Image

ശബരിമല: സുരക്ഷയ്‌ക്കായി 30 വനിതാ പോലീസും

Published on 04 November, 2018
ശബരിമല: സുരക്ഷയ്‌ക്കായി 30 വനിതാ പോലീസും

തിരുവനന്തപുരം: ചിത്തിക ആട്ട പൂജയ്‌ക്കായി ശബരിമല നട തുറക്കാനിരിക്കെ സംഭര്‍ഷ സാധ്യത കണക്കിലെടുത്ത്‌ സംരക്ഷണം ഒരുക്കാന്‍ പോലീസ്‌. സ്‌ത്രീ പ്രവേശനം ഉണ്ടായാല്‍ തടയാന്‍ സ്‌ത്രീകളെ തന്നെ അണിനിരത്തി കൊണ്ടുള്ള പ്രക്ഷോഭ പരിപാടികള്‍ക്ക്‌ തയ്യാറെടുക്കുന്നു എന്നാണ്‌ റിപ്പോര്‍ട്ട്‌.

 ഇതിന്റെ അടിസ്ഥാനത്തില്‍ 50 വയസ്സ്‌ കഴിഞ്ഞ സി.ഐ, എസ്‌.ഐ റാങ്കിലുള്ള 30 വനിതാ പോലീസ്‌ ഉദ്യോഗസ്ഥരെ സന്നിധാനത്ത്‌ വിന്യസിക്കാനാണ്‌ ആലോചന.
ആവശ്യമെങ്കില്‍ ഇന്ന്‌ വൈകുന്നേരത്തോടെ ഇവരെ സന്നിധാനത്ത്‌ വിന്യസിക്കാനാണ്‌ തീരുമാനം. 

തിങ്കളാഴ്‌ച ഉച്ചക്ക്‌ ശേഷമാണ്‌ ഭക്തരെ സന്നിധാനത്ത്‌ പ്രവേശിപ്പിക്കുക. അട്ടത്തോട്‌ നിവാസികളെയും പമ്പയില്‍ നിര്‍മാണ പ്രവര്‍ത്തിനുള്ളവരെയും മാത്രമേ നിലയ്‌ക്കല്‍ കടന്നുപോകാന്‍ അനുവദിക്കുന്നുള്ളൂ



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക