Image

അടുത്ത വര്‍ഷത്തോടെ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സമ്‌ബദ്വ്യവസ്ഥയായി മാറും; കേന്ദ്ര ധനമന്ത്രി ജയ്‌റ്റ്‌ലി

Published on 03 November, 2018
അടുത്ത വര്‍ഷത്തോടെ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സമ്‌ബദ്വ്യവസ്ഥയായി മാറും; കേന്ദ്ര ധനമന്ത്രി ജയ്‌റ്റ്‌ലി
ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തോടെ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സമ്‌ബദ്വ്യവസ്ഥയായി മാറുമെന്ന്‌ വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തി നാലുവര്‍ഷം കൊണ്ട്‌ ഇന്ത്യന്‍ സമ്‌ബദ്വ്യവസ്ഥ ഒമ്‌ബതാം സ്ഥാനത്തു നിന്ന്‌ ആറാം സ്ഥാനത്ത്‌ എത്തിയെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത വര്‍ഷം ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തുമെന്നും വരും വര്‍ഷങ്ങളില്‍ ഇന്ത്യയുടെ സമ്‌ബദ്വ്യവസ്ഥ ആദ്യ മൂന്ന്‌ സ്ഥാനങ്ങളിലൊന്നിലെത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വരും വര്‍ഷങ്ങളില്‍ തന്നെ ആദ്യ മൂന്ന്‌ സമ്‌ബദ്വ്യവസ്ഥകളിലൊന്ന്‌ ഇന്ത്യയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക