Image

വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഡാളസില്‍നിന്നും സഹായ ഹസ്തം കുട്ടനാട്ടിലേക്ക്

Published on 04 November, 2018
വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഡാളസില്‍നിന്നും സഹായ ഹസ്തം കുട്ടനാട്ടിലേക്ക്
ഡാളസ്: വേള്‍ഡ് മലയാളീ കൗണ്‍സിലിന്റെ ഡാളസിയിലെ ശാഖയായ ഡി. എഫ്. ഡബ്ല്യൂ. പ്രൊവിന്‍സ്കുട്ടനാട്ടില്‍ കാവാലത്തില്‍സെയിന്റ് തെരേസ സ്‌കൂളിനു വെള്ളപ്പൊക്കത്തില്‍ നഷ്ടമായ കമ്പ്യൂട്ടറിനു പകരം പുതിയ കമ്പ്യൂട്ടര്‍ വാങ്ങി നല്‍കി്

തിരു കൊച്ചി പ്രൊവിന്‍സ് പ്രസിഡന്റ് അഡ്വ. ശ്രീധരന്‍ അറിയച്ചതനുസരിച്ചു ഡാളസ് പ്രൊവിന്‍സ് ബിസിനസ് ഫോറം കമ്മിറ്റി അംഗമായ രാജന്‍ തോമസ് ചിറ്റാര്‍ കമ്പ്യൂട്ടര്‍ സ്‌പോണ്‍സര്‍ ചെയ്തു വാങ്ങി നാട്ടിലെത്തി നല്‍കുകയുമായിരിന്നു.

ചടങ്ങില്‍ഡാലസില്‍ നിന്നും രാജന്‍ തോമസ്, കേരളത്തില്‍ നിന്നുംഫാ. തോമസ് കൊച്ചേലച്ചമ്പ്കാലം (ചങ്ങാശേരി ചാപ്റ്റര്‍ ചെയര്‍മാന്‍), അഡ്വ.ശ്രീധരന്‍ (തിരുകൊച്ചി പ്രൊവിന്‍സ്പ്രസിഡന്റ്), ജോസഫ് പൈക്കാടന്‍ (പ്രസിഡന്റ്), ടി. എം. മാത്യു (സെക്രട്ടറി), സിസ്റ്റര്‍മാര്‍, വിദ്യാര്‍ഥികള്‍ മുതലായവര്‍ പെങ്കെടുത്തു.

കഴിഞ്ഞ വെള്ളപ്പൊക്ക കാലത്തു ദുരിതം അനുഭവിക്കുന്നവര്‍ക്ക് വേള്‍ഡ് മലയാളീ കൗണ്‍സില്‍ കേരളത്തില്‍ ചെയ്തു കൊണ്ടിരിക്കുന്ന പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ക്കു പുറമെയാണ് ഇത്തരം മാതൃക പരമായ സഹായങ്ങള്‍. അരിയും, തുണികളും, കട്ടിലും മറ്റും നല്‍കി സഹായിച്ചതിനു പുറമെ ഇനിയും കുടിവെള്ള ക്ഷാമം അനുഭവിക്കുന്നവര്‍ക്ക് റിവേഴ്സ് ഓസ്‌മോസിസ് പ്ലാന്റുകള്‍ നല്‍കി വെള്ളം ശുദ്ധീകരിച്ചു നല്‍കുന്ന പദ്ധതിക്കായി ശ്രമിച്ചു വരുന്നതായി അഡ്വ. ശ്രീധരന്‍ അറിയിച്ചു. ഒരു ചെറിയ പ്ലാന്റിന് അന്‍പതിനായിരം രൂപയോളം വിലവരും. കൂടുതല്‍ പ്ലാന്റുകള്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചാല്‍ കുടിവെള്ള ക്ഷാമം ഒരു പരിധി വരെ നിയന്ത്രിക്കാന്‍ പറ്റുമെന്ന് അദ്ദേഹം പറഞ്ഞു.

വേള്‍ഡ് മലയാളീ കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ പി. സി. മാത്യു, പ്രസിഡന്റ് ജെയിംസ് കൂടല്‍, സെക്രട്ടറി സുധിര്‍ നമ്പ്യാര്‍, ട്രഷറര്‍ ഫിലിപ്പ് മാരേട്ട്, അഡ്മിന്‍ വൈസ് പ്രസിഡന്റ് എല്‍ദോ പീറ്റര്‍, രുഗ്മിണി പത്മത്കുമാര്‍, സാം മാത്യു (ചാരിറ്റിചെയര്‍ പേഴ്‌സണ്‍സ്)പ്രൊവിന്‍സ്മു ചെയര്‍മാന്‍ തോമസ് എബ്രഹാം, പ്രസിഡന്റ് വര്‍ഗീസ് കയ്യാലക്കകം, സെക്രട്ടറി ഷേര്‍ലി ഷാജി, ട്രഷറര്‍ തോമസ് ചെല്ലേത്, മുതലായവര്‍പ്രോവിന്‍സിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. 
വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഡാളസില്‍നിന്നും സഹായ ഹസ്തം കുട്ടനാട്ടിലേക്ക് വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഡാളസില്‍നിന്നും സഹായ ഹസ്തം കുട്ടനാട്ടിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക