Image

മഅദ്‌നിയ്ക്ക് 12 വരെ കേരളത്തില്‍ തങ്ങാം; അനുമതി വിചാരണകോടതി നീട്ടി

Published on 03 November, 2018
മഅദ്‌നിയ്ക്ക് 12 വരെ കേരളത്തില്‍ തങ്ങാം; അനുമതി വിചാരണകോടതി നീട്ടി

തിരുവനന്തപുരം: രോഗബാധിതയായ മാതാവിനെകാണാന്‍ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്ക് വിചാരണകോടതി നല്‍കിയ അനുമതി എട്ടുദിവസം കൂടി നീട്ടി. ശാസ്താംകോട്ടയില്‍ ആശുപത്രിയില്‍ കഴിയുന്ന അമ്മയെ സന്ദര്‍ശിച്ച ശേഷം നവംബര്‍ നാലിനാണ് മഅദ്‌നിക്ക് മടങ്ങേണ്ടിയിരുന്നത്. എന്നാല്‍ ഇനി നവംബര്‍ 12 വരെ മഅദ്‌നിക്ക് കേരളത്തില്‍ തുടരാം.

അര്‍ബുദരോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ മാതാവിനെ കാണാനായി കഴിഞ്ഞമാസം 30നാണ് മഅദ്‌നി കേരളത്തിലെത്തിയത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഉമ്മ ഗുരുതരാവസ്ഥയിലാണെന്നും ഈ സാഹചര്യത്തില്‍ കേരളത്തിലേക്ക് പോകാന്‍ അനുമതി തരണമെന്നും ആവശ്യപ്പെട്ടായിരുന്നു മഅദ്‌നി ഹര്‍ജി നല്‍കിയത്. ആവശ്യത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തെങ്കിലും കോടതി അംഗീകരിക്കുകയായിരുന്നു.

അമ്മയെ സന്ദര്‍ശിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ നിര്‍ദ്ദേശിച്ച വിചാരണ കോടതി വിധിക്കെതിരെ അബ്ദുള്‍നാസര്‍ മഅദ്‌നി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിഡിപി പ്രവര്‍ത്തകരെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും കാണരുത്, സംസാരിക്കരുത് തുടങ്ങിയ നിബന്ധനകള്‍ മൗലികാവകാശ ലംഘനമാണെന്നായിരുന്നു പരാതി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക