന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും, കേരളത്തില്‍ നേഴ്‌സ്മാരായി ജോലിചെയ്യുന്ന സഹോദരിമാരുടെ ശമ്പള വര്‍ദ്ധനവിന് അനുകൂലമായി സുപ്രീം കോടതി വിധി വന്നപ്പോഴും, ഈ വിധി നടപ്പാക്കാതിരിക്കുവാന്‍ പ്രതേകം ശ്രദ്ധിക്കുകയും എന്നാല്‍ വിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക് ഒത്താശ നല്‍കി സുപ്രീം കോടതിയില്‍നിന്ന് അനുകൂല വിധി നേടികൊടുക്കുവാന്‍ സഹായിക്കുകയും, നാഷണല്‍ ഹൈവേ പരിസരത്തു നിന്നും ബാറുകള്‍ മാറ്റണം എന്ന സുപ്രീം കോടതി വിധി തകര്‍ക്കുവാനായി, നാഷണല്‍ ഹൈവേയുടെ പേരുതന്നെ മാറ്റി സ്റ്റേറ്റ് ഹൈവേ ആക്കിയതും, പാപ്പാത്തിചോലയില്‍ അനധികൃതമായി കുരിശുനാട്ടി മല കൈയേറിയതിനെ പരസ്യമായി പിന്തുണക്കുകയും, അനധികൃത കുരിശുകള്‍ മാറ്റിയ ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി, നാടുകടത്തിയും കുപ്രസിദ്ധി ആര്‍ജിച്ച, ധാര്‍ഷ്ട്യവും അഹങ്കാരവും മഖമുദ്രയാക്കിയ ഒരു മുഖ്യമന്ത്രിയാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത് എന്നും കേന്ദ്ര ഇടപെടല്‍ മൂലം മാത്രമേ ശബരിമലയെ രക്ഷിക്കുവാന്‍ കഴിയു എന്ന് ഗീതാമണ്ഡലം അധ്യക്ഷന്‍ ജയചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

വിശ്വാസികള് സ്വന്തം മനസ്സിനെ പാറപോലെ ഉറപ്പിച്ച വ്രതനിഷ്ഠയുടെ, ശിലാശൈലത്തിലാണ് ശബരിമലയില്‍ സ്വാമി അയ്യപ്പന്‍ ചിന്മുദ്രയുടെ തന്മയീഭാവമായി അനുഗ്രഹദായിയായി നിലകൊള്ളുന്നത്. ഭക്തിയുടെയും വിശ്വാസത്തിന്റെയും സാന്ദ്രമായ സച്ചിദാനന്ദ ഭാവത്തില്‍ വേണം മലകയറുവാന്‍, അപ്പോള്‍ മാത്രമേ തത്വമസി പൊരുള്‍ തിരിച്ചറിയുവാന്‍ കഴിയു. ശബരിമലയില് യുവതീപ്രവേശനം ആവശ്യപ്പെട്ട് ചിലര് കോടതിയില് എത്തിയത്. ഉന്മാദത്തിന്റെയും അദമ്യമായ സ്വാതന്ത്ര്യത്തിന്റെയും ഉന്മത്ത ലഹരിയില് കൊടുങ്കാട്ടില് ഒരു ടൂറിനുള്ള അവസരം എന്ന നിലയില്‍ ആണ് അവര് ശബരിമലയെ കാണുന്നത് എന്ന് ഗീതാമണ്ഡലം പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീ പ്രജീഷ് അഭിപ്രായപ്പെട്ടു. ഭക്തനെയും ഭഗവാനെയും ഒന്നായി കാണുന്ന, ശബരിമലയെ സ്വന്തം ജീവനേക്കാളും ജീവിതത്തേക്കാളും വലുതായി കാണുന്ന ഒരുവലിയ അയ്യപ്പ ഭക്ത സമൂഹം എന്ന് ലോകത്തിന്റെ എല്ലാ കോണുകളിലും ഉണ്ട്, അവരുടെ ജീവരക്തത്തിലാണ് ഇന്നും ശബരിമല നിലകൊള്ളുന്നത്. ജാതിമത വര്‍ഗ്ഗവര്‍ണ്ണ വ്യത്യാസമില്ലാതെ, "ഈശാവാസ്യമിദം സര്‍വ്വം" എന്ന തിരിച്ചറിവ് അല്ലെങ്കില്‍ സമസ്തഭൂതങ്ങളിലും തന്നെത്തന്നെ കണ്ട് ഒരു ഏകത്വം എല്ലാത്തിലും കാണുവാന്‍ കഴിയുന്ന തലത്തിലേക്ക് ഒരു അയ്യപ്പനെ ഉയര്‍ത്തികൊണ്ട് വരുവാനുള്ള പരിശീലനമാണ് ശബരിമല ദര്ശനത്തിലൂടെ അയ്യപ്പ ഭക്തന് ലഭിക്കുന്നത്. 

ലോകസമസ്താഃ സുഖിനോ ഭവന്തു എന്ന് പ്രാര്‍ത്ഥിച്ചു മാത്രം ജീവിക്കുന്ന ഒരു ജനതയെ, എന്നന്നേക്കുമായി തുടച്ചു നീക്കുവാന്‍ ശ്രമിക്കുകയല്ല, സര്‍ക്കാരുകള്‍ ശ്രമിക്കേണ്ടത്, മറിച്ച് അത്തരത്തില്‍ ഒരു ജനതയെ വളര്‍ത്തുകയാണ് വേണ്ടത്. ക്ഷേത്രങ്ങള്‍ വെറുമൊരു പ്രാര്‍ത്ഥനാലയങ്ങള്‍ അല്ല മറിച്ച്, ഉര്‍ജ്ജപ്രസരണകേന്ദ്രങ്ങള്‍ ആണ്. അതില്‍ തന്നെ ശബരിമല ക്ഷേത്രത്തില്‍ നിന്നും ഭക്തന് ലഭിക്കുന്ന ഊര്‍ജ്ജം മറ്റ് എല്ലാ ക്ഷേത്രങ്ങളേക്കാള്‍ വളരെ വലുതാണ്. ഓരോ ക്ഷേത്രങ്ങളുടെയും ചൈതന്യം വര്‍ദ്ധി പ്പിക്കുവാനായി ആണ് ഓരോ ആചാരങ്ങളും, അനുഷ്ടാങ്ങളും, ഉത്സവങ്ങളും നടത്തുന്നത്, ഓര്‍ക്കുക ആചാരാനുഷ്ടാനങ്ങള്‍ നിലനിന്നാല്‍ മാത്രമേ ശബരിമലയുടെ ചൈതന്യം നിലനിര്‍ത്തുവാന്‍ നമ്മുക്ക് കഴിയുകയുള്ളു എന്ന് ഗീതാ മണ്ഡലം ആല്മീയ ആചാര്യന്‍ ആനന്ദ് പ്രഭാകര്‍ അഭിപ്രായപ്പെട്ടു.

ഹിന്ദുത്വം എന്നും സ്ത്രീകളെ തുല്യരായി ആണ് കാണുന്നത്. അര്ദ്ധനാരീശ്വര സങ്കല്പവും 'യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ' സ്ത്രീകള് എവിടെ പൂജിക്കപ്പെടുന്നു അവിടെ ദേവതകള് സന്തോഷിക്കുന്നു എന്ന വചനവും ഒക്കെ സ്ത്രീത്വത്തെ തുല്യരായി കാണുന്നതു തന്നെയാണ്. പക്ഷേ, ഓരോ സ്ത്രീക്കും സുരക്ഷിതത്വം ഉറപ്പാക്കാനുള്ള ആചാരങ്ങള് എല്ലാകാലത്തും ഉണ്ടായിരുന്നു. അത് ധാര്മ്മികതയുടെയും ധര്മ്മത്തിന്റെയും അടിസ്ഥാനത്തില് ഉള്ളതായിരുന്നു. അതിന് സംസ്കാരത്തിന്റെ പിന്ബലമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സ്ത്രീത്വത്തെ പറ്റി ഹിന്ദുവിനെ ആരും പഠിപ്പിക്കേണ്ടതില്ല എന്നും, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ വിശ്വസിക്കുന്ന ഹൈന്ദവ സ്ത്രീകള്‍ പോലും ഈ വിധിക്കെതിരായിട്ടും, ആര്‍ക്കുവേണ്ടിയായിരുന്നു ഭരണകൂടം ഈ നിലപാട് എടുത്തത് എന്ന് മുന്‍ കെ എച്ച് എന്‍ എ, പ്രെസിഡണ്ടും, മുന്‍ ഗീതാമണ്ഡലാം പ്രസിഡണ്ടും ആയിരുന്ന അനില്‍ കുമാര്‍ പിള്ള അഭിപ്രായപ്പെട്ടു. തുടര്‍ന്ന് സംസാരിച്ച ശ്രീ സുനില്‍ നമ്പീശന്‍, സംസ്ഥാന സര്‍ക്കാര്‍, ഏറെക്കുറെ എല്ലാ മാധ്യമങ്ങളുടെയും സഹായത്തോടെ ശബരിമല ആചാരങ്ങള്‍ സ്ത്രീ വിരുദ്ധമാണ് എന്നാണ് പ്രചരിപ്പിക്കുന്നത്, എന്നാല്‍ സത്യാവസ്ഥ ഇന്ന് പുറംലോകത്തെ അറിയിക്കുവാന്‍ നമുക്കുള്ള ഏക മാര്‍ഗ്ഗം സോഷ്യല്‍ മീഡിയയും ജനം ടീവി, മറുനാടന്‍ മലയാളി പോലെയുള്ള മാധ്യമങ്ങളും മാത്രമേ ഉള്ളു, ശബരിമലയില് സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടില്ല. നൈഷ്ഠിക ബ്രഹ്മചാരി സങ്കല്പത്തിലുള്ള ദേവന് ഹിതകരമല്ലാത്തത് ചെയ്യാന് വിശ്വാസി സമൂഹത്തിന് കഴിയില്ല. ദേവഹിതം പരിശോധിക്കുന്നത് ദേവപ്രശ്‌നത്തിലൂടെയാണ്. അതിന് പരമ്പരാഗതമായ, നിയതമായ വഴികളുണ്ട്. വേണ്ടിടത്തും വേണ്ടാത്തിടത്തും ഒരേ രീതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഭരണകൂടങ്ങള്‍ക്കോ നീതിപീഠങ്ങള്‌ക്കോ കഴിയുകയില്ല എന്ന് പ്രസ്താവിച്ചു.

കൂടാതെ അ്രമര്‍ ഉപാധ്യായ, ഹരിഭായ് പട്ടേല്‍, പ്രസാദ് യെളാമഞ്ചി, സത്യന്‍ നാരായണ, ശൈലേഷ് രാജ് പുട്, പസന്നന്‍ പിള്ള, രാജന്‍ മാടശ്ശേരി, ജയന്‍ മുളങ്കാട് എന്നിവരും തദവസരത്തില്‍ പ്രസംഗിച്ചു. ജപഘോഷയാത്രയിലും, സമ്മേളനത്തിലും പങ്കെടുത്ത എല്ലാവര്ക്കും ശേഖരന്‍ അപ്പുക്കുട്ടന്‍ നന്ദി അറിയിച്ചു.
ശബരിമല: കേരള സര്‍ക്കാറിനെതിരെ ചിക്കാഗോയില്‍ ഹൈന്ദവ പ്രതിഷേധം ഇരമ്പി ശബരിമല: കേരള സര്‍ക്കാറിനെതിരെ ചിക്കാഗോയില്‍ ഹൈന്ദവ പ്രതിഷേധം ഇരമ്പി ശബരിമല: കേരള സര്‍ക്കാറിനെതിരെ ചിക്കാഗോയില്‍ ഹൈന്ദവ പ്രതിഷേധം ഇരമ്പി ശബരിമല: കേരള സര്‍ക്കാറിനെതിരെ ചിക്കാഗോയില്‍ ഹൈന്ദവ പ്രതിഷേധം ഇരമ്പി ശബരിമല: കേരള സര്‍ക്കാറിനെതിരെ ചിക്കാഗോയില്‍ ഹൈന്ദവ പ്രതിഷേധം ഇരമ്പി ശബരിമല: കേരള സര്‍ക്കാറിനെതിരെ ചിക്കാഗോയില്‍ ഹൈന്ദവ പ്രതിഷേധം ഇരമ്പി
Join WhatsApp News
Say no to fanaticism in America 2018-11-02 20:32:28
ഈ പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് ഈ രാജ്യത്തു ജീവിക്കാന്‍ അര്‍ഹതയില്ല. സുപ്രീം കോടതി ഒരു വിധി പ്രസ്താവിച്ചാല്‍ അത് അംഗീകരിക്കില്ലെന്നു പറയുന്നത് രാജ്യ ദ്രോഹമാണ്.
നിയമ വാഴ്ചയുള്ള ഈ രാജ്യത്തു ജീവിക്കുകയും ഇന്ത്യയില്‍ നിയമം കയ്യിലെടുക്കുന്നത് പിന്തൂണക്കുകയും ചെയ്യുന്നവരെ പുറത്താക്കണം.
അതു പോലെ ഇവരുടെ പ്രസംഗത്തിലൊക്കെ ക്രിസ്ത്യാനിക്കെതിരെ പരാമര്‍ശമുണ്ട്. മതം മാറ്റ ലോബിയൊക്കെ ഇടപെട്ടാണു വിധി പുറപ്പെടിവിച്ചത്! ഹിന്ദു ജഡ്ജിമാര്‍ വിധിച്ചു. ചീഫ് ജസ്റ്റീസ് ആകട്ടെ ഹിന്ദുത്വ അനുകൂലിയും.
എന്നിട്ടും ക്രിസ്ത്യാനിക്കു കിടക്കപ്പൊറുതിയില്ല. ക്രൈസ്തവ വിരുദ്ധര്‍ക്കും ഈ രാജ്യം വിടാം. ഇത് ക്രൈസ്തവര്‍ കെട്ടിപ്പൊക്കിയ രാജ്യമാണ്. 

സ്ത്രീശബ്ദം 2018-11-02 20:54:53
ശബരിമലയെ ആരിൽ നിന്ന് സംരക്ഷിക്കണം എന്നാണ് നിങ്ങൾ പറയുന്നത് ? സ്ത്രീകളിൽ നിന്നോ ? നിന്നെപോലുള്ള വിവരം കെട്ടവന്മാർക്ക് ജന്മം നല്കിയതാണോ അവര് ചെയ്ത് തെറ്റ് ? അവർക്ക് ആർത്തവം ഉണ്ടാക്കിത്തീര്ന്നെങ്കിൽ, നീ ഒക്കെ ഈ ഭൂമിക്ക് ഭാരമായി ജനിക്കില്ലായിരുന്നു .  വിവരം കേട്ട കുറെ സ്ത്രീകളും ഇവന്റെ ഒക്കെ കൂടെയിറങ്ങിയിട്ടുണ്ട്. നാട്ടിൽ അസമാധാനം സൃഷ്ട്ടിക്കാൻ .  
Sudhir Panikkaveetil 2018-11-02 23:00:20
ലജ്ജാവഹം !! കേരളത്തിൽ നടക്കുന്നത് 
രാഷ്ട്രീയ കോലാഹലമാണ്. ബി.ജെ.പി., സംഘപരിവാർ, 
കോൺഗ്രസ്  തുടങ്ങിയ പാർട്ടികൾ പിണറായി വിജയൻറെ ഭരണത്തിനെതിരെ 
ശബരിമല യുടെ മറവിൽ നടത്തുന്ന പ്രകടനമാണെന്നു 
പത്രങ്ങൾ പറയുന്നു.  അത് ശരിയാണെന്നു 
നമുക്കും ചിന്തിക്കുമ്പോൾ അറിയാം. വിധി 
നടപ്പാക്കിയത് സുപ്രീം കോടതിയാണെന്നു 
ആർക്കും അറിയാത്തപോലെ സി.പി.എം 
സർക്കാരിനെ കുറ്റപ്പെടുത്തുന്നു. അതിനു എന്തിനാണ് 
അമേരിക്കയിൽ സുഖമായി കഴിയുന്നവർ 
നിരത്തിലിറങ്ങുന്നത്. നാട്ടിലെ പാവം 
ദിവസക്കൂലിക്കാർ രാഷ്ട്രീയ യജമാനന്മാർക് 
വേണ്ടി നിരത്തിലിറങ്ങുന്നത് മനസ്സിലാക്കാം.
പിന്നെ ബ്രാഹ്മണൻ അവന്റെ ഉപജീവനാര്ഥം 
ഉണ്ടാക്കിയ ആചാരങ്ങൾ ഒന്നൊന്നായി 
മാറിപ്പോയി. അതിൽ നിന്നും മനസ്സിലാകുന്നത് 
പല ആചാരങ്ങളും തെറ്റായിരുന്നു അതിനെ കാലം 
മാറ്റിക്കളഞ്ഞു എന്നാണ്.  ആരുടെ വിശ്വാസവും ആർക്കും 
മുറിപ്പെടുത്താൻ കഴിയില്ല.  അശുദ്ധിയുള്ളവർ 
കയറിയാൽ പുണ്യാഹം തെളിക്കാമല്ലോ. 
എല്ലാറ്റിനും പ്രതിവിധിയുണ്ട്.  പക്ഷെ വിശ്വാസികൾ 
രാഷ്ട്രീയക്കാരുടെ വോട്ടിനു വേണ്ടിയുള്ള 
കളികളിൽ പങ്കാളികളാകരുത് 
 
ഒരു സമരക്കാരന്റെ ഭാര്യ 2018-11-02 23:26:20
ഞങ്ങൾക്ക് ഒരു നിവർത്തി ഇല്ലാത്തതുകൊണ്ടാണ് വി ഹോണർ ട്രഡീഷൻ എന്ന പ്ലക്കാർഡൊക്കെ പിടിച്ച് ഞങ്ങളുടെ മണ്ടമാരായ ഭർത്താക്കന്മാരുടെ കൂടെ നിന്നത് .  സ്ത്രീകൾക്ക് ശബരിമലയിൽ പോകാനുള്ള സ്വാതന്ത്യ്രം നൽകിയ സുപ്രീം കോടതിക്ക് ആയിരം ആയിരം നമസ്കാരം . ശബരിമലയിൽ പോയി എന്ത് നേടാനാണ് പക്ഷെ അത് സ്ത്രീ സ്വാതന്ത്ര്യത്തിന്റെ കാര്യമായതുകൊണ്ട് ഞങ്ങൾ ഒരു ദിവസം കരുമാടികുട്ടനെ കാണാൻ പോയിരിക്കും .  ഞങ്ങടെ തോലിമ്പന്മാര്  ഭർത്താക്കന്മാരെ  എങ്ങനെ ഏകാര്യം ചെയ്യണം എന്ന് ഞങ്ങൾക്കറിയാം .  എനിക്ക് ആർത്തവം ഉള്ളപ്പോൾ തന്നെ ഞാൻ ശബരിമലക്ക് പോയിരിക്കും . പാഡ് ഒന്നും വയ്ക്കാതെ ആയിരിക്കും പോകുന്നത് . അടുത്തു വരുമ്പോൾ തന്നെ എത്യ്യപ്പനായാലും ഓടണം അല്ലെങ്കിൽ അവിടെ രക്തപ്പുഴ  ഒഴുക്കിയിരിക്കും  
Vayanakkaran 2018-11-02 23:53:52
കേന്ദ്ര ഇടപെടൽ കൊണ്ടു മാത്രമേ പ്രശ്നം പരിഹരിക്കാനാവൂ എന്നു പറയുന്നതിന്റെ പൊരുൾ എന്താണ്? കേരള മന്ത്രിസഭയെ മറിച്ചിടാനോ അല്ലെങ്കിൽ പിരിച്ചുവിടാനോ? അതിനു നിങ്ങൾ ഒന്നുകൂടി ജനിക്കണം. നിങ്ങളുടെ ഉമ്മാക്കി കണ്ടാൽ പിടിക്കുന്നവർ അല്ല കേരളത്തിലുള്ളത്. വടക്കേ ഇന്ത്യയിലെ വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത പാവങ്ങളെ പേടിപ്പിക്കുന്നതുപോലെ കേരളത്തിലെ ജനങ്ങളെയും പേടിപ്പിക്കാൻ പറ്റും എന്നാരാണാവോ നിങ്ങളോടു പറഞ്ഞു മനസ്സിലാക്കിയത്? തർജ്ജമയിൽ വന്ന പിശകാരിക്കും മോദിജീ! മൂവായിരം കോടിയുടെ പ്രതിമ ഒരു ഭൂമി കുലുക്കം ഉണ്ടായാൽ അല്ലെങ്കിൽ കക്കൂസില്ലാത്തവർ എല്ലാവരുംകൂടി ചുറ്റും കൂടിയിരുന്നു തൂറിയാൽ താഴെ വീഴാനുള്ളതേ ഉള്ളൂ. കേരളജനതയുടെ ഐക്യദാർഢ്യം അങ്ങനെ അല്ല. അതിനിയെങ്കിലും മനസ്സിലാക്കിയാൽ നല്ലത്!
Gopala Krishnan 2018-11-03 07:53:09
അമേരിക്കൻ മലയാളികൾ ശബരിമലയിലെ ഈ ആചാരങ്ങൾക്ക് കൂട്ടുപിടിക്കുന്നത് ലജ്‌ജാവഹം. ജനാധിപത്യത്തിൽ വന്ന ഇ.എം.എസ് സർക്കാരിനെ 1957-ൽ താഴെയിറക്കി. ഇനി അത് നടപ്പില്ലെന്ന് ഈ പ്ലാക്കാർഡും പിടിച്ചിരിക്കുന്ന വിഡ്ഢികളായ അമേരിക്കൻ മലയാളികൾ അറിയുന്നത് കൊള്ളാം. ദൈവത്തിന് ആർത്തവം പേടിയെന്നു നിങ്ങളുടെ ഏതു വേദഗ്രന്ഥമാണ് പറഞ്ഞിരിക്കുന്നത്. നിങ്ങൾ ഹിന്ദുവാണെങ്കിൽ ഹിന്ദുവായി ജീവിക്കൂ. സിന്ധുനദി സംസ്ക്കാരത്തെ മാനിക്കൂ. ശബരിമല ഹിന്ദുക്കളുടേതല്ല. അവിടുത്തെ ശാസ്താവിനെ പ്രതിഷ്ഠിച്ചത് ആദിവാസികളായ മലയരയന്മാരാണ്. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചര്യനുമല്ല. രണ്ടു വിവാഹം കഴിച്ച ബിംബമാണ്. ഈ പ്രകടനം അമേരിക്കൻ ഇന്ത്യക്കാരെ കരിവാരി തേക്കുന്നതിനെ ഉപകരിക്കുള്ളൂ.!!! 

താണ ജാതി 2018-11-03 07:59:49
അമേരിക്കയിലെ ചില ഈഴവരും മറ്റു താണ ജാതിക്കാരും (ഇന്ത്യയില്‍) ഈ സമരത്തില്‍ നില്‍ക്കുന്നതു കാണുമ്പോള്‍ ലജ്ജ തോന്നുന്നു. ഒരു ക്രിസ്ത്യന്‍ രാജ്യഠു വന്നപ്പോള്‍ നിങ്ങള്‍ ജാതിയില്‍ നിന്നു മോചിതരായി. പക്ഷെ ഇന്ത്യയില്‍ നിങ്ങള്‍ ജാതിയില്‍ നിന്നു രക്ഷപ്പെടില്ല.
ജാതിയില്‍ നിന്നു രക്ഷപ്പെട്ടപ്പോള്‍ സവര്‍ണന്റെ കൂടെ കൂടി. ക്രൈസ്തവരെ ഏറ്റവും ആക്ഷേപിക്കുന ചില ഹിന്ധുക്കള്‍ താണ ജാതിയില്‍ പെട്ടവരാണെന്ന് ചര്‍ച്ചാ വേദികള്‍ വായിക്കുമ്പോള്‍ മനസിലാകും. ഇതു ദുഖകരം. ഓര്‍മ്മകളുണ്ടാവണം.
ഇന്ത്യന്‍ സുപ്രീം കോടതിക്കും കേരള ഗവണ്മെന്റിനുമെതിരെയാണു സമരം. 
ചെരുപ്പ് നക്കികള്‍ 2018-11-03 08:05:33
when the British ruled India, several malayalees were their boot lickers 
when malayalee came to USA, they became high caste and is supporting white extremists and trump to show they are rich. നായ്‌ എന്നും നക്കിയേ കുടിക്കു
ബുദ്ദന്‍ ശരണം 2018-11-03 09:07:36

ബ്രാഹ്മണ പൌരോഹിത്യം പിടിച്ചെടുത്ത ശബരിമല. 
============================
1931 ല്‍ പ്രസിദ്ധീകരിച്ച തിരുവിതാംകൂര്‍ സെന്‍സസ് റിപ്പോര്‍ട്ടില്‍ പോലും ശബരിമല ശാസ്തവിനെ ബുദ്ധനെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

കേരളത്തിൽ ക്ഷേത്ര പ്രവേശനത്തിനു അസവര്‍ണ്ണരായ ഹിന്ദുക്കള്‍ക്ക് (പിന്നോക്ക-ദളിത്‌ വിഭാഗങ്ങളായ പുലയന്‍, അരയന്‍, തിയ്യ/ഈഴവ, ആശാരി,കുറവന്‍,..തുടങ്ങിയ ബൗദ്ധ പാരമ്പര്യമുള്ള ഇന്നത്തെ സമുദായങ്ങള്‍) സവര്‍ണ്ണ ക്ഷേത്രങ്ങളില്‍ വിലക്ക് ഉണ്ടായിരുന്നപ്പോഴും ശബരിമലയില്‍ അവരോടൊപ്പം മുസ്ലീംങ്ങൾക്കും കൃസ്ത്യാനികള്‍ക്കും വരെ ക്ഷേത്ര ദർശനം വിലക്കുകളില്ലാതെ സാധ്യമായിരുന്നു. ബൗദ്ധ വിദ്ധ്യാലയങ്ങലായിരുന്ന പഴയകാല കുടി പള്ളിക്കൂടങ്ങളിലും, വഞ്ചി പോലുള്ള ബൌദ്ധ യൂനിവേഴ്സിറ്റികളിലും, ബൌദ്ധ ആരാധനാലയങ്ങളിലും എല്ലാ ജാതി-മതസ്ഥര്‍ക്കും വിവേചനമില്ലാതെ പ്രവേശനം സാധ്യമായിരുന്നു. അതെ സമയം ബ്രാഹ്മണ പൌരോഹിത്യം ബുദ്ധരില്‍ നിന്നും എട്ടാം നൂറ്റാണ്ട് മുതല്‍‍ പിടിച്ചടക്കിയ സവര്‍ണ്ണ ക്ഷേത്രങ്ങളുടെ മുന്നിലൂടെയുള്ള പൊതു റോഡിലൂടെ വഴി നടക്കാനുള്ള അവകാശം പോലും അസവർണ്ണ ഹിന്ദുക്കളായ ബൌദ്ധര്‍ക്ക് ബ്രാഹ്മണ പൌരോഹിത്യവും സവര്‍ണ്ണ നായര്‍ ഗുണ്ടകളും നിരോധിച്ചിരുന്നു എന്ന ഒരു ചരിത്രം നമുക്കു അറിയാവുന്നതാണ്.

ശബരിമല ശാസ്താ ക്ഷേത്രത്തെ ബൌദ്ധ പഗോഡ എന്ന് വിശേഷിപ്പിക്കുന്ന പൂര്‍വ്വകാല ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്. ക്രൂരവും മനുഷ്യത്വ വിരുദ്ധവുമായിരുന്ന ജാത്യാചാരങ്ങള്‍ കാരണം മറ്റെല്ലാ ബ്രാഹ്മണാധിപത്യ ക്ഷേത്രങ്ങളും ജീര്‍ണ്ണിച്ച് ദാരിദ്ര്യത്തില്‍ കഴിഞ്ഞിരുന്ന കാലത്ത് ജാതി പിശാചിന്റെ പിടിയിലമാരാതെ കൊടും കാട്ടില്‍ നിലനിന്ന ശബരിമല ശാസ്താ സന്നിധാനത്തിലെക്കുള്ള സ്വാമി ഭക്തരായ പിന്നോക്ക ജനതയുടെ ഒഴുക്ക് കണ്ടു ഭ്രമിച്ചു പോയ അത്യാഗ്രഹികളായ ബ്രാഹ്മണ പൌരോഹിത്യം സമീപകാലത്ത് തല്ലിപ്പടച്ച് ഉണ്ടാക്കിയ ബാലിശമായ പുലിപ്പാല് കഥകളും ‘മണികണ്ഠ കഥകളും’ സ്വന്തം രാജ്യം പോലുമില്ലാത്ത കുടിയേറ്റക്കാരായ പന്തളം രാജവംശത്തെ ശാസ്താവിന്റെ ഉടമസ്ഥ സ്ഥാനത്തിലേക്ക് ഉയര്‍ത്താനായുള്ള പൗരോഹിത്യ ഗൂഢാലോചനയുടെ തന്ത്രം മാത്രമായിരുന്നു എന്ന് കാണാം.

ശബരിമല ശാസ്താവിന്‍റെ പ്രതിഷ്ഠ കഴിഞ്ഞ നൂറ്റമ്പത് കൊല്ലത്തിനിടക്ക് കുറഞ്ഞത് മൂന്നോ നാലോ പ്രാവശ്യമെങ്കിലും വിഗ്രഹം തകര്‍ത്തോ ക്ഷേത്രം അഗ്നിക്കിരയാക്കിയോ പൌരോഹിത്യമോ വാടക ഗുണ്ടകളാലോ ചരിത്ര തെളിവുകള്‍ നശിപ്പിച്ച് പുനപ്രതിഷ്ഠകളിലൂടെ വിഗ്രഹത്തിന്റെയും ചുവർ ശിൽപ്പങ്ങളുടെയും ബൗദ്ധ സദൃശ്യവും പാരമ്പര്യ തെളിവുകളും ഉന്മൂലനം ചെയ്തിട്ടുണ്ട്. ഇപ്പോഴും ആ ശ്രമങ്ങള്‍ തുടരുകയും ചെയ്യുന്നുണ്ട്. ബുദ്ധന്‍റെ ഭദ്രാസന രൂപത്തിലുള്ള ബോധിസത്വ വിഗ്രഹമായിരുന്നു ആദ്യകാലത്തെ ശബരിമല ശാസ്താവിനുണ്ടായിരുന്നത്. ഇന്ത്യയിലെ മറ്റു ചില ഭദ്രാസന ശാസ്താ വിഗ്രഹങ്ങളെ ബ്രാഹ്മണ്യ പൗരോഹിത്യ ഹിംസയുടെയും ക്രൂരതയുടെയും ക്വട്ടേഷൻ ദൈവമായ നരസിംഹമൂർത്തിയായി പോലും അപനിർമ്മിച്ചതിന്റെ ധാരാളം തെളിവുകൾ ഉണ്ട്.

സവര്‍ണ്ണ ഹിന്ദു മതത്തിന്‍റെ ദൈവമാക്കുന്നതിനും ബ്രാഹ്മണ താന്ത്രികതയിലേക്ക് ശാസ്താവിനെ ഇണക്കി ചേര്‍ക്കുന്നതിനുമായി മോഹിനീ രൂപം പൂണ്ട മഹാവിഷ്ണുവിന്‍റെ സൌന്ദര്യത്തില്‍ വശീകരിക്കപ്പെട്ട മഹേശ്വരനായ ശിവഭാഗവാനുമായുണ്ടായ പുരുഷ-പുരുഷ (സ്വവർഗ്ഗ) സംഭോഗത്തിലുണ്ടായതാണ് മണികണ്ഠൻ എന്ന അശ്ലീല കഥവരെ പുരാണമായി ബ്രാഹ്മണര്‍ കെട്ടി ചമച്ചമച്ചുണ്ടാക്കിയിട്ടുണ്ട്. സ്വവർഗ്ഗ ഭോഗികൾക്കു പിറന്ന ഈ ദിവ്യശിശുവിനെ പന്തളം രാജാവിനെക്കൊണ്ട് എടുത്തു വളര്‍ത്തിച്ച് ബ്രാഹ്മണര്‍ക്ക് ഈ കള്ളക്കഥയിൽ നേരിട്ട് പങ്കില്ലെന്നും അവർ ഭാവിച്ചു !!

സത്യത്തിൽ ബൌദ്ധ-ജൈന ആരാധനാലയങ്ങളിലും വിഹാരങ്ങളിലും കുമിഞ്ഞുകൂടിയ സമ്പത്തില്‍ മാത്രം കണ്ണുനട്ട് നമ്മുടെ ആരാധനാലയങ്ങളിലെക്ക് ഇഴഞ്ഞു കയറിയ വൈദിക ബ്രാഹ്മണ്യത്തെ വര്‍ത്തമാന കാലത്തും നാം ചരിത്രം അറിയാതെ തലയിൽ ചുമക്കുകയാണ്.

Eaappachi 2018-11-03 09:47:20
Say no to fanatiicism in America:  എങ്ങനെ ..  ഈ വിഷയത്തിലോ ജാതി മത സംബന്ധമായ വിഷയങ്ങളിലൊ എനിക്ക് താല്പര്യമില്ല .. പച്ചേങ്കിൽ ഇത് ക്രിസ്ത്യാനി കെട്ടിപ്പൊക്കിയ രാജ്യമാണ് .. ബാക്കിയെല്ലാരും ഇവിടുന്നു പൊക്കോണം എന്നൊക്കെ സാർ പള്ളീൽ പോയി പറഞ്ഞാ മതി ... ക്രിസ്ത്യാനി ഉണ്ടാക്കിയ കാര്യമൊന്നും പുളുത്തണ്ടാ .. ഇവിടുത്തെ നേറ്റീവ് ഇന്ത്യൻസിന്റെ കഥ വായിച്ചു നോക്ക് .. അങ്ങനാണേൽ ആദ്യം കൃത്യാനി ഇവിടുന്നു ഓടേണ്ടി വരും ..    പിന്നെ കേരളത്തിന് വരുന്ന ചില ക്രിസ്ത്യാനികളുടെ ധാരണ (തെറ്റിദ്ധാരണ) ഇത് അവരുടെ രാജ്യം ആണെന്നാണ് .. ഒരു മതത്തിനും ഇവിടെ പ്രത്യേക അധികാരം ഇല്ല .. ഭരണ ഘടന എന്താണെന്നു സാറ് ഒന്ന്  സമയം കിട്ടുമ്പോ വായിച്ചു നോക്കിയാട്ട് .. അപ്പൊ ലാൽ സലാം .. 
Christian 2018-11-03 09:58:29
നേറ്റിവ് അമേരിക്കക്കാരെ കൊന്ന് ക്രിസ്ത്യാനി ഉണ്ടാക്കിയതു തന്നെയാണു ഈ രാജ്യം. അവരെ കൊന്നതിന്റെ പാപത്തില്‍ ഒരു പങ്കു ഈയുള്ളവനും ഏല്‍ക്കുന്നു. സായിപ്പ് (ക്രിസ്ത്യാനികള്‍ തന്നെ) അങ്ങനെയൊക്കെ ചെയ്തതു കൊണ്ടാണല്ലോ ഈ രാജ്യം വളര്‍ന്നതും നാം ഇവിടെക്കു വന്നതും.
പിന്നെ ഭരണ ഘടന: ഇന്ത്യയിലും അതുണ്ട്. അതും മതേത്രത്വമാനു പറയുന്നത്. പക്ഷെ ഇന്ത്യ് ഹിന്ദു രാജ്യം. അമേരിക്ക ക്രിസ്ത്യാനികളൗടെ രാജ്യമല്ല. വര്‍ഗീയക്കാര്‍ കാലങ്ങലായി പറയുന്നതാണിത്. അത് വിജയിക്കില്ല. 
A Christian 2018-11-03 13:09:22
ശബരിമലയുടെ മറവില്‍ അമേരിക്കയില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന പ്രചാരണം ശക്തമായി എതിര്‍ക്കണം. ഈ രാജ്യം ഉപയോഗിച്ച് ക്രൈസ്തവരെ ആക്രമിക്കാന്‍ അനുവദിക്കരുത്.
താഴത്തെ ലേഖനം കാണുക: ക്രൈസ്തവ വിശ്വാസം വളര്‍ത്താനും ഹിന്ദു മതത്തെ തകര്‍ക്കാനുമാണു ശബരി മല വിധി എന്ന്. വിധിച്ചത് സുപ്രീം കോടതിയും ഹിന്ദു ജഡ്ജിമാരും. എന്നിട്ടും ക്രിസ്ത്യാനിയെ വിരല്‍ ചൂണ്ടുന്നു. ഇവരെ പേടിക്കണം.
അതു പോലെ ഗ്രീക്, റോമന്‍ സംസ്‌കാരമൊക്കെ ക്രിസ്തുമതം തകര്‍ത്തുവെന്നും അത് ഇന്ത്യയിലും പ്രയോഗിക്കാനാണു നീക്കവുമെന്നും പറയുന്നു. സംസ്‌കാരവും മതവും തമ്മില്‍ എന്താണു ബന്ധം? വിശ്വാസങ്ങള്‍ മാറി വരും. ഒന്നും മാറരുതെന്നു പറയുന്നവര്‍ തമസില്‍ കഴിയുന്നു. 
https://www.indiaabroad.com/opinion/supreme-court-s-verdict-is-a-ruling-against-hinduism/article_fc710eb4-dedd-11e8-b386-73f001e3ed9a.html
JOHN 2018-11-03 15:32:20
ഹിന്ദു സംസ്കാരത്തിന് തീരാ കളങ്കം ആണീ പ്രകടനങ്ങൾ. അല്ലയോ സമരക്കാരെ നിങ്ങള്ക്ക് വെവരോം വെള്ളിയാഴ്ചയും ഒന്നും ഇല്ലേ. ഇവിടെ കെടന്നു ഈ കോപ്രായം കാണിച്ചു മലയാളികളെ ഇന്ത്യക്കാരെ മൊത്തം നാറ്റിക്കാനോ ? നാട്ടിൽ പോയി ശബരി മലയിൽ പോയി അടികൊണ്ടുകൂടെ ?  ഇവിടുള്ള മലയാളി ഫനാറ്റിക് ക്രിസ്ത്യാനികൾക്കും ഉപദേശിമാർക്കും ഹിന്ദുക്കലെ അടിക്കാനുള്ള വടി ആണ് ഈ വക സമരങ്ങൾ കൊണ്ടുള്ള ഏക ഗുണം. ഒരു ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു എങ്കിലും ഹിന്ദു സംസ്കാരത്തിൽ എന്നും അഭിമാനം കൊണ്ടിരുന്നു. പക്ഷെ നിങ്ങൾ ഈ കാണിക്കുന്നത് വെറും കൂതറ ഏർപ്പാടാണ്. ചുരുങ്ങിയ പക്ഷം അവിടെ എഴുതി വച്ചിരിക്കുന്ന വാക്കിന്റെ അർത്ഥമെങ്കിലും ഓർക്കുക. 
ചാക്കോ നായർ 2018-11-04 05:25:19
മലയാളി ലോകത്തെവിടെ പോയാലും കൂടെ കൊണ്ടുപോകാൻ മറക്കാത്ത സാധനങ്ങൾ ആയിരുന്നു അച്ചാറും ചമ്മന്തിപ്പൊടിയും കായ വറുത്തതും. അതുപോലൊരു സാധനം ആണ് പള്ളീലച്ചൻമാരും പൂജാരിമാരും. അവരെ കൊണ്ടുവരാൻ തുടങ്ങിയതാണ് മലയാളിയുടെ അധഃപതനത്തിനു ഒരു കാരണം. അവരുടെ വിഢിത്തരങ്ങൾ കേട്ട് ഒരു അടിമ മനോഭാവം വന്നുപോയി. അത് കൊണ്ടാണ് ഈ banner പിടിച്ചു അമേരിക്കൻ തെരുവിൽ പമ്പര വിഡ്ഢിത്തം കാണിക്കുന്നത്. കേരള സർക്കാരിനെതിരെ, ഇന്ത്യൻ സർക്കാരിനെതിരെ ആണെങ്കിൽ ഇത്തിരി ലോജിക് എന്ന് പറയാമായിരുന്നു.  ഇതുപോലെ തന്നെ ആണ് വടക്കേ ഇന്ത്യയിൽ ഏതെങ്കിലും സാമൂഹ്യ വിരുദ്ധൻ ഒരു പാസ്റ്റർ അല്ലെങ്കിൽ പള്ളീലച്ചനെ രണ്ടു പൊട്ടിച്ചാൽ ഇവിടെ കിടന്നു ചില ക്രിസ്ത്യാനികൾ ഉറഞ്ഞു തുള്ളുന്നത്. 
സത്യന്‍റെ കോണകം 2018-11-04 17:44:17
സത്യൻമാഷും അച്ഛനും തമ്മിലുള്ള ബന്ധം എന്താണന്നല്ലേ?എന്റെ പിതാവിന്റെ ആദ്യ അദ്ധ്യാപകൻ. ആറാമട വിദ്യാലയത്തിലെമാഷ്.നീണ്ട വർഷങ്ങൾ പഴക്കമുള്ള ആ അയിത്ത കഥ അച്ഛൻ പലകുറി എന്നോടും മറ്റു പലരോടും പറഞ്ഞത് ഇന്നും ചെവിയിൽ മുഴങ്ങുന്നു.അയിത്തക്കാർക്ക് പഠനം അന്യമായകാലം.. സത്യൻ മാഷിനെ പോലെ നാലക്ഷരം പഠിച്ചവർ വിരളം. സത്യൻ മാഷ് അന്നത്തെ ഉയർന്ന വിദ്യാഭ്യാസമായ വിദ്വാൻ പരീക്ഷ പാസ്സായി. ആദ്യജോലി അദ്ധ്യാപകവൃത്തി.തുടർന്ന് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥൻ, പട്ടാളക്കാരൻ, ഇൻസ്പെക്ടർ.. അവസാനമാണ് സിനിമാഭിനയം തൊഴിലാക്കിയത്.. കാര്യത്തിലേക്ക് വരാം.. എന്റെ പിതാവിന്റെ സ്കൂൾ വേഷം കോണകം മാത്രമായിരുന്നു. മേൽവസ്ത്രം ഇല്ല. സവർണ വിദ്യാർത്ഥികളുടേത് ഒറ്റ തോർത്ത്.ഈ യൂണിഫോമിൽ നടന്ന് സ്കുളിൽ എത്തും. പഠനത്തിൽ സവർണ വിദ്യാർത്ഥികളേക്കാൾ അല്പം മിടുക്കനായിരുന്നതിനാൽ മാഷിന്റെ കണ്ണിലുണ്ണി. ഒരു ദിവസം സത്യൻ മാഷ് അച്ഛനെ ഉപദേശിച്ചു.. സദാശിവനും തോർത്തുടുക്കണം. അച്ഛനത് വീട്ടിൽ പറഞ്ഞു. ഭയന്ന വീട്ടുകാർ ആവശ്യം തള്ളി. പിറ്റേന്നും അച്ഛൻ കോണകത്തിൽ സ്ക്കൂളിൽ എത്തി.. സാഹചര്യം മനസ്സിലാക്കിയ സത്യൻ മാഷ് സ്കൂൾ അവസാനിച്ച ആ ദിവസം അച്ഛന് ഒരു തോർത്ത് മുണ്ട് സമ്മാനിച്ചു.. മാഷ് തന്നെ ധരിപ്പിച്ചു... തിരുമലമുക്കിൽ വച്ച് സവർണ കുട്ടികൾ അച്ഛന്റെ തോർത്ത് മുണ്ട് ഉരിഞ്ഞെടുത്തു..അരിശം തീരാതെ കോണകവും വലിച്ചഴിച്ചു... ഒരുവിധം അന്ന് വീട്ടിലെത്തി.. പിന്നെ കുറെ നാൾ സ്കൂളിൽ പോയില്ല.... മാഷിനോട് എന്ത് സമാധാനം പറയും... തോർത്ത് നഷ്ടമായിരിക്കുന്നു.. പഠനം ഏതാണ്ട് ഉപേക്ഷിച്ച ഘട്ടത്തിൽ ആരുടേയോ പ്രേരണയാൽ വീണ്ടും സ്കൂളിൽ എത്തി.. പഴയ വേഷം.. കാര്യങ്ങൾ മാഷിനെ ധരിപ്പിച്ചു... തോർത്ത് ഉരിഞ്ഞ കുട്ടികൾക്ക് മാഷ് വക ചെറിയ ശിക്ഷ.. വീണ്ടും മാഷിന്റെ വക രണ്ടാം തോർത്ത്.. പിന്നെ ആ തോർത്ത് ആരും ഉരിഞ്ഞിട്ടില്ല.. നാലഞ്ച് പേരോട് എതിരിട്ട് മുണ്ട് നിലനിർത്താൻ അച്ഛൻ പരിശീലിച്ച് കഴിഞ്ഞിരുന്നു........... ആചാരം നിലനിർത്താൻ... പെടാപ്പാട് പെടുന്നവർ ഇതൊക്കെ അറിയണം.. ചരിത്രത്തിന്റെ പിന്നാംപുറങ്ങളിൽ ഒന്ന് കണ്ണോടിക്കണം....... സത്യൻ മാഷിന്റെ വിരലിലെണ്ണാവുന്ന സിനിമകൾ അച്ഛനൊപ്പമാണ് ആദ്യമായി കാണുന്നത്... പാങ്ങോട്ടെ ഗാരിസൺ...പേട്ട കാർത്തികേയ എന്നീ കൊട്ടകകളിൽ.......സത്യൻ മാഷ് സ്ക്രീനിൽ തെളിയുമ്പോൾ അച്ഛൻ ഇരിപ്പടത്തിൽ നിന്നും അല്പം ഉയർന്ന് ആദരവ് കാട്ടി ഇരിക്കുമായിരുന്നു... ആദ്യമായി വീട്ടിൽ Tv വാങ്ങിയപ്പോഴും കസേരയിൽ നിന്നും എണീറ്റ് വണങ്ങി സത്യൻ സിനിമകൾ കാണുന്ന അച്ഛനെ ഞാൻ കൗതുകത്തോടെ നോക്കിക്കണ്ടു............ സത്യൻ മാഷ് മരിച്ചു... ഞാൻ അന്ന് ചെറിയ കുട്ടി.... സംസ്കാരം പാളയംLMS പള്ളിയിൽ.... അച്ഛന്റെ കൈ പിടിച്ച് ചടങ്ങിൽ ഞാനും സംബന്ധിച്ചു... വലിയ പുരുഷാരം..... ജനപ്രളയം.... അച്ഛനെന്നെ തോളിൽ എടുത്തിരുത്തി........ ഞാൻ പേട്ടയിലെ LP സ്കൂളിൽ ആദ്യം പോയതുതന്നെ നല്ല വേഷവിധാനത്തോടെ......... ആചാരം മാറി... ഇനിയും മാറണം ആചാരങ്ങൾ..... മാറാത്തവ മാറ്റണം...... ക്ഷേത്രാചാരങ്ങൾ ഉൾപ്പടെ..... സത്യൻ മാഷിനും അച്ഛനും ആദരാഞ്ജലികൾ...! ! !
FB Post, copy by andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക