Image

വയനാട്ടില്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്‌ത സംഭവം: ഇരുവരുടെയും അടുത്ത സുഹൃത്തുക്കളായ 13 പേര്‍ നിരീക്ഷണത്തില്‍

Published on 04 November, 2018
വയനാട്ടില്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്‌ത സംഭവം: ഇരുവരുടെയും അടുത്ത സുഹൃത്തുക്കളായ 13 പേര്‍ നിരീക്ഷണത്തില്‍
വയനാട്‌: വയനാട്ടില്‍ രണ്ട്‌ കൗമാരക്കാര്‍ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ഇരുവരുടെയും സുഹൃത്തുക്കളായ 13 പേര്‍ നിരീക്ഷണത്തില്‍. പെണ്‍കുട്ടികളുള്‍പ്പെടെയുള്ള 13 പേരാണ്‌ നിരീക്ഷണത്തിലുള്ളത്‌. 

ആത്മഹത്യ ചെയ്‌ത വിദ്യാര്‍ത്ഥികളുടെ സുഹൃത്തായ ഒരു വിദ്യാര്‍ത്ഥി കൂടി കഴിഞ്ഞ ദിവസം മരണത്തെക്കുറിച്ച്‌ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരുന്നു. ഇതോടെയാണ്‌ എല്ലാ സുഹൃത്തുക്കളെയും നിരീക്ഷിക്കാന്‍ രക്ഷിതാക്കള്‍ക്ക്‌ പോലീസ്‌ മുന്നറിയിപ്പ്‌ നല്‍കിയത്‌. 

ആത്മഹത്യ ചെയ്‌ത കുട്ടികളുടെ മാതാപിതാക്കളും കുടുംബക്കാരും പോലീസും നാട്ടുകാരുമായി യോഗം ചേരും. സോഷ്യല്‍ മീഡിയയിലെ പേജിന്റെ പ്രേരണയാലാണ്‌ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്‌തതെന്നാണ്‌ പ്രധാന ആരോപണം. 

ആത്മഹത്യയ്‌ക്ക്‌ മുമ്‌ബ്‌ ഇരുവരും അടുത്ത സുഹൃത്തുക്കള്‍ക്ക്‌ ട്രീറ്റ്‌ നല്‍കുകയും, മരണത്തെക്കുറിച്ച്‌ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുകയും ചെയ്‌തിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക