Image

ചിത്തിര ആട്ടത്തിരുനാളിന് ശബരിമലയില്‍ 2300 പോലീസ് ഉദ്യോഗസ്ഥര്‍

Published on 03 November, 2018
ചിത്തിര ആട്ടത്തിരുനാളിന് ശബരിമലയില്‍ 2300 പോലീസ് ഉദ്യോഗസ്ഥര്‍

പത്തനംതിട്ട: ചിത്തിര ആട്ടത്തിരുനാളിന് ശബരിമല നട തുറക്കുന്നതിനു മുന്നോടിയായി ശബരിമലയിലെയും പരിസരപ്രദേശങ്ങളിലും സുരക്ഷാ വര്‍ധിപ്പിച്ചു. 2300 പോലീസ് ഉദ്യോഗസ്ഥരെയാണ് ഇവിടങ്ങളില്‍ വിന്യസിക്കുക. എഡിജിപി അനില്‍കാന്തിനാണു സുരക്ഷാ മേല്‍നോട്ടചുമതല. സന്നിധാനം, മരക്കൂട്ടം എന്നിവിടങ്ങളില്‍ ഐജി എം.ആര്‍ അജിത് കുമാറിനാണു ചുമതല.

പോലീസ് ആസ്ഥാനത്തെ എഡിജിപി എസ്. ആനന്ദകൃഷ്ണന്‍ ജോയിന്റ് പോലീസ് കോഓര്‍ഡിനേറ്റര്‍ ആയിരിക്കും. പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഐജി അശോക് യാദവിനാണു ചുമതല. 100 വനിതാ പോലീസും 20 കമാന്‍ഡോ സംഭഘവും അധികമായെത്തും. പത്തു വീതം എസ്പിമാരും ഡിവൈഎസ്പിമാരും ഡ്യൂട്ടിയിലുണ്ടാകും

ചിത്തിര ആട്ടത്തിരുനാള്‍ പൂജകള്‍ക്കായി നവംബര്‍ അഞ്ചിന് ഒറ്റ ദിവസത്തേക്കാണ് ശബരിമല നട തുറക്കുന്നത്. തുലാമാസ പൂജാ സമയത്തുണ്ടായ സംഘര്‍ഷങ്ങള്‍ ആവര്‍ത്തിച്ചേക്കാമെന്ന വിലയിരുത്തലില്‍ ഡിജിപി കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി ജാഗ്രദാ നിര്‍ദ്ദേശം നല്‍കിയിരുന്നു. വഴി തടഞ്ഞ് തീര്‍ഥാടകരെയോ വാഹനങ്ങളോ പരിശോധിക്കാനുള്ള നീക്കങ്ങള്‍ അനുവദിക്കരുതെന്നാണ് പോലീസിന്റെ നിര്‍ദ്ദേശ. എല്ലാ ജില്ലകളിലും പരമാവധി പോലീസ് സേനയെ വിന്യസിക്കണമെന്നും ഡിജിപി നിര്‍ദ്ദേശിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക