Image

ഐ.സി.യുവില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തു

Published on 04 November, 2018
ഐ.സി.യുവില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തു
ന്യൂദല്‍ഹി: പാമ്പുകടിയേറ്റ്‌ അത്യാസന്നനിലയില്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ ആശുപത്രി ജീവനക്കാരനും മറ്റു നാലുപേരും ചേര്‍ന്ന്‌ ബലാത്സംഗം ചെയ്‌തു.

 ഉത്തര്‍ പ്രദേശിലെ റായ്‌ ബറേലിയിലെ ഒരു സ്വകാര്യആശുപത്രിയിലാണ്‌ ഞെട്ടിപ്പിക്കുന്ന ഈ സംഭവം. 

അഞ്ചുദിവസം മുന്‍പ്‌ തന്റെ തോട്ടത്തില്‍ ജോലിചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ പാമ്പു കടിച്ചതിനെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നില ഗുരുതരമാണെന്ന്‌ കണ്ടാണ്‌ ഐ.സി.യുവിലേക്ക്‌ മാറ്റാന്‍ തീരുമാനിക്കുന്നത്‌.

സംഭവം നടക്കുമ്പോള്‍ മുറിയില്‍ പെണ്‍കുട്ടി ഒറ്റക്കായിരുന്നു. ' ജനറല്‍ വാര്‍ഡിലേക്ക്‌ മാറ്റിയ ശേഷം, എന്താണ്‌ സംഭവിച്ചതെന്നതിനെക്കുറിച്ച്‌ പെണ്‍കുട്ടി ഞങ്ങളോട്‌ പറഞ്ഞു. ഞങ്ങള്‍ കേസ്‌ രജിസ്റ്റര്‍ ചെയ്‌തു. 

അന്വേഷണം ഊര്‍ജ്ജിതമായിത്തന്നെ തന്നെ നടക്കുകയാണ്‌' മുതിര്‍ന്ന പൊലീസ്‌ ഉദ്യോഗസ്ഥന്‍ എ. സിംഗ്‌ പറഞ്ഞു. ഒരു ആശുപത്രി ജീവനക്കാരനെ ഉത്തര്‍ പ്രദേശ്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. മറ്റു നാലുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്‌.

രാത്രിയില്‍ താന്‍ ഒറ്റക്കായിരുന്നപ്പോള്‍ യൂണിഫോമിട്ട ഒരാളും മറ്റു നാല്‌ പേരും മുറിയിലേക്ക്‌ കടന്നു വരികയായിരുന്നുവെന്നു പെണ്‍കുട്ടി തന്റെ മുത്തശ്ശിയോട്‌ പറഞ്ഞു.

 തനിക്ക്‌ ബലം പ്രയോഗിച്ച്‌ അവര്‍ ഇഞ്ചക്ഷന്‍ തന്നുവെന്നും, തടയാന്‍ ശ്രമിച്ചപ്പോള്‍ തന്റെ വാ പൊത്തിപിടിക്കുകയും കൈ കെട്ടി വെക്കുകയും ചെയ്‌ത ശേഷം ഉപദ്രവിക്കുകയുമായിരുന്നു.പെണ്‍കുട്ടി പറഞ്ഞു. 

പെണ്‍കുട്ടിയുടെ മുത്തശ്ശി പെട്ടെന്നുതന്നെ ആശുപത്രി അധികൃതരോട്‌ പരാതിപ്പെട്ടു. ആശുപത്രി അധികൃതരാണ്‌ വിവരം പൊലീസിനെ അറിയിക്കുന്നത്‌.
Join WhatsApp News
വിദ്യാധരൻ 2018-11-04 23:10:33
ഇടിവെട്ടിയവന്റെ തലയിൽ 
പാമ്പ് കടിച്ചതല  
പാമ്പ് കടിച്ചവന്റെ തലയിൽ 
ഇടിവെട്ടിയതുമല്ല 
പാമ്പ് കടിച്ചവളെ കൂട്ടമായി 
ബലാൽസംഗം ചെയ്തതാണ് 
അപ്പോൾ പുതിയൊരു 
പഴഞ്ചൊല്ലുക്കൊടി നമ്മൾക്ക് 
ചേർത്തിടാം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക