Image

പി.വി. ചെറിയാന്‍ (ചെറിയാച്ചന്‍, 81) നിര്യാതനായി

Published on 03 November, 2018
പി.വി. ചെറിയാന്‍ (ചെറിയാച്ചന്‍, 81) നിര്യാതനായി
ന്യൂയോര്‍ക്ക്: എടത്വ പാക്കള്ളില്‍ വര്‍ക്കി ചെറിയാന്‍ (ചെറിയാച്ചന്‍, 81) നിര്യാതനായി. ന്യൂയോര്‍ക്കിലെ ആദ്യകാല മലയാളികളില്‍ ഒരാളായ ചെറിയാച്ചന്‍, ഓസോണ്‍ പാര്‍ക്ക് എപ്പിഫെനി മാര്‍ത്തോമാ ചര്‍ച്ചിലെ സജീവാംഗമായിരുന്നു. ദേവാലയത്തില്‍ വൈസ് പ്രസിഡന്റ്, ആത്മീയ ശുശ്രൂഷകന്‍ തുടങ്ങിയ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സുഹൃത്തുക്കള്‍ക്ക് സ്‌നേഹസമ്പന്നനും, മാതൃകാപരമായ കുടുംബ ജീവിതത്തിലൂടെ ഇളംതലമുറയ്ക്ക് വഴികാട്ടിയുമായിരുന്ന പരേതന്‍ പലവിധത്തിലും അനേകര്‍ക്ക് മാര്‍ഗ്ഗദര്‍ശിയായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഡാലസിലുള്ള മകളുടെ കൂടെയായിരുന്നു. അവിടെ വച്ചാണ് ഒക്‌ടോബര്‍ 31-നു അന്ത്യം സംഭവിച്ചത്.

പത്‌നി പരേതയായ മറിയാമ്മ ചെറിയാന്‍ (ചിന്നമ്മ) തിരുവല്ല ചന്ദ്രവിരുത്തില്‍ കുടുംബാംഗമാണ്. മക്കള്‍: സൂസന്‍ മാത്യു (മിനി) ഡാലസ്, ലെനി വര്‍ഗീസ് ഹൂസ്റ്റണ്‍, ഡോ. വര്‍ഗീസ് ചെറിയാന്‍ (മോന്‍) സിക്‌സ്ഹില്‍സ് ന്യൂയോര്‍ക്ക്. മരുമക്കള്‍: മാത്യു ജോണ്‍ (റെജി) ഡാലസ്, ഷിബി വര്‍ഗീസ് ഹൂസ്റ്റണ്‍, ഡോ. ജൂലി ചെറിയാന്‍.

പൊതുദര്‍ശനം നവംബര്‍ ആറാംതീയതി വൈകിട്ട് 5 മുതല്‍ 9 വരെ പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍സ്, 2175 ജെറിക്കോ ടേണ്‍ പൈക്ക്, ഗാര്‍ഡന്‍ സിറ്റി, ന്യൂയോര്‍ക്ക് 10040.

സംസ്കാര ശുശ്രൂഷകള്‍: നവംബര്‍ ഏഴാംതീയതി രാവിലെ 8.45-നു ബുധനാഴ്ച എപ്പിഫെനി മാര്‍ത്തോമാ ചര്‍ച്ചില്‍ (103 05 103 RD ST, OZONE PARK, NY 11417) തുടര്‍ന്ന് ശുശ്രൂഷകള്‍ക്കുശേഷം ഫാമിംഗ് ഡെയിലിലുള്ള പൈന്‍ലോണ്‍ സെമിത്തേരിയില്‍ സംസ്കാരം.

റിപ്പോര്‍ട്ട്: ബാബു പാറയ്ക്കല്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക