Image

വെള്ളക്കുതിരപ്പുറത്തെത്തുന്ന ഹീറോ: മോദിയെ പരിഹസിച്ച്‌ വീണ്ടും തരൂര്‍

Published on 04 November, 2018
വെള്ളക്കുതിരപ്പുറത്തെത്തുന്ന ഹീറോ:  മോദിയെ പരിഹസിച്ച്‌ വീണ്ടും തരൂര്‍
ബംഗലൂരു: പ്രധാന മന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച്‌ ശശി തരൂര്‍ എം.പി വീണ്ടുംരംഗത്തെത്തി.''പ്രയോഗിക്കാനറിയാത്ത വാളുമായി വെള്ളക്കുതിരപ്പുറത്തെത്തുന്ന ഹീറോയാണ്‌ മോദി'' എന്നാണ്‌ പുതിയ പരാമര്‍ശം.

മോദി നയിക്കുന്നത്‌ ഒറ്റയാള്‍ സര്‍ക്കാരാണ്‌, എല്ലാവരും അദ്ദേഹത്തിന്റെ താളത്തിനൊത്ത്‌ തുള്ളുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത്‌ പ്രധാനമന്ത്രിയുടെ ഓഫീസാണ്‌. ഏത്‌ ഫയലും പി.എം.ഒ യുടെ അനുവാദത്തോടെ മാത്രമേ അംഗീകരിക്കപ്പെടുന്നുള്ളു.

അടുത്ത പാര്‍ലമെന്ററി തിരെഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയാവില്ല പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്ന്‌ തരൂര്‍ വ്യക്തമാക്കി. അടുത്ത തിരെഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ജനങ്ങള്‍ നിരാകരിക്കുമെന്നും അഭിപ്രായപ്പെട്ടു.

നമുക്കുള്ളത്‌ കീഴ്‌മേല്‍ മറിഞ്ഞ ഒരു ഭരണ സംവിധാനമാണ്‌. ഇന്ത്യയുടെ വിദേശ രാജ്യങ്ങളുമായുള്ള ബന്ധം തകര്‍ന്നിരിക്കുകയാണ്‌. അയോദ്ധ്യ രാമക്ഷേത്ര നിര്‍മ്മാണവും,? പട്ടേല്‍ പ്രതിമയുമെല്ലാം ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടുന്നതിനാണെന്നും തരൂര്‍ ആരോപിച്ചു.

നിജസ്ഥിതി എന്തെന്നാല്‍ സാധാരണ ജനങ്ങള്‍ കഴിഞ്ഞ നാലര വര്‍ഷമായി മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ ബുദ്ധിമുട്ടുകയാണ്‌. ഇത്‌ മോദി സര്‍ക്കാരിന്റെ അജണ്ട വ്യക്തമാകുന്നതാണെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

സരയൂ നദീതീരത്ത്‌ ശ്രീരാമ പ്രതിമയുടെ നിര്‍മ്മാണം ഉടനുണ്ടാകുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്നാണ്‌ ശശി തരൂര്‍ എം.പി പ്രതികരിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക