Image

അച്ഛനെ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ധിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി ശിവദാസന്‍റെ മകന്‍

Published on 03 November, 2018
അച്ഛനെ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ധിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി ശിവദാസന്‍റെ മകന്‍


തന്‍റെ അച്ഛനെ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ധിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി ശിവദാസന്‍റെ മകന്‍ ശരത്‌ രംഗത്ത്‌. മര്‍ദ്ദനത്തിന്‌ ശേഷം ഒത്തു തീര്‍പ്പിന്‌ വന്നതും ബി ജെ പി പ്രവര്‍ത്തകരാണ്‌ അതിനാല്‍ മരണത്തില്‍ അന്വേഷണം വേണമെന്നും ശരത്‌ പീപ്പിള്‍ ടി വിയോട്‌ പറഞ്ഞു.

2018 ആഗസറ്റ്‌ 23ന്‌ വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട്‌ സജീവ്‌,സന്ദീപ്‌ എന്നി ബി ജെ പി പ്രവര്‍ത്തകര്‍ തന്‍റെ അച്ഛനെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു.
തുടര്‍ന്ന്‌ അച്ഛന്‍ ആശുപത്രിയില്‍ ചികിത്സ നേടി.  പൊലീസ്‌ സ്‌റ്റേഷനിലും വീട്ടിലും മധ്യസ്ഥ ചര്‍ച്ചക്കെത്തിയതും ബി ജെ പി നേതാക്കളാണ്‌ അതിനാല്‍ തന്‍റെ അച്ഛന്‍റെ മരണത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും ശരത്‌ പറയുന്നു.

ശരത്ത്‌ വെളിപ്പെടുത്തലുമായി രംഗത്തെത്തിയതോടെ പൊലീസ്‌ മര്‍ദ്ദനത്തില്‍ ശിവദാസന്‍ മരണപ്പെട്ടെന്ന്‌ പറഞ്ഞ്‌ ഹര്‍ത്താല്‍ ആചരിച്ച ബിജെപി പ്രവര്‍ത്തകരുടെ വാദം പൊളിയുകയാണ്‌.

നേരത്തെതന്നെ പൊലീസുമായി സംഘപരിവാര്‍ സംഘടനകള്‍ ഏറ്റുമുട്ടിയ 16,17ദിവസങ്ങള്‍ക്കു ശേഷം പത്തൊമ്‌ബതാം തീയതി അയ്യപ്പദര്‍ശനം നടത്തിയെന്ന്‌ പറഞ്ഞ്‌ ശിവദാസന്‍ ഭാര്യലളിതയെ വിളിച്ച തെളിവും പുറത്തു വന്നുരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക