Image

അഡ്വ നിസാര്‍ അഹമ്മദിന്റെ പയ്യാമ്‌ബലത്തെ സ്‌മാരകം സംഘപരിവാര്‍ തകര്‍ത്തു; തകര്‍ത്തത്‌ നാളെ മന്ത്രി മാത്യു ടി തോമസ്‌ അനാവരണം ചെയ്യാനിരുന്ന സ്‌മാരക സ്‌തൂപം

Published on 02 November, 2018
അഡ്വ നിസാര്‍ അഹമ്മദിന്റെ പയ്യാമ്‌ബലത്തെ സ്‌മാരകം സംഘപരിവാര്‍ തകര്‍ത്തു; തകര്‍ത്തത്‌ നാളെ മന്ത്രി മാത്യു ടി തോമസ്‌ അനാവരണം ചെയ്യാനിരുന്ന സ്‌മാരക സ്‌തൂപം
കണ്ണൂര്‍ പയ്യാമ്‌ബലത്ത്‌ അഹിന്ദുക്കളുടെ സ്‌മാരകം പാടില്ലെന്ന്‌ സംഘപരിവാര്‍. ജനതാദള്‍ നേതാവായിരുന്ന അഡ്വ നിസാര്‍ അഹമ്മദിന്റെ പയ്യാമ്‌ബലത്തെ സ്‌മാരകം സംഘവപരിവാര്‍ തകര്‍ത്തു.

നാളെ മന്ത്രി മാത്യു ടി തോമസ്‌ അനാവരണം ചെയ്യാനിരുന്ന സ്‌മാരക സ്‌തൂപമാണ്‌ തകര്‍ത്തത്‌.

പയ്യാമ്‌ബലം കടപ്പുറം ഇനി മുതല്‍ ഹിന്ദുക്കളുടേത്‌ മാത്രം എന്ന്‌ പ്രഖ്യാപിച്ചാണ്‌ ഹിന്ദു സംഘടനകള്‍ നിസാര്‍ അഹമ്മദിന്റെ സ്‌മാരകം പൊളിച്ചത്‌.

പള്ളിയില്‍ കബറടക്കിയ നിസാര്‍ അഹമ്മദിന്‌ പയ്യാമ്‌ബലത്ത്‌ സ്‌മാരകം അനുവദിക്കില്ല എന്ന്‌ ഭീഷണി മുഴക്കി സംഘ പരിവാര്‍ സംഘടനകള്‍ ഇവിടെ കാവിക്കൊടി നാട്ടിയിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ സ്‌മാരകം തകര്‍ത്തത്‌.

അഹിന്ദുവിന്‌ പയ്യമ്‌ബലത്ത്‌ സ്‌മാരകം നിര്‍മിക്കാന്‍ അനുവദിക്കില്ല എന്ന്‌ വി എച്ച്‌ പി ഉള്‍പ്പെടെയുള്ള സംഘടനകള്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി ജനതാദള്‍ എസ്‌ നേതാക്കള്‍ പറഞ്ഞു.

ഭീഷണി ഉണ്ടായപ്പോള്‍ പി കെ കൃഷ്‌ണദാസ്‌ ഉള്‍പ്പെടെയുള്ള ബി ജെ പി നേതാക്കളെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും നേതാക്കള്‍ വ്യക്തമാക്കി.

നിസാര്‍ അഹമ്മദിന്റെ സ്‌മാരകം തകര്‍ത്തതിനെതിരെ വ്യാപകമായ പ്രതിഷേധമാണ്‌ ഉയരുന്നത്‌.സംഘപരിവാര്‍ ഫാസിസത്തിനെതിരെ ജനങ്ങള്‍ രംഗത്തിറങ്ങണമെന്ന്‌ സി പി ഐ എം ആവശ്യപ്പെട്ടു.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക