Image

പത്താം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഓട്ടോ െ്രെഡവര്‍ അറസ്റ്റില്‍

Published on 03 November, 2018
പത്താം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഓട്ടോ െ്രെഡവര്‍ അറസ്റ്റില്‍
പാല: കോട്ടയം പാലായില്‍ ബന്ധുവായ പത്താം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഓട്ടോ െ്രെഡവറെ പോക്‌സോ നിയമപ്രകാരം പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. വിളക്കുമാടം മേടയ്‌ക്കല്‍ സാബു തോമസ്‌ (53) ആണ്‌ പിടിയിലായത്‌.

ഒരുമാസം മുമ്‌ബാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്‌. കുട്ടികളെ ഓട്ടോയില്‍ സ്‌കൂളില്‍ കൊണ്ടുപോയിരുന്ന ഇയാള്‍ ഒരു ദിവസം സ്‌കൂളില്‍ ഓട്ടം പോകുന്നതിനിടെ വിദ്യാര്‍ത്ഥിനിയെ തന്ത്രപൂര്‍വം ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു എന്നാണ്‌ പരാതി.

പീഡനവിവരം പെണ്‍കുട്ടി അമ്മയോട്‌ പറഞ്ഞതിനെ തുടര്‍ന്ന്‌ അമ്മ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ഇയാള്‍ കേസില്‍ കുടുങ്ങിയത്‌ അറിഞ്ഞ വീട്ടുകാര്‍ മാനസികമായി തകരുകയും ആത്മഹത്യാ ശ്രമം നടത്തുകയും ചെയ്‌തു. എന്നാല്‍ പരിസരവാസികള്‍ ഇടപെട്ട്‌ പിന്തിരിപ്പിച്ചതായാണ്‌ ആണ്‌ റിപ്പോര്‍ട്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക