Image

ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

Published on 04 November, 2018
ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു
കൊച്ചി: ഹരിശ്രീ അശോകന്റെ മകനും നടനുമായ അര്‍ജുന്‍ അശോകിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. തമ്മനം സ്വദേശിയായ നിഖിതയാണ്‌ ജീവിതസഖി. ഇന്‍ഫോ പാര്‍ക്കിലെ ഉദ്യോഗസ്ഥയാണ്‌ നിഖിത. ഞായറാഴ്‌ചയായിരുന്നു ഇരുവരുടെയും നിശ്ചയം.

ഡിസംബര്‍ രണ്ടിന്‌ എറണാകുളത്ത്‌ വച്ച്‌ വിവാഹം നടത്താനാണ്‌ തീരുമാനം. സിനിമാരംഗത്ത്‌ നിന്ന്‌ ഒട്ടേറെ പേരാണ്‌ ചടങ്ങില്‍ പങ്കെടുത്തത്‌. ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു.

മികച്ച അഭിനയപ്രകടനം കൊണ്ട്‌ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ആളാണ്‌ അര്‍ജുന്‍. പറവയിലൂടെയാണ്‌ ഈ താരം പ്രേക്ഷക ഹൃദയത്തില്‍ ഇടംപിടിച്ചത്‌.

ബിടെകിലും ശ്രദ്ധേയമായ വേഷമാണ്‌ താരത്തിന്‌ ലഭിച്ചത്‌. അമല്‍ നീരദ്‌ സംവിധാനം ചെയ്‌ത വരത്തനില്‍ നെഗറ്റീവ്‌ റോളിലാണ്‌ അര്‍ജുനെത്തിയത്‌. ആസിഫ്‌ അലി നായകനായ മന്ദാരത്തില്‍ നായകന്റെ സുഹൃത്തായും താരമെത്തിയിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക