Image

കുന്നത്തുകളത്തില്‍ ഗ്രൂപ്പ്‌ ഉടമ വിശ്വനാഥന്‍ ആശുപത്രി കെട്ടിടത്തില്‍ നിന്ന്‌ ചാടി മരിച്ചു

Published on 03 November, 2018
കുന്നത്തുകളത്തില്‍ ഗ്രൂപ്പ്‌ ഉടമ വിശ്വനാഥന്‍ ആശുപത്രി കെട്ടിടത്തില്‍ നിന്ന്‌ ചാടി മരിച്ചു
ലക്ഷങ്ങളുടെ നിക്ഷേപക തട്ടിപ്പ്‌ കേസില്‍ അറസ്റ്റിലായ കുന്നത്തുകളത്തില്‍ ഗ്രൂപ്പ്‌ ഉടമ കെ.വി വിശ്വനാഥന്‍(68) ആശുപത്രി കെട്ടിടത്തില്‍ നിന്നു ചാടി മരിച്ചു. കസ്റ്റഡിയിലിരിക്കെ ചികിത്സയിലായിരുന്ന കോട്ടയം നഗരത്തിലെ മെഡിക്കല്‍ സെന്റര്‍ ആശുപത്രി കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നുമാണ്‌ അദ്ദേഹം ചാടി മരിച്ചത്‌.

പൊലിസിന്റെ കണ്ണുവെട്ടിച്ച്‌ ഇയാള്‍ രാവിലെ എട്ടരയോടെ ആശുപത്രിക്കെട്ടിടത്തിന്റെ മുകളില്‍ നിന്ന്‌ ചാടി മരിക്കുകയായിരുന്നുവെന്നാണ്‌ പ്രാഥമിക നിഗമനം.

കോടികളുടെ സാമ്പത്തിക ബാധ്യതയുടെ പേരില്‍ പാപ്പര്‍ ഹര്‍ജി സമര്‍പ്പിച്ച വിശ്വനാഥനും ഗ്രൂപ്പ്‌ ഉടമകളായ ഭാര്യയ്‌ക്കും മകള്‍ക്കും മരുമകനുമെതിരെ പിന്നീട്‌ പൊലീസ്‌ 14 കേസുകള്‍ ചുമത്തിയിരുന്നു. കുന്നത്തുകളത്തിലിന്റെ സ്ഥാപനങ്ങളില്‍ പണം നിക്ഷേപിച്ചവര്‍ 'കുന്നത്തുകളത്തില്‍ ഡിപ്പോസിറ്റേഴ്‌സ്‌ അസോസിയേഷന്‍' എന്നപേരില്‍ ജൂണില്‍ നടത്തിയ പ്രതിഷേധങ്ങള്‍ക്കു ശേഷമാണ്‌ വിശ്വനാഥനും കുടുംബാംഗങ്ങളും അറസ്റ്റിലായത്‌.

35 കോടിയോളം നിക്ഷേപ തട്ടിപ്പുണ്ടെന്നാണ്‌ പ്രഥമദൃഷ്ട്യാ കേസ്‌ നിലവിലുള്ളത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക