Image

ലണ്ടനിലെ സോണി മ്യൂസിക് ആസ്ഥാനത്ത് രണ്ടുപേര്‍ക്ക് കുത്തേറ്റു

Published on 02 November, 2018
ലണ്ടനിലെ സോണി മ്യൂസിക് ആസ്ഥാനത്ത് രണ്ടുപേര്‍ക്ക് കുത്തേറ്റു
ലണ്ടന്‍: ലണ്ടനിലെ സോണി മ്യൂസിക് ആസ്ഥാനത്ത് രണ്ടുപേര്‍ക്ക് കുത്തേറ്റു. സെന്‍ട്രല്‍ ലണ്ടനിലെ കെന്‍സിങ്ടണില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് സംഭവം. ഓഫീസ് ഇപ്പോള്‍ ആയുധ ധാരികളായ സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

സംഭവ സ്ഥലത്തു നിന്ന് ഒരാളെ അറസ്റ്റു ചെയ്തിട്ടുണ്ട്. ആക്രമണത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് ലണ്ടനിലെ മെട്രോ പൊളിറ്റണ്‍ പോലീസ് വ്യക്തമാക്കി. അഗ്‌നിരക്ഷാ സേനയും ലണ്ടന്‍ ആംബുലന്‍സ് സര്‍വീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി ജനങ്ങളെ ഒഴിപ്പിച്ചു. സംഭവ സ്ഥലം മുഴുവന്‍ പോലീസ് വളഞ്ഞു കഴിഞ്ഞു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സോണി അധികൃതര്‍ ആരും വിഷയത്തെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക