Image

കേരളാ ലിറ്റററി സൊസൈറ്റിയുടെ വാര്‍ഷികവും, കേരളപ്പിറവി ആഘോഷമേളയും നാലിന് ഡാലസില്‍

Published on 03 November, 2018
കേരളാ ലിറ്റററി സൊസൈറ്റിയുടെ വാര്‍ഷികവും, കേരളപ്പിറവി ആഘോഷമേളയും നാലിന് ഡാലസില്‍
ഡാലസ്: ഭാഷാ സ്‌നേഹികളുടെ സംഘടനയായ "കേരളാ ലിറ്റററി സൊസൈറ്റി'യുടെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ആഘോഷമേളയും, സംഘടനയുടെ ഇരുപത്താറാം വാര്‍ഷികവും നവംബര്‍ നാലാം തീയതി ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ഫാര്‍മേഴ്‌സ് ബ്രാഞ്ചിലുള്ള സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറയത്തില്‍ (Adress: 14133 Dennis LN, Farmers Branch, TX 75234) വച്ച് സമുചിതമായി ആഘോഷിക്കുന്നു.

പ്രശസ്ത വാഗ്മിയും അമേരിക്കന്‍ മലയാളികള്‍ക്ക് പ്രിയങ്കരനുമായ ഡോ. എം.വി പിള്ള യോഗത്തില്‍ മുഖ്യാതിഥിയായിരിക്കും. ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കേരളാ ലിറ്റററി സൊസൈറ്റി പ്രസിഡന്റ് ജോസ് ഓച്ചാലില്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കും. ലാനാ സെക്രട്ടറി ജോസന്‍ ജോര്‍ജ്, കെ.എല്‍.എസ് മുന്‍ പ്രസിഡന്റും പ്രശസ്ത നോവലിസ്റ്റുമായ ഏബ്രഹാം തെക്കേമുറി എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തും. ഡാളസിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘനടാ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

കേരളാ ഗവണ്‍മെന്റ് പ്രഖ്യാപിച്ച "ഭൂമി മലയാളം, ലോക മലയാളം' പദ്ധതി പ്രകാരമുള്ള "ഭാഷാ പ്രതിജ്ഞാ' ചടങ്ങുകള്‍ വിവിധ സംഘടനകളുടെ സഹകരണത്തോടെ നടത്തപ്പെടും.

മലയാളി മങ്ക പ്രഖ്യാപനം, ചെണ്ടമേളം തുടങ്ങി കേരളത്തനിമയിലുള്ള വിവിധ കലാപരിപാടികള്‍ സമ്മേളനത്തില്‍ അരങ്ങേറും. യോഗത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും വിഭവസമൃദ്ധമായ അത്താഴവിരുന്ന് ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് ഓച്ചാലില്‍ (കെ.എല്‍.എസ് പ്രസിഡന്റ്) 469 363 5642, സിജു വി. ജോര്‍ജ് (കെ.എല്‍.എസ് സെക്രട്ടറി) 214 282 7458, ജോസന്‍ ജോര്‍ജ് (കെ.എല്‍.എസ് ട്രഷറര്‍) 469 767 3208.

വാര്‍ത്ത അയച്ചത്: സിജു ജോര്‍ജ്, ഡാലസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക