Image

ശബരിമല; കോടതിയലക്ഷ്യ ഹരജികള്‍ പരിഗണിക്കുന്നതില്‍ നിന്ന്‌ എ ജി പിന്‍മാറി

Published on 03 November, 2018
ശബരിമല; കോടതിയലക്ഷ്യ ഹരജികള്‍ പരിഗണിക്കുന്നതില്‍ നിന്ന്‌ എ ജി പിന്‍മാറി
ന്യൂഡല്‍ഹി: ശബരിമല കേസിലെ കോടതിയലക്ഷ്യ ഹരജികള്‍ പരിശോധിക്കുന്നതില്‍ നിന്ന്‌ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പിന്‍മാറി. ഇതുസംബന്ധിച്ച ഹരജികള്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തക്ക്‌ വേണുഗോപാല്‍ കൈമാറിയെന്നാണ്‌ സൂചന. രണ്ട്‌ മൂന്ന്‌ ദിവസത്തിനുള്ളില്‍ സോളിസിറ്റര്‍ ജനറല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
വിധി നടപ്പാക്കുന്നത്‌ തടഞ്ഞവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ്‌ സുപ്രീംകോടതിയില്‍ ഹരജികള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്‌.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്‌ പി.എസ്‌ ശ്രീധരന്‍പിള്ള, ക്ഷേത്രം തന്ത്രി എന്നിവര്‍ക്കെതിരെയാണ്‌ കോടതിയലക്ഷ്യ ഹരജികള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്‌. നേരത്തെ ശബരിമല കേസില്‍ ദേവസ്വം ബോര്‍ഡിനായി എ.ജി ഹാജരായിരുന്നു. ഇതാണോ പിന്‍മാറ്റത്തിന്‌ പിന്നിലെന്ന്‌ വ്യക്തമല്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക