Image

ഏത്‌ നിമിഷവും കൊല്ലപ്പെടാം; കത്വ കേസില്‍ പെണ്‍കുട്ടിയുടെ നീതിക്കായി പൊരുതുന്ന ദീപികാ സിങ്‌

Published on 04 November, 2018
 ഏത്‌ നിമിഷവും കൊല്ലപ്പെടാം; കത്വ കേസില്‍ പെണ്‍കുട്ടിയുടെ നീതിക്കായി പൊരുതുന്ന ദീപികാ സിങ്‌
കോളിളം സൃഷ്ടിച്ച കത്വ കൂട്ട ബലാത്സംഗ കേസില്‍ ഇരയ്‌ക്ക്‌ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട്‌ കുട്ടിയുടെ കുടുംബത്തിന്‌ വേണ്ടി കോടതിയില്‍ ഹാജരാകുന്ന അഭിഭാഷക ദീപികാ സിങ്‌ രജാവത്തിന്‌ വധഭീഷണി.

`എനിക്കറിയാം ഏതു നിമിഷവും താന്‍ കൊല്ലപ്പെടുമെന്ന്‌. ഓരോ ദിവസവും മരണവുമായി യുദ്ധം ചെയ്യുകയാണ്‌ ' ദീപികാ സിങ്‌ രജാവത്ത്‌ കഴിഞ്ഞ ദിവസം വ്യക്തമാക്കി. കത്വയില്‍ എട്ടുവയസുകാരിയെ ക്ഷേത്രത്തിലെ മുറിയില്‍ അടച്ചു ദിവസങ്ങളോളം പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടിക്ക്‌ നീതിക്കായി പോരാടുകയാണിവര്‍.

കേസില്‍ ഹാജരായ അന്നുമുതല്‍ ഭീഷണി സന്ദേശങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്‌. തന്നെ മാത്രമല്ല മകളേയും ഭര്‍ത്താവിനേയും കൊലപ്പെടുത്തുമെന്നും പെണ്‍കുട്ടിയെ കൊലപ്പെടുത്തിയവരുടെ അനുയായികള്‍ അയക്കുന്ന ഭീഷണി സന്ദേശത്തില്‍ പറയുന്നു- അഭിഭാഷക വ്യക്തമാക്കുന്നു.

വധഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ നേരത്തെതന്നെ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. കശ്‌മിര്‍ പൊലിസാണു സുരക്ഷ ഒരുക്കുന്നത്‌. എന്നിരുന്നാലും പെണ്‍കുട്ടിയെ കൊലപ്പെടുത്തിയവരുമായി ബന്ധപ്പെട്ടവര്‍ തന്നെയും കൊലപ്പെടുത്തുമെന്നു പറഞ്ഞു.

പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയവര്‍ക്കെതിരായി കോടതിയില്‍ എത്തിയതുമുതല്‍ തന്നെ അപകീര്‍ത്തിപ്പെടുത്താനാണ്‌ ചിലര്‍ ശ്രമിക്കുന്നത്‌.

തന്റെ വീടിനടുത്തു മയക്കുമരുന്നു കൊണ്ടുവച്ച്‌ കേസില്‍ കുടുക്കാനുള്ള ശ്രമവുമുണ്ടായി- അഭിഭാഷക ദീപികാ സിങ്‌ രജാവത്ത്‌ മാധ്യമങ്ങളോടു പറഞ്ഞു.

എട്ടു പേരാണു സംഘം ചേര്‍ന്ന്‌ എട്ടുവയസുകാരിയായ കുട്ടിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയത്‌. ജമ്മുവില്‍നിന്നു നാടോടികളായ ബക്കര്‍വാള്‍ മുസ്ലിം വിഭാഗക്കാര്‍ കുടിയൊഴിഞ്ഞുപോകണമെന്ന മുന്നറിയിപ്പിന്റെ ഭാഗമായാണ്‌ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക