Image

മട്ടന്നൂരില്‍ എയറോനോട്ടിക്കല്‍ കോഴ്‌സു തുടങ്ങും: മന്ത്രി

Published on 03 November, 2018
മട്ടന്നൂരില്‍ എയറോനോട്ടിക്കല്‍ കോഴ്‌സു തുടങ്ങും: മന്ത്രി
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതോടുകൂടി വലിയ വികസനങ്ങളാണ്‌ വരാന്‍ പോകുന്നതെന്നും വ്യവസായ വാണിജ്യരംഗത്ത്‌ പുതിയ മുന്നേറ്റമുണ്ടാകുമെന്നും സംസ്ഥാന വ്യവസായ വകുപ്പ്‌ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.

നോര്‍ത്ത്‌ മലബാര്‍ ചേമ്പര്‍ ഓഫ്‌ കൊമേഴ്‌സ്‌ ഏര്‍പ്പെടുത്തിയ വാണിജ്യ വ്യവസായ മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്കുളള അവാര്‍ഡ്‌ വിതരണം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത്‌ വ്യവസായ വകുപ്പ്‌ മാത്രമെ ഇതുവരെ ഉണ്ടായിട്ടുള്ളൂ.

വാണിജ്യമെന്ന പേരില്‍ പുതിയ വകുപ്പ്‌ ഉണ്ടാകും. ഇതിന്റെ പ്രവര്‍ത്തനം മൂന്നുമാസത്തിനകം ആരംഭിക്കും. കണ്ണൂരിന്‌ ഒരു മാസ്റ്റര്‍ പ്ലാന്‍ അത്യാവശ്യമാണ്‌. കണ്ണൂര്‍ നഗരത്തിന്റെ വികസനത്തിന്‌ ആവശ്യമായത്‌ എന്തെല്ലാമെന്ന്‌ സമഗ്രമായി പഠിച്ച്‌ പദ്ധതി നടപ്പാക്കാനാണ്‌ മാസ്റ്റര്‍ പ്ലാന്‍ വേണമെന്ന്‌ പറയുന്നത്‌. ഇത്തരമൊരു മാസ്റ്റര്‍ പ്ലാന്‍ മട്ടന്നൂരില്‍ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിമാനത്താവളം വരുന്നതോടുകൂടി മട്ടന്നൂരിനെ ഗാര്‍ഡന്‍ സിറ്റിയാക്കി മാറ്റും. 5000 ഏക്കര്‍ ഭൂമിയാണ്‌ മട്ടന്നൂരില്‍ ഏറ്റെടുക്കാന്‍ പോകുന്നത്‌. ഇതിനായി കിംഫ്രയെ ചുമതലപ്പെടുത്തി കഴിഞ്ഞു. മട്ടന്നൂരില്‍ അന്താരാഷ്ട്ര നിലവാരമുള്ള സ്വിംമ്മിംഗ്‌പൂള്‍ നിര്‍മിക്കും. എയ്‌റോനോട്ടിക്കല്‍  കോഴ്‌സ്‌ പഠിപ്പിക്കുന്ന ഒരു സ്ഥാപനം അടുത്തമാസം തന്നെ മട്ടന്നൂരില്‍ പ്രവര്‍ത്തനം ആരംഭിക്കും.മന്ത്രി കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക