Image

ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ട ശേഷം സുഹൃത്തുക്കള്‍ തൂങ്ങി മരിച്ചു; സംഭവം കല്‍പറ്റയില്‍

Published on 03 November, 2018
ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ട ശേഷം സുഹൃത്തുക്കള്‍ തൂങ്ങി മരിച്ചു;  സംഭവം കല്‍പറ്റയില്‍
കല്‍പ്പറ്റ: ഇന്‍സ്ററാഗ്രാമില്‍ മരണത്തെക്കുറിച്ച്‌ പോസ്റ്റിട്ട ശേഷം വിദ്യാര്‍ത്ഥികള്‍ തൂങ്ങി മരിച്ചു. വയനാട്ടിലെ കല്‍പറ്റയിലാണ്‌ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്‌. ഏകാന്തതയും മരണവുമായി ബന്ധപ്പെട്ട ചിത്രങ്ങളും കുറിപ്പുകളുമാണ്‌ കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്‌. മരണ സംബന്ധിയായ സന്ദേശങ്ങള്‍ പങ്കുവെച്ച ശേഷം ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നു.

ജീവിതത്തില്‍ നിരാശരായിരുന്നു വിദ്യാര്‍ത്ഥികളെന്നും ജീവിതത്തോട്‌ നിഷേധ മനോഭാവം പുലര്‍ത്തിയിരുന്നവരാണെന്നും ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളില്‍ നിന്നും സൂചനയുണ്ട്‌. ആത്മഹത്യയ്‌ക്ക്‌ മുമ്‌ബ്‌ ഇവര്‍ സുഹൃത്തുകള്‍ക്ക്‌ വിരുന്നു നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്‌.

മരണത്തിന്‌ പിന്നിലെ യഥാര്‍ത്ഥ വസ്‌തുത പുറത്തുവരണമെന്ന്‌ ആവശ്യപ്പെട്ട്‌ വിദ്യാര്‍ത്ഥികളുടെ ബന്ധുക്കള്‍ രംഗത്തെത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക