Image

'രാജീവ് ഗാന്ധിയുടേത് പോലുള്ള അന്ത്യം'-ശ്രീധരന്‍പിള്ളയ്ക്ക് വധഭീഷണിയുമായി ബി.ജെ.പിപാര്‍ട്ടി ആസ്ഥാനത്ത് കത്ത്

Published on 03 November, 2018
'രാജീവ് ഗാന്ധിയുടേത് പോലുള്ള അന്ത്യം'-ശ്രീധരന്‍പിള്ളയ്ക്ക് വധഭീഷണിയുമായി  ബി.ജെ.പിപാര്‍ട്ടി ആസ്ഥാനത്ത് കത്ത്


തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്ക്ക് വധഭീഷണി. ബി.ജെ.പി സംസ്ഥാന ആസ്ഥാനത്താണ് ഭീഷണിക്കത്ത് ലഭിച്ചതെന്ന് പാര്‍ട്ടി നേതൃത്വം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മുംബൈ മലയാളിയെന്ന് അവകാശപ്പെടുന്ന വ്യക്തി പേരും വിലാസവും അടക്കമുള്ളവ വെളിപ്പെടുത്തിക്കൊണ്ടാണ് ഭീഷണിക്കത്ത് അയച്ചിട്ടുള്ളത്. മോഹന്‍ കെ. നായര്‍ എന്ന പേരാണ് കത്തിലുള്ളത്. മഹാരാഷ്ട്രയിലെ മഹാബലേശ്വരില്‍ നിന്ന് സ്പീഡ്‌പോസ്റ്റിലാണ് കത്തു വന്നത്.

ഒക്ടോബര്‍ 29ന് എഴുതിയ കത്തില്‍ ഇയാള്‍ കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തെത്തുമെന്നും അറിയിച്ചിട്ടുണ്ട്. കാസര്‍കോട് നിന്നു ശ്രീധരന്‍ പിള്ള ആരംഭിക്കാനിരിക്കുന്ന ശബരിമല സംരക്ഷണ രഥയാത്രയോടൊപ്പം ഇയാളും ഉണ്ടാവും എന്നാണു വെളിപ്പെടുത്തയിട്ടുള്ളത്. 'രാജീവ് ഗാന്ധിയുടേത് പോലുള്ള അന്ത്യം' ആയിരിക്കും ബിജെപി സംസ്ഥാന അധ്യക്ഷന്‍ നേരിടുക എന്നാണു കത്തിലെ ഭീഷണി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക