Image

സ്‌ത്രീയോ മറ്റ്‌ ജാതിക്കാരനോ കടന്നുവന്നാല്‍ ഇല്ലാതാകുന്നതല്ല ദൈവിക ശക്തി: എംടി

Published on 04 November, 2018
 സ്‌ത്രീയോ മറ്റ്‌ ജാതിക്കാരനോ കടന്നുവന്നാല്‍ ഇല്ലാതാകുന്നതല്ല ദൈവിക ശക്തി: എംടി

കോഴിക്കോട്‌: ശബരിമല വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്ന സമരങ്ങള്‍ കേരളത്തെ ഒരു നൂറ്റാണ്ട്‌ പിന്നോട്ടടിപ്പിക്കുന്നതാണെന്ന്‌ സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍. 

നവോത്ഥാനത്തിലൂടെ പുത്തന്‍ സാംസ്‌കാരിക മഹിമ ആര്‍ജിച്ച കേരളത്തിന്‌ അപമാനകരമായ കാര്യങ്ങളാണ്‌ ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഒരു വാര്‍ത്താമാധ്യമത്തിന്‌ നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ്‌ ശബരിമല വിഷയത്തില്‍ എം.ടി നിലപാട്‌ വ്യക്തമാക്കിയത്‌.

ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യാഗ്രഹത്തെയും ഇത്തരത്തില്‍ ഒരു വിഭാഗം എതിര്‍ത്തിരുന്നുവെന്ന കാര്യവും എം.ടി ഓര്‍മിപ്പിച്ചു. സ്‌ത്രീയോ എതെങ്കിലും ജാതിക്കാരനോ കടന്നുവന്നാല്‍ ഇല്ലാതാകുന്നതല്ല ദൈവിക ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക