Image

ജെ.എഫ്.കെയില്‍ നിന്നു മുംബെയിലേക്ക് ആഴ്ചയില്‍ മൂന്നു നോണ്‍ സ്റ്റോപ്പ് ഫ്‌ളൈറ്റ്

Published on 02 November, 2018
ജെ.എഫ്.കെയില്‍ നിന്നു മുംബെയിലേക്ക് ആഴ്ചയില്‍ മൂന്നു നോണ്‍ സ്റ്റോപ്പ് ഫ്‌ളൈറ്റ്
ന്യൂയോര്‍ക്ക്: ജെഎഫ്.കെ എയര്‍പോര്‍ട്ടില്‍ നിന്നു ആഴ്ചയില്‍ മൂന്നുദിവസം മുംബെയിലേക്ക് നോണ്‍ സ്റ്റോപ്പ് സര്‍വീസ് തുടങ്ങുന്നു. ഡിസംബര്‍ 7 മുതലാണ് ബോയിംഗ് 777- 300 ഇ.ആര്‍ വിമാനങ്ങള്‍ യാത്ര ആരംഭിക്കുക. 

ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 11.05-നു പുറപ്പെടുന്ന വിമാനം പിറ്റേന്ന് ഉച്ചയ്ക്ക് 12.10-നു മുംബൈയില്‍ എത്തും. ഈ സര്‍വീസിന് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ഡിസംബര്‍ 9 മുതല്‍ മെയ് 11 വരെ പ്രത്യേക നിരക്ക് ലഭിക്കും. 

പുതിയ നോണ്‍ സ്റ്റോപ്പ് സര്‍വീസോടെ നോണ്‍ സ്റ്റോപ്പ് സര്‍വീസുകളുടെ എണ്ണം 36 ആയി. ഇപ്പോള്‍ ന്യൂജേഴ്‌സിയിലെ ന്യൂവാര്‍ക്ക് ലിബര്‍ട്ടി എയര്‍പോര്‍ട്ടില്‍ നിന്നും മുംബൈയ്ക്ക് പ്രതിദിന സര്‍വീസുണ്ട്. ചിക്കാഗോയില്‍ നിന്നു ഡല്‍ഹിക്കും. വാഷിംഗ്ടണില്‍ നിന്നു ആഴ്ചയില്‍ മൂന്നു തവണ ഡല്‍ഹിക്ക് നോണ്‍ സ്റ്റോപ്പ് ഫ്‌ളോറ്റുമുണ്ട്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നു ആഴ്ചയില്‍ 9 സര്‍വീസ് ഡല്‍ഹിക്കുണ്ട്. 

പുതിയ സര്‍വീസില്‍ ആഭ്യന്തര എയര്‍പോര്‍ട്ടിലേക്ക് കണക്ഷന്‍ ലഭിക്കുമെന്നു എയര്‍ ഇന്ത്യ റീജണല്‍ മേധാവി ഭുവനാ റാവു അറിയിച്ചു.

http://www.airindia.in/
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക