Image

വെല്ലുവിളിയും പ്രകോപനവുമായി വീണ്ടും രാഹുല്‍ ഈശ്വര്‍: സന്നിധാനത്തേയ്ക്കുള്ള വഴിയില്‍ നിന്ന് ഫെയ്‌സ്ബുക്ക് ലൈവ്

Published on 03 November, 2018
വെല്ലുവിളിയും പ്രകോപനവുമായി വീണ്ടും രാഹുല്‍ ഈശ്വര്‍: സന്നിധാനത്തേയ്ക്കുള്ള വഴിയില്‍ നിന്ന് ഫെയ്‌സ്ബുക്ക് ലൈവ്

പമ്പ: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധ സമരത്തിനു പിന്നാലെ കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന കാരണത്തിന് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ട രാഹുല്‍ ഈശ്വര്‍ വീണ്ടും രംഗത്ത്്. പോലീസിനെ വെല്ലുവിളിച്ചും പ്രകോപനങ്ങള്‍ സൃഷ്ടിച്ചും ഫെയ്‌സ്ബുക്ക് ലൈവിലുടെയാണ് വീണ്ടും രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയിരിക്കുന്നത്.

വീണ്ടും ശബരിമല സന്നിധാനത്തേയ്ക്ക് പോകാനുള്ള വഴിയിലെത്തി എന്ന് പറഞ്ഞാണ് രാഹുല്‍ ഈശ്വറിന്റെ വീഡിയോ തുടങ്ങുന്നത്. അഞ്ചു ദിവസം പ്രതിരോധിക്കാന്‍ സാധിച്ചതു പോലെ ഒരു ദിവസം കൂടി സാധിച്ചാല്‍ ചരിത്ര വിജയമാണ് നമ്മെ കാത്തിരിക്കുന്നതെന്നും വീഡിയോയില്‍ പറയുന്നു. സുപ്രീംകോടതിയില്‍ നിന്നടക്കം അനുകൂലമായ തീരുമാനം ലഭിക്കൂമെന്നും രാഹുല്‍ ഈശ്വര്‍ വീഡിയോയിലൂടെ പ്രത്യാശ പങ്കുവെയ്ക്കുന്നുണ്ട്.

പമ്പ പോലീസ് സ്‌റ്റേഷന്റെ മുന്നിലെത്തിയും, പോലീസ് വാഹനവും, ബാരിക്കേടുമായെത്തിയ വാനുമെല്ലാം ഷൂട്ട് ചെയ്തുമാണ് വീഡിയോ. ചിത്തിര ആട്ട പൂജയ്ക്കായി ഒരു ദിവസമാണ് ശബരിമല നട തുറക്കുന്നത്. സംഘര്‍ഷ സാധ്യത ഉള്‍പ്പെടെ കണക്കിലെടുത്ത് വന്‍ സുരക്ഷാ സന്നാഹത്തിലാണ് ശബരിമല പാത. ഇന്ന് അര്‍ധരാത്രി മുതല്‍ നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ നിരോധനാഞ്ജ നിലവില്‍ വരും. വിവിധ വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളും പോസ്റ്റുകളും പോലീസ് നിരീക്ഷണത്തിലാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക