Image

'താലിബാന്റെ ഗോഡ്ഫാദര്‍' മൗലാന സമി ഉള്‍ ഹക്ക് വെടിയേറ്റു മരിച്ചു

Published on 02 November, 2018
'താലിബാന്റെ ഗോഡ്ഫാദര്‍' മൗലാന സമി ഉള്‍ ഹക്ക് വെടിയേറ്റു മരിച്ചു
റാവല്‍പിണ്ടി (പാകിസ്താന്‍): താലിബാന്‍ ഭീകര സംഘടനയുടെ തലതൊട്ടപ്പന്‍ എന്നറിയപ്പെടുന്ന മൗലാന സമി ഉള്‍ ഹക്ക് (82) വെടിയേറ്റു മരിച്ചു. അടുത്ത ബന്ധുക്കളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തതാണ് ഇക്കാര്യം. റാവല്‍പിണ്ടിയില്‍വച്ചാണ് വെടിയേറ്റതെന്നാണ് സൂചന. പാകിസ്താനിലും അഫ്ഗാനിസ്താനിലുമുള്ള താലിബാന്‍ ഭീകരര്‍ക്കിടയില്‍ സമി ഉള്‍ ഹക്കിന് സ്വാധീനമുണ്ടായിരുന്നു.

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ തെഹ്‌രീക് ഇ ഇന്‍സാഫ് പാര്‍ട്ടിയുമായി തിരഞ്ഞെടുപ്പിന് മുമ്പുതന്നെ അദ്ദേഹം ധാരണയില്‍ എത്തിയിരുന്നുവെന്ന് ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു. സമി ഉള്‍ ഹക്ക് താമസിച്ചിരുന്ന വീട്ടിലെത്തിയ അജ്ഞാതരാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക