Image

ന്യൂയോര്‍ക്കില്‍ മീറ്റ് ദി ക്യാന്‍ഡിഡേറ്റ്‌സ് പരിപാടി വിജയകരമായി

അജിത് കൊച്ചുകുടിയില്‍ Published on 03 November, 2018
ന്യൂയോര്‍ക്കില്‍ മീറ്റ് ദി ക്യാന്‍ഡിഡേറ്റ്‌സ് പരിപാടി വിജയകരമായി
ന്യു യോര്‍ക്ക്: ക്യുന്‍സില്‍ ബ്രഡ്ഡോക്ക് അവന്യൂവിലെകേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (കെ സി. എന്‍. എ) സെന്റററില്‍ ശനിയാഴ്ച മീറ്റ് ദി ക്യാന്‍ഡിഡേറ്റ്‌സ് പരിപാടിവിജയകരമായി. അനേകം പ്രോഗ്രാമുകളുടെകോ ഓര്‍ഡിനൈറ്റര്‍ ആയി പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുള്ള ഷെറിന്‍ എബ്രഹാം ആണ് ഈ ഉദ്യമത്തിനും ചുക്കാന്‍ പിടിച്ചത്.

ന്യൂയോര്‍ക്ക് സെനറ്റിലേക്ക് മത്സരിക്കുന്ന അവസരംകെവിന്‍ തോമസിന് മലയാളി പ്രസ്ഥാനങ്ങളുടെ പൂര്‍ണ്ണ പിന്തുണ ഉറപ്പാക്കുവാന്‍ വേണ്ടി ഒത്തു ചേര്‍ന്ന പരിപാടിയില്‍ ന്യൂയോര്‍ക് സെനറ്റ് ഡിസ്ട്രിക്ട്6സ്ഥാനാര്‍ഥി കെവിന്‍ തോമസിനെ കൂടാതെ ഡിസ്ട്രിക്റ്റ് 7 സ്ഥാനാര്‍ഥിഅന്ന കാപ്ലാന്‍, ഡ്‌സ്ട്രിക്ട് 5 സ്ഥാനാര്‍ഥി ജെയിംസ് ഗൗഗ്രന്‍ എന്നിവരുംപങ്കെടുത്തു

സ്ഥാനാര്‍ത്ഥികള്‍ ചോദ്യങ്ങള്‍ക്കു ഉത്തരങ്ങള്‍ നല്‍കി.

ഡെമോക്രാറ്റിക് പാര്‍ട്ടിയ്യുടെനോര്‍ത്ത് ഹെംസ്റ്റഡ് വൈസ് ചെയര്‍, നോര്‍ത്ത് ഹെംസ്റ്റെഡ് ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ (നഹിമ) ചെയര്‍മാനും മുന്‍ നാസാ കൗണ്ടിഹ്യൂമന്‍ റൈര്‍സ് കമ്മീഷണറും ആയ കളത്തില്‍ വറുഗീസ്,നഹിമ പ്രസിഡന്റ്ഡിന്‍സില്‍ ജോര്‍ജ് , കലാവേദി ചെയര്‍മാന്‍ സ്രിബി ഡേവിഡ് , കേരളൈറ്റ്‌സ് ഓഫ് ഈസ്റ്റ് മെഡോ അസോസിയേഷന്‍ പ്രസിഡന്റ് സാക് മത്തായി, വേള്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് കോശി ഉമ്മന്‍, കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് അജിത് കൊച്ചുകുടിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
നായര്‍ ബെനവോലന്റ അസോസിയേഷന്‍ (എന്‍ . ബി . എ), മഹിമ , കെ . സി. എന്‍. എ,കേരള സമാജം, കലാവേദി, വേള്‍ഡ് മലയാളി അസോസിയേഷന്‍, കേരളൈറ്റ്‌സ് ഓഫ് ഈസ്റ്റ് മെഡോ , നഹിമ തുടങ്ങി നിരവധി പ്രമുഖ മലയാളി പ്രസ്ഥാനങ്ങളുടെ ഭാരവാഹികള്‍ യോഗത്തില്‍ .പങ്കെടുത്തു.

ചൊവ്വാഴ്ചനടക്കുന്ന ഇലെക്ഷനില്‍ വോട്ടവകാശം ഉള്ള എല്ലാ മലയാളികളും അവരവരുടെ സമ്മതിദാനാവകാശം ഉപയോഗിക്കണം എന്ന് എല്ലാവരും ആഹ്വാനം ചെയ്തു. ഒരു കമ്മ്യൂണിറ്റിയുടെ ശബ്ദം വോട്ടിങ്ങിലൂടെ മാത്രമേ മുഴങ്ങുകയുള്ളു.

ടേസ്റ്റ് ഓഫ് കൊച്ചിന്‍ റെസ്റ്റാറ്റാന്റിന്റെ വകയായിഅരികുപുറത്തുചെറിയാന്‍ (മഹാരാജ)മീറ്റിംഗിന് ഭക്ഷണംസ്‌പോണ്‍സര്‍ ചെയ്തു.
ന്യൂയോര്‍ക്കില്‍ മീറ്റ് ദി ക്യാന്‍ഡിഡേറ്റ്‌സ് പരിപാടി വിജയകരമായിന്യൂയോര്‍ക്കില്‍ മീറ്റ് ദി ക്യാന്‍ഡിഡേറ്റ്‌സ് പരിപാടി വിജയകരമായിന്യൂയോര്‍ക്കില്‍ മീറ്റ് ദി ക്യാന്‍ഡിഡേറ്റ്‌സ് പരിപാടി വിജയകരമായിന്യൂയോര്‍ക്കില്‍ മീറ്റ് ദി ക്യാന്‍ഡിഡേറ്റ്‌സ് പരിപാടി വിജയകരമായിന്യൂയോര്‍ക്കില്‍ മീറ്റ് ദി ക്യാന്‍ഡിഡേറ്റ്‌സ് പരിപാടി വിജയകരമായിന്യൂയോര്‍ക്കില്‍ മീറ്റ് ദി ക്യാന്‍ഡിഡേറ്റ്‌സ് പരിപാടി വിജയകരമായിന്യൂയോര്‍ക്കില്‍ മീറ്റ് ദി ക്യാന്‍ഡിഡേറ്റ്‌സ് പരിപാടി വിജയകരമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക