Image

ടൊവിനോയുടെ ആദ്യ പുസ്‌തകം 'ഒരു (കു) സുപ്രസിദ്ധ പയ്യന്റെ കുറിപ്പുകള്‍' പുറത്തിറങ്ങി

Published on 03 November, 2018
ടൊവിനോയുടെ ആദ്യ പുസ്‌തകം 'ഒരു (കു) സുപ്രസിദ്ധ പയ്യന്റെ കുറിപ്പുകള്‍' പുറത്തിറങ്ങി
മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ടൊവിനോ തോമസിന്റെ ആദ്യ പുസ്‌തകം 'ഒരു (കു)സുപ്രസിദ്ധ പയ്യന്റെ കുറിപ്പുകള്‍' ഷാര്‍ജ പുസ്‌തകോത്സവത്തില്‍ പുറത്തിറങ്ങി.

ഓര്‍മകള്‍, കാഴ്‌ചപ്പാടുകള്‍, യാത്ര, സിനിമ, ഭക്ഷണം, സോഷ്യല്‍ മീഡിയ, മതം, പ്രളയം...തുടങ്ങി വിവിധ വഴികളിലൂടെയുള്ള സഞ്ചാരമാണ്‌ പുസ്‌തകത്തില്‍.

ഒറ്റയിരുപ്പിന്‌ വായിച്ചു പോകാവുന്ന തരത്തില്‍ ലളിതമായ ഭാഷയില്‍ സമാഹരിച്ച പുസ്‌തകം കലാകാരന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും ടൊവീനോയെ അടുത്തറിയാന്‍ സഹായിക്കും. പ്രിയപ്പെട്ട സുഹൃത്ത്‌ തോളില്‍ കൈകെട്ടി സംസാരിക്കുന്ന അനുഭവമാണ്‌ ഈ പുസ്‌തകം തരുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക