Image

എറണാകുളം - അങ്കമാലി അതിരൂപതയില്‍ വീണ്ടും ഭൂമി വിവാദം

Published on 03 November, 2018
എറണാകുളം - അങ്കമാലി അതിരൂപതയില്‍ വീണ്ടും ഭൂമി വിവാദം

കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയില്‍ വീണ്ടും ഭൂമി വിവാദം. തൃക്കാക്കരയിലെ 12 ഏക്കര്‍ ഭൂമി കുറഞ്ഞ വിലക്ക് വില്‍ക്കാന്‍ നീക്കം നടക്കുന്നുവെന്നാണ് ആരോപണം. ഇക്കാര്യം ഉന്നയിച്ച് ബിഷപ്പ് ജേക്കബ് മനത്തോട്ടത്തിനെതിരെ കാത്തലിക് അസോസിയേഷന്‍ മുന്‍സിഫ് കോടതിയെ സമീപിച്ചു.

180 കോടി രൂപ വിലയുള്ള ഭൂമി 60 കോടിക്ക് വില്‍ക്കാന്‍ നീക്കം നടത്തുന്നുവെന്നാണ് ആരോപണം. 12 ഏക്കര്‍ ഭൂമി സന്റെിന് അഞ്ച് ലക്ഷം രൂപ നിരക്കില്‍ വില്‍ക്കാനാണ് ശ്രമമെന്നും ആരോപണമുണ്ട്. നേരത്തെ കര്‍ദ്ദിനാള്‍ ജോര്‍ജ് മാര്‍ ആലഞ്ചേരിക്കെതിരെയും ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എറണാകുളം നഗരത്തിലുണ്ടായിരുന്നു സഭയുടെ ഭൂമി വിറ്റതുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ടെന്നായിരുന്നു ആലഞ്ചേരിക്ക് എതിരായി ഉയര്‍ന്ന ആരോപണം. (Madhyamam)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക