Image

ഛത്തീസ്‌ഗഡ്‌ സ്വദേശിയായ വൈദികനെ ചങ്ങനാശ്ശേരിയില്‍ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തി

Published on 03 November, 2018
ഛത്തീസ്‌ഗഡ്‌ സ്വദേശിയായ വൈദികനെ ചങ്ങനാശ്ശേരിയില്‍ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തി


കോട്ടയം: ചങ്ങനാശ്ശേരിയില്‍ വൈദികനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.  ആത്മഹത്യയാണെന്ന്‌ പൊലീസ്‌ സ്ഥിരീകരിച്ചു. ചങ്ങനാശേരി തുരുത്തിയില്‍ പഠനത്തിനെത്തിയതായിരുന്നു വൈദികന്‍. മുകേഷ്‌ ടിര്‍ക്കിയെന്ന മുപ്പത്തിയാറുകാരനാണ്‌ മരിച്ചത്‌.

ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ആത്മഹത്യചെയ്യുന്നുവെന്ന മെസേജ്‌ അയച്ചതിന്‌ ശേഷം വൈദികനെ കാണാതാവുകയായിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു. രാത്രി പതിനൊന്നേമുക്കാലോടെ കണ്ടെത്തിയ മൃതദേഹം രാവിലെ ഇന്‍ക്വസ്റ്റ്‌ നടപടികള്‍ക്കുശേഷം കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി.

ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള കാന പഠനകേന്ദ്രത്തിലെ ഫാമിലി കൗണ്‍സലിങ്‌ വിദ്യാര്‍ത്ഥിയായിരുന്നു വൈദികന്‍. അതേസമയം മരണത്തിലേക്ക്‌ നയിച്ച കാരണം എന്തെന്ന്‌ വ്യക്തമല്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക