Image

ബിജു മേനോനുംജിബു ജേക്കബും ഒരുമിക്കുന്ന `ആദ്യരാത്രി'

Published on 02 November, 2018
 ബിജു മേനോനുംജിബു ജേക്കബും ഒരുമിക്കുന്ന `ആദ്യരാത്രി'
വെള്ളിമൂങ്ങ എന്ന ഹിറ്റ്‌ ചിത്രത്തിന്‌ ശേഷം ബിജുമേനോനെ നായകനാക്കി പുതിയ ചിത്രവുമായി ജിബു ജേക്കബ്‌. ബിജു മേനോന്‍ തന്നെയാണ്‌ ആദ്യരാത്രി എന്ന്‌ പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തെ കുറിച്ച്‌ ഫെയ്‌സ്‌ബുക്കിലൂടെ പുറത്തു വിട്ടത്‌. `

കഴിഞ്ഞ നാല്‌ വര്‍ഷമായി എന്റെ ഒരുപാടു സുഹൃത്തുക്കളും പ്രേക്ഷകരും ചോദിക്കുന്ന ഒരേ ചോദ്യം... 'എന്നാണ്‌ ഇനി നിങ്ങള്‍ ഒരുമിച്ച്‌ ഒരു ചിത്രം?' അത്രമാത്രം സ്‌നേഹം ഞങ്ങള്‍ ഒരുമിച്ച ആദ്യ സിനിമയായ ആ കൊച്ചുചിത്രത്തിന്‌ പ്രേക്ഷകര്‍ നല്‍കി...

ഒരുപാട്‌ സന്തോഷത്തോടെ, അതിലേറെ പ്രതീക്ഷയോടെ നിങ്ങളെ അറിയിക്കുന്നു... 'മാമച്ചനെ' സമ്മാനിച്ച `വെള്ളിമൂങ്ങ'യ്‌ക്കു ശേഷം ഞാനും എന്റെ പ്രിയ സുഹൃത്തും സംവിധായകനുമായ ജിബു ജേക്കബും ഒരുമിക്കുന്ന, സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ്‌ നിര്‍മ്മിക്കുന്ന ചിത്രം...'ആദ്യരാത്രി' എല്ലാ സുഹൃത്തുക്കളും പ്രേക്ഷകരും കൂടെയുണ്ടാകും എന്ന പ്രതീക്ഷയോടെ... ബിജു മേനോന്‍'

സെന്‍ട്രല്‍ പിക്‌ചേഴ്‌സ്‌ നിര്‍മ്മിക്കുന്ന ചിത്രത്തിന്‌ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്‌ ഷാരിസും ജെബിനുമാണ്‌. ഛായാഗ്രഹണം ശ്രീജിത്ത്‌ നായര്‍.

ബിജിബാലാണ്‌ സംഗീത സംവിധാനം.ബിജുമേനോന്റേതായി അടുത്തിടെ പുറത്തുവന്ന ചിത്രങ്ങള്‍ പടയോട്ടവും ആനക്കള്ളനുമാണ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക